ബെംഗളൂരു: നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍ ലക്ഷ്യമിട്ടുളള ഹെബ്ബാള്‍ – സില്‍ക്ക് ബോര്‍ഡ് തുരങ്ക പാതയുടെ വിശദ പദ്ധതി റിപ്പോര്‍ട്ടിലെ (ഡിപിആര്‍) പിഴവുകള്‍ ചൂണ്ടിക്കാണിച്ച് വിദഗ്ധ സമിതി. നഗരത്തിലെ സങ്കീര്‍ണ സ്വഭാവമുളള ഭൂമിശാസ്ത്രമാണ് ചൂണ്ടിക്കാണിച്ചിരിക്കുന്നത്. റോഡുകള്‍ വീതികൂട്ടുകയോ ജംഗ്ഷനുകള്‍ വികസിപ്പിക്കുകയോ ചെയ്തില്ലെങ്കില്‍ മേക്രി സര്‍ക്കിള്‍, സില്‍ക്കി ബോര്‍ഡ് തുടങ്ങിയ സ്ഥലങ്ങളിലെ എന്‍ട്രി, എക്‌സിറ്റ് റംപുകള്‍ ഗതാഗതക്കുരുക്ക് കൂടുതല്‍ വഷളാക്കുമെന്ന് വിദഗ്്ധ സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. നിര്‍ദിഷ്ട ഭൂഗര്‍ഭ മെട്രോ ഇടനാഴിക്ക് സമാന്തരമായി തുരങ്കപാത വരുന്നതിനാല്‍ പാരിസ്ഥിതിക പ്രശ്‌നമുണ്ടെന്നും നിര്‍മാണച്ചെലവ് കൂടുമെന്നുമുള്‍പ്പെടെയുളള കാര്യങ്ങള്‍ സമിതി ചൂണ്ടിക്കാട്ടി.
Read MoreDay: 14 October 2025
നഗരത്തിലെ ഔട്ടർ റിങ് റോഡ് മണിക്കൂറുകളോളം സ്തംഭിച്ചു!
ബെംഗളൂരു: നഗരത്തിലെ ഔട്ടർ റിങ് റോഡിൽ ഇലക്ട്രിക് ബസ് തകരാറിലായതിനെ തുടർന്ന് ഗതാഗതക്കുരുക്ക് അനുഭവപെട്ടു. ബ്രേക്ക് ഡൌൺ തകരാറിലാകാൻ കാരണമെന്ന് ട്രാഫിക് പോളിസി ഈപറഞ്ഞു. ഇതോടെ കിലോമീറ്ററുകളോളം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ബെംഗളൂരു ട്രാഫിക് പോലീസ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചിരുന്നു. ഇക്കോ സ്‌പേസ് ജംഗ്ഷന് സമീപമാണ് ബിഎംടിസി ബസ് തകരാറിലായത്. മാറത്തഹള്ളി, കടുബീശനഹള്ളി, ദേവരബീശനഹള്ളി, ബെല്ലന്ദൂർ എന്നിവിടങ്ങളിലേക്ക് ഗതാഗതം മന്ദഗതിയിലായിരിക്കുമെന്ന് ബാംഗ്ലൂർ ട്രാഫിക് പോലീസ് ഗതാഗത മുന്നറിയിപ്പ് നൽകിയിരുന്നു. ബസ് തകരാറിലായതിനാൽ ഈ റൂട്ടിലൂടെ സഞ്ചരിക്കുന്ന വാഹനമോടിക്കുന്നവർ മണിക്കൂറുകളോളം…
Read Moreദീപാവലിക്ക് നാട്ടിലേക്ക് പോകാൻ കര്‍ണാടക ആര്‍ടിസി ബെംഗളൂരുവില്‍ നിന്ന് 2,500 അധിക ബസുകള്‍ സർവീസ് നടത്തും
ബെംഗളൂരു: അവധിക്കാല യാത്രാ തിരക്ക് പരിഗണിച്ച്, കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ (കെ.എസ്.ആര്‍.ടി.