തിരുവനന്തപുരം കോർപ്പറേഷനിലേക്ക് മത്സരിക്കാൻ നടൻ പൂജപ്പുര രാധാകൃഷ്ണൻ; എൽഡിഎഫ് സ്ഥാനാർത്ഥിയാകും

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലേക്ക് ജനവിധി തേടാൻ സിനിമാ, സീരിയൽ താരം പൂജപ്പുര രാധാകൃഷ്ണൻ.

ജഗതി വാർഡിൽ നിന്ന് എൽഡിഎഫ് സ്ഥാനാർത്ഥിയായാണ് രാധാകൃഷ്ണൻ ജനവിധി തേടുക. കേരള കോൺഗ്രസ് (ബി) ജില്ലാ പ്രസിഡൻ്റാണ് പൂജപ്പുര രാധാകൃഷ്ണൻ. പാർട്ടി ചെയർമാനും മന്ത്രിയുമായ കെ ബി ഗണേഷ് കുമാറാണ് രാധാകൃഷ്ണൻ്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്.

  സെക്സ് റാക്കറ്റിന് വിൽക്കാൻ ശ്രമം: കാമുകനെ വെട്ടിനുറുക്കി ഫ്ലാറ്റിൽ തള്ളി യുവതി കടന്നു കളഞ്ഞു

അതേസമയം തിരുവനന്തപുരം കോർപ്പറേഷനിലെ സിപിഐഎം സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കും. മേയർ സ്ഥാനാർത്ഥിയായി പരിഗണിക്കുന്ന എസ് പി ദീപക്ക് പേട്ട വാർഡിൽ നിന്ന് മത്സരിക്കും. മുൻ മേയർ കെ ശ്രീകുമാർ ചാക്ക വാർഡിൽ നിന്നാണ് ജനവിധി തേടുക. പാളയം ഏരിയാ സെക്രട്ടറി വഞ്ചിയൂർ ബാബു വഞ്ചിയൂരിൽ മത്സരിക്കും.

പുന്നയ്ക്കാമുഗളിൽ നിന്ന് ആർ പി ശിവജി രംഗത്തിറങ്ങും. ഷാജിത നാസറിനെപ്പോലുള്ള സീനിയർ അംഗങ്ങളും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. ഗൗരീശപട്ടം വാർഡിൽ നിന്ന് മത്സരിക്കുന്നത് പുതുമുഖം അഡ്വ. പാർവതിയായിരിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കേരളത്തിലേക്ക് അന്നഭാഗ്യ പദ്ധതിയിലെ സൗജന്യ അരി കടത്ത്: ലോറി പൊലീസ് പിടിച്ചെടുത്തു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വായുമലിനീകരണം ഗർഭിണികൾക്ക് വൻ ഭീഷണി; ഗർഭസ്ഥ ശിശുക്കൾക്ക് എയിംസിന്റെ മുന്നറിയിപ്പ്
[masterslider id="10"]

Related posts