അംഗ ചലനങ്ങളും ചുംബന രംഗങ്ങളും കിടപ്പറ ദൃശ്യങ്ങളുമെല്ലാമാണ് ഷോ; ബിഗ് ബോസ് നിരോധിക്കണം എന്ന് ആവശ്യപെട്ട് സ്ത്രീകള്‍ ഉള്‍പ്പെടെ സമരത്തിലേക്ക്

സ്വവര്‍ഗാനുരാഗം പ്രോല്‍സാഹിപ്പിക്കാന്‍ ശ്രമിക്കുന്നു, സംസ്‌കാരം നശിപ്പിക്കുന്നു തുടങ്ങിയ വിമര്‍ശനങ്ങൾ നേരിടുന്നതിനിടെയിലും ബിഗ് ബോസ് മലയാളം സീസണ്‍ 7 പുരോഗമിക്കുകയാണ്. ഷോയ്‌ക്കെതിരെ പല കോണില്‍ നിന്നും മോശം അഭിപ്രായം ഉയര്‍ന്നിരുന്നു. മലയാളം പ്രോഗ്രാം മോഹന്‍ലാല്‍ ആണ് ആങ്കര്‍ ചെയ്യുന്നതെങ്കില്‍ ബിസ് ബോസ് തമിഴ് ഇത്തവണ അവതരിപ്പിക്കുന്നത് നടന്‍ വിജയ് സേതുപതിയാണ്.

ബിഗ് ബോസ് തമിഴ് സീസണ്‍ 9 ഈ മാസം അഞ്ചിനാണ് ആരംഭിച്ചത്. പരിപാടിക്കെതിരെ പല കോണില്‍ നിന്ന് വിമര്‍ശനം ഉയരുന്നതിനിടെ വലിയ സമരം സംഘടിപ്പിക്കുമെന്ന മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ടിവികെ. ഡിഎംകെ സര്‍ക്കാരില്‍ സഖ്യകക്ഷിയാണ് തമിഴക വാഴ്‌വുരിമൈ കക്ഷി. സ്ത്രീകളെ മുന്നില്‍ നിര്‍ത്തി സമരം ചെയ്യാനാണ് ഇവരുടെ തീരുമാനം.

  നിങ്ങളുടെ വൈദ്യുതി ബില്ലിൽ 'എംഡി പെനാൽറ്റി' ഉണ്ടോ? കണ്ട് ഞെട്ടേണ്ട; കാരണവും പരിഹാരവും ഇതാ

ബിഗ് ബോസ് തമിഴ് സംസ്‌കാരത്തെ മലീമസമാക്കുന്നു എന്നാണ് ടിവികെ എംഎല്‍എ വേരുമുരുകന്‍ ആരോപിക്കുന്നത്. പാരമ്പര്യത്തിന് എതിരായ കാര്യങ്ങളാണ് ഷോയില്‍ കാണിക്കുന്നത്. വിദ്യാര്‍ഥികളുടെ ഭാവി നശിപ്പിക്കും. അംഗ ചലനങ്ങളും ചുംബന രംഗങ്ങളും കിടപ്പറ ദൃശ്യങ്ങളുമെല്ലാമാണ് ഷോ. കുടുംബത്തോടൊപ്പം കാണാന്‍ സാധിക്കാത്ത പരിപാടി നിരോധിക്കണം എന്നും വേലുമുരുകന്‍ ആവശ്യപ്പെട്ടു.

  കുടകിൽ ട്രെക്കിംഗിനിടെ കാണാതായ മലയാളി യുവതിയെ നാലാം നാൾ കണ്ടെത്തി

വൃത്തികേട് കാണിക്കുന്ന ഷോ ആണിത്. ലൈംഗിക രംഗങ്ങള്‍ കാണിക്കുന്നില്ല എന്നേയുള്ളൂ. കിടപ്പറ, ചുംബന രംഗങ്ങളെല്ലാം കാണിക്കുന്നുണ്ട് എന്നും എംഎല്‍എ പറയുന്നു. വിഷയം നിയമസഭയില്‍ ചര്‍ച്ച ചെയ്യണം എന്ന് ആവശ്യപ്പെട്ട് വേലുമുരുകന്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കി. കടുത്ത നടപടി വേണമെന്നും വേലുമുരുകന്‍ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ കുടുംബവഴക്ക് അക്രമാസക്തമായി; വൃദ്ധയെ മർദ്ദിച്ചു, കൊച്ചുമകളെ തട്ടിക്കൊണ്ടുപോയി
[masterslider id="10"]

Related posts

Click Here to Follow Us