സി.) ബെംഗളൂരുവില്‍ നിന്ന് 2,500 അധിക ബസുകള്‍ സര്‍വീസ് നടത്താന്‍ ഒരുങ്ങുന്നതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ബെംഗളൂരുവിലെ വിവിധ ബസ് സ്റ്റേഷനുകളില്‍ നിന്ന് വ്യത്യസ്ത റൂട്ടുകളിലേക്ക് ഈ ബസുകള്‍ സര്‍വീസ് നടത്തും. ഇതുകൂടാതെ, സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയും ഉത്സവ യാത്രാതിരക്ക് പരിഗണിച്ച് പ്രത്യേക ട്രെയിനുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രഖ്യാപിച്ച ബസുകളില്‍ ഒന്ന് കൊച്ചിയിലേക്കായതിനാല്‍ കേരളത്തിലേക്കു പോകുന്ന ബെംഗളൂരു മലയാളികള്‍ക്ക് പ്രയോജനപ്പെടും. ബെംഗളൂരുവില്‍ നിന്ന് അന്തര്‍ സംസ്ഥാന യാത്രക്കാര്‍ക്കുള്ള സര്‍വീസുകള്‍ ഒക്ടോബര്‍…
Read Moreഅംഗ ചലനങ്ങളും ചുംബന രംഗങ്ങളും കിടപ്പറ ദൃശ്യങ്ങളുമെല്ലാമാണ് ഷോ; ബിഗ് ബോസ് നിരോധിക്കണം എന്ന് ആവശ്യപെട്ട് സ്ത്രീകള്‍ ഉള്‍പ്പെടെ സമരത്തിലേക്ക്
സ്വവര്‍ഗാനുരാഗം പ്രോല്‍സാഹിപ്പിക്കാന്‍ ശ്രമിക്കുന്നു, സംസ്‌കാരം നശിപ്പിക്കുന്നു തുടങ്ങിയ വിമര്‍ശനങ്ങൾ നേരിടുന്നതിനിടെയിലും ബിഗ് ബോസ് മലയാളം സീസണ്‍ 7 പുരോഗമിക്കുകയാണ്. ഷോയ്‌ക്കെതിരെ പല കോണില്‍ നിന്നും മോശം അഭിപ്രായം ഉയര്‍ന്നിരുന്നു. മലയാളം പ്രോഗ്രാം മോഹന്‍ലാല്‍ ആണ് ആങ്കര്‍ ചെയ്യുന്നതെങ്കില്‍ ബിസ് ബോസ് തമിഴ് ഇത്തവണ അവതരിപ്പിക്കുന്നത് നടന്‍ വിജയ് സേതുപതിയാണ്. ബിഗ് ബോസ് തമിഴ് സീസണ്‍ 9 ഈ മാസം അഞ്ചിനാണ് ആരംഭിച്ചത്. പരിപാടിക്കെതിരെ പല കോണില്‍ നിന്ന് വിമര്‍ശനം ഉയരുന്നതിനിടെ വലിയ സമരം സംഘടിപ്പിക്കുമെന്ന മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ടിവികെ. ഡിഎംകെ സര്‍ക്കാരില്‍ സഖ്യകക്ഷിയാണ് തമിഴക…
Read Moreമൂന്ന് വയസുകാരിയുടെ ചെവി കടിച്ചെടുത്ത തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു
കൊച്ചി: എറണാകുളം വടക്കന്‍ പറവൂരില്‍ മൂന്ന് വയസുകാരിയെ കടിച്ച നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. രണ്ട് ദിവസം മുമ്പാണ് കുട്ടിയെ തെരുവുനായ കടിച്ചത്. സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് കുട്ടി. കുട്ടിയുടെ ആരോഗ്യത്തില്‍ ആശങ്കവേണ്ടെന്നും കുട്ടി ആരോഗ്യം വീണ്ടെടുത്തുവരികയാണെന്നുമാണ് ആശുപത്രി വൃത്തങ്ങള്‍ പറയുന്നത്. ഞായറാഴ്ച വൈകിട്ട് വീടിനടുത്തുള്ള അമ്പലപ്പറമ്പില്‍ കളിച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു കുട്ടിക്കുനേരെ തെരുവുനായയുടെ ആക്രമണം ഉണ്ടായത്. മൂന്നുവയസുകാരിയുടെ ശസ്ത്രക്രിയ ഇന്നലെ കഴിഞ്ഞിരുന്നു. കുട്ടിയുടെ അറ്റുപോയ ചെവി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് തുന്നിച്ചേര്‍ത്തത്. കുട്ടിക്ക് പേവിഷ പ്രതിരോധ കുത്തിവെപ്പ് നല്‍കിയിട്ടുണ്ട്. സംഭവശേഷം ഞായറാഴ്ച…
