ദീപാവലിക്ക് നാട്ടിലേക്ക് പോകാൻ കര്‍ണാടക ആര്‍ടിസി ബെംഗളൂരുവില്‍ നിന്ന് 2,500 അധിക ബസുകള്‍ സർവീസ് നടത്തും

ബെംഗളൂരു: അവധിക്കാല യാത്രാ തിരക്ക് പരിഗണിച്ച്, കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ (കെ.എസ്.ആര്‍.ടി.സി.) ബെംഗളൂരുവില്‍ നിന്ന് 2,500 അധിക ബസുകള്‍ സര്‍വീസ് നടത്താന്‍ ഒരുങ്ങുന്നതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ബെംഗളൂരുവിലെ വിവിധ ബസ് സ്റ്റേഷനുകളില്‍ നിന്ന് വ്യത്യസ്ത റൂട്ടുകളിലേക്ക് ഈ ബസുകള്‍ സര്‍വീസ് നടത്തും. ഇതുകൂടാതെ, സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയും ഉത്സവ യാത്രാതിരക്ക് പരിഗണിച്ച് പ്രത്യേക ട്രെയിനുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രഖ്യാപിച്ച ബസുകളില്‍ ഒന്ന് കൊച്ചിയിലേക്കായതിനാല്‍ കേരളത്തിലേക്കു പോകുന്ന ബെംഗളൂരു മലയാളികള്‍ക്ക് പ്രയോജനപ്പെടും.

  ബെംഗളൂരുവിൽ ഓടുന്ന സ്‌കൂൾ വാനിന്റെ പിൻവാതിൽ തുറന്ന് അഞ്ച് കുട്ടികൾ റോഡിലേക്ക് വീണു; ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ്

ബെംഗളൂരുവില്‍ നിന്ന് അന്തര്‍ സംസ്ഥാന യാത്രക്കാര്‍ക്കുള്ള സര്‍വീസുകള്‍ ഒക്ടോബര്‍ 17 മുതല്‍ 20 വരെയാണ് നടത്തുന്നത്. തിരിച്ചുള്ള യാത്രകള്‍ ഒക്ടോബര്‍ 22 നും 26 നും ഇടയിലാണ് ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. യാത്രക്കാര്‍ക്ക് കെഎസ്ആര്‍ടിസി റിസര്‍വേഷന്‍ കൗണ്ടറുകള്‍ വഴിയോ അല്ലെങ്കില്‍ www.ksrtc.karnataka.gov.in എന്ന വെബ്‌സൈറ്റ് വഴിയോ മുന്‍കൂട്ടി ബുക്ക് ചെയ്ത് ടിക്കറ്റുകള്‍ ഉറപ്പാക്കാം.

ഈ കാലയളവില്‍ ബെംഗളൂരു കെമ്പെഗൗഡ ബസ് സ്റ്റേഷനില്‍ നിന്ന് ധര്‍മ്മസ്ഥല, മംഗളൂരു, ഹുബ്ബള്ളി, ബെലഗാവി, കലബുറഗി, ബല്ലാരി, ഹൈദരാബാദ്, തിരുപ്പതി, വിജയവാഡ തുടങ്ങിയ പ്രധാന സ്ഥലങ്ങളിലേക്ക് ബസുകള്‍ സര്‍വീസ് നടത്തും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപകരമായ പോസ്റ്റ്: മൂന്ന് ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾക്കെതിരെ കേസെടുത്ത് ബെംഗളൂരു സൈബർ പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗതാഗതക്കുരുക്കിൽ ശ്വാസംമുട്ടി ബെംഗളൂരു: സിൽക്ക് ബോർഡ്-ഹെബ്ബാൾ റൂട്ടിൽ യാത്ര ദുസ്സഹം, ഏറ്റവും മോശം 10 കേന്ദ്രങ്ങൾ കണ്ടെത്തി
[masterslider id="10"]

Related posts