Read Moreഇന്ത്യ മഷ്റൂം ഉച്ചകോടി നവംബർ 3 മുതൽ 7 വരെ ബെംഗളൂരുവിൽ നടക്കും; 11 രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ധരും സംരംഭകരും പങ്കെടുക്കും
ബെംഗളൂരു: കൂൺ ഉൽപാദനത്തിലും ഉപഭോഗത്തിലും രാജ്യത്തിന് വലിയ സാധ്യതയുള്ളതിനാൽ, ബെംഗളൂരു കാർഷിക ശാസ്ത്ര സർവകലാശാല, കൂൺ എക്സ്ചേഞ്ചുമായും മറ്റുള്ളവരുമായും കൈകോർത്ത് നവംബർ 3 മുതൽ 7 വരെ ബെംഗളൂരുവിൽ ഇന്ത്യ കൂൺ ഉച്ചകോടി -2025 സംഘടിപ്പിക്കാൻ ശ്രമിക്കുന്നു. കൂൺ വ്യവസായത്തിന് ഒരു പ്രോത്സാഹനം നൽകാൻ ആണ് ശ്രമിക്കുന്നത്. കൂൺ പോഷകസമൃദ്ധമായ ഒരു ഉറവിടമാണെങ്കിലും, കൂൺ ഉപഭോഗം കുറവുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. വിദഗ്ധരുടെ അഭിപ്രായത്തിൽ, ഇന്ത്യയിൽ കൂണിന്റെ ആളോഹരി ഉപഭോഗം പ്രതിവർഷം 100 ഗ്രാം മാത്രമാണ്, ചൈനയിൽ ഇത് 15 മുതൽ 20 കിലോഗ്രാം വരെയും,…
Read Moreകുടുംബത്തോടൊപ്പം സമയം ചിലവഴിക്കാൻ കോര്‍പറേറ്റ് ജോലി വിട്ട് ബെംഗളൂരു ഡ്രൈവര്‍ ആയ യുവാവിന് ഇന്ന് അതിനേക്കാള്‍ ശമ്പളവും സന്തോഷവും
ബെംഗളൂരു: തൃപ്തിയില്ലെങ്കിലും വരുമാനം മുടങ്ങുമോ എന്ന് ഭയപ്പെട്ട് ജോലിയില്‍ തുടരുന്നവരുണ്ട്. ഈ ജോലി പോയാല്‍ എങ്ങനെ മുന്നോട്ടുപോകും എന്നതാണ് ഇത്തരക്കാരുടെ ആശങ്ക. അതുകൊണ്ടുതന്നെ എത്ര വെല്ലുവിളി നേരിട്ടാലും ജോലിയില്‍ തുടരും. മാനേജരുടെയും മുകളിലുള്ള മേല്‍നോട്ടക്കാടേയും മോശം പെരുമാറ്റം സഹിച്ചും ജോലി ചെയ്യും. ഈ ജോലി പോയാല്‍ എങ്ങനെ മുന്നോട്ടുപോകുമെന്നാണ് പലരുടെയും ആശങ്ക. അതുകൊണ്ടുതന്നെ എത്ര വെല്ലുവിളി നേരിട്ടാലും ജോലിയില്‍ അവർ തുടരും. എന്നാല്‍ അതിന്റെ ആവശ്യമില്ലെന്ന് തെളിയിക്കുന്ന കഥയാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ബെംഗളൂരുവില്‍ കോര്‍പറേറ്റ് കമ്പനിയില്‍ ജോലി ചെയ്തിരുന്ന ദീപേഷിന്റെ കഥയാണ്…
Read Moreനിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ നിന്ന് കണ്ടെത്തിയ അസ്ഥികൂടം ആരുടെതെന്ന് കണ്ടെത്തി പോലീസ്
ബെംഗളൂരു: കൊത്തനൂരിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ നിന്ന് കണ്ടെത്തിയ അസ്ഥികൂടത്തിന്റെ കേസിൽ വഴിത്തിരിവ്. ഏകദേശം ഒരാഴ്ചത്തെ അന്വേഷണത്തിനൊടുവിൽ, മരിച്ചയാളെ തിരിച്ചറിയുന്നതിൽ പോലീസിന് വിജയിച്ചു. അസ്ഥികൂടം സോമയ്യ (69) എന്ന ആളുടേതാണെന്ന് സ്ഥിരീകരിച്ചു. ഒക്ടോബർ 4 ന്, കൊത്തനൂരിലെ സമൃദ്ധി അപ്പാർട്ട്മെന്റിന് സമീപമുള്ള ഒരു കെട്ടിടത്തിൽ നിന്നാണ് തൊഴിലാളികൾ മൃതദേഹത്തിന്റെ അസ്ഥികൂടം കണ്ടെത്തിയത്. പത്ത് വർഷമായി ഇവിടെ നിർമ്മാണം നടന്നുവരികയായിരുന്നു. ഈ സംഭവത്തിന് ശേഷം, കൊത്തനൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മരിച്ചയാൾ ഉപയോഗിച്ചിരുന്ന ഡെന്റൽ സെറ്റ് സ്ഥലത്ത് നിന്ന് കണ്ടെത്തി, 2020-21 ൽ അംബേദ്കർ ആശുപത്രിയിൽ…
Read Moreദീപാവലി അവധിക്ക് നാട്ടിൽ പോകാനുള്ള തിരക്ക്; ചൂടപ്പം പോലെ വിറ്റഴിഞ്ഞ് സ്പെഷ്യൽ ട്രെയിൻ ടിക്കറ്റുകൾ
ബെംഗളൂരു : ദീപാവലി അവധിയോട് അനുബന്ധിച്ച് കഴിഞ്ഞദിവസം പ്രഖ്യാപിച്ച ബെംഗളൂരു എസ്എംവിടി-കൊല്ലം പ്രത്യേക തീവണ്ടിയിൽ (16561) റിസർവേഷൻ ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ ടിക്കറ്റ് തീർന്നു. വ്യാഴാഴ്ച വൈകീട്ട് മൂന്നിന് എസ്എംവിടിയിൽനിന്ന് പുറപ്പെടുന്ന തീവണ്ടിയിൽ തിങ്കളാഴ്ച രാവിലെ എട്ടിനാണ് റിസർവേഷൻ ആരംഭിച്ചത്. രണ്ട് മണിക്കൂറിനുള്ളിൽ 90 ശതമാനം ടിക്കറ്റുകളും വിറ്റുപോയി. പിന്നീട് ഉച്ചയ്ക്ക് മുൻപുതന്നെ സ്ലീപ്പറിലും തേഡ് എസിയിലും ബെർത്തുറപ്പുള്ള ടിക്കറ്റുകൾ തീർന്നു. ലബാറിലേക്കുള്ള ഏക പ്രതിദിന തീവണ്ടിയായ യശ്വന്ത്പൂർ-കണ്ണൂർ എക്സ്‌പ്രസിലും വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ടിക്കറ്റില്ല. മലബാറിലേക്ക് പ്രത്യേക തീവണ്ടി സർവീസ് നടത്തുന്നില്ല. തീവണ്ടികളിൽ ടിക്കറ്റില്ലാതായതോടെ സ്വകാര്യ…
Read Moreക്യാമ്പസിനുള്ളിൽ വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്യാൻ ശ്രമം;
ഡൽഹിയിലെ സൗത്ത് ഏഷ്യൻ യൂണിവേഴ്സിറ്റി വിദ്യാർത്ഥിനിക്ക് നേരെ കൂട്ടബലാത്സംഗ ശ്രമം. രണ്ട് വിദ്യാർത്ഥികളും ഒരു ഗാർഡും സംഭവത്തിൽ ഉൾപ്പെട്ടതായി ആരോപണം.പെൺകുട്ടിയുടെ സുഹൃത്ത് ആണ് പൊലീസിൽ വിവരം അറിയിച്ചത്ക്യാമ്പസിനുള്ളിൽ വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്യാൻ ശ്രമം; സംഭവം ഡൽഹി സൗത്ത് ഏഷ്യൻ യൂണിവേഴ്സിറ്റിയിൽ മൈതാൻ ഗർഹി പൊലീസ് സ്റ്റേഷനിലാണ് പിസിആർ കോൾ ലഭിച്ചത്. വിദ്യാർത്ഥിനിയെ നിലവിൽ കൗൺസിലിംഗ് നടത്തുകയാണെന്ന് പൊലീസ് പറഞ്ഞു. ഇതുവരെ മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നും പൊലീസ് അറിയിച്ചു. ക്യാമ്പസിനു ഉള്ളിൽ വച്ചാണ് പീഡനം നടന്നത്. പെൺകുട്ടിയെ അബോധാവസ്ഥയിലാണ് കണ്ടെത്തിയത്. വസ്ത്രങ്ങൾ കീറിയ നിലയിലായിരുന്നു പെൺകുട്ടി കിടന്നത്.
Read More