ബെംഗളൂരു: തൃപ്തിയില്ലെങ്കിലും വരുമാനം മുടങ്ങുമോ എന്ന് ഭയപ്പെട്ട് ജോലിയില്‍ തുടരുന്നവരുണ്ട്. ഈ ജോലി പോയാല്‍ എങ്ങനെ മുന്നോട്ടുപോകും എന്നതാണ് ഇത്തരക്കാരുടെ ആശങ്ക. അതുകൊണ്ടുതന്നെ എത്ര വെല്ലുവിളി നേരിട്ടാലും ജോലിയില്‍ തുടരും. മാനേജരുടെയും മുകളിലുള്ള മേല്‍നോട്ടക്കാടേയും മോശം പെരുമാറ്റം സഹിച്ചും ജോലി ചെയ്യും.
ഈ ജോലി പോയാല്‍ എങ്ങനെ മുന്നോട്ടുപോകുമെന്നാണ് പലരുടെയും ആശങ്ക. അതുകൊണ്ടുതന്നെ എത്ര വെല്ലുവിളി നേരിട്ടാലും ജോലിയില്‍ അവർ തുടരും. എന്നാല്‍ അതിന്റെ ആവശ്യമില്ലെന്ന് തെളിയിക്കുന്ന കഥയാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ബെംഗളൂരുവില്‍ കോര്‍പറേറ്റ് കമ്പനിയില്‍ ജോലി ചെയ്തിരുന്ന ദീപേഷിന്റെ കഥയാണ് ഇത്. ബെംഗളൂരുവിലെ സംരംഭകനായ വരുണ്‍ അഗര്‍വാള്‍ ആണ് ദീപേഷിന്റെ കഥ എക്‌സില്‍ കുറിച്ചത്.
റിലയന്‍സ് റിട്ടെയ്‌ലില്‍ ജോലി ചെയ്യുകയായിരുന്നു ദീപേഷ്. മാസത്തില്‍ 40000 രൂപയായിരുന്നു ശമ്പളം. എട്ട് വര്‍ഷത്തോളം ജോലി ചെയ്തു. ജോലി സുരക്ഷിതമാണ്, അത്യാവശ്യത്തിന് ശമ്പളമുണ്ടെങ്കിലും കുടുംബ ജീവിതം താളം തെറ്റാന്‍ തുടങ്ങി. ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം ചെലവിടാന്‍ സമയം കിട്ടുന്നില്ല. എങ്ങനെ പരിഹാരം കാണുമെന്ന് ആലോചിച്ചപ്പോഴാണ് ദീപേഷ് കടുത്ത തീരുമാനം എടുത്തത്.
ജോലിക്കും കുടുംബ ജീവിതത്തിനും ഒരു പോലെ സമയം കണ്ടെത്താന്‍ പല തരത്തില്‍ സമയക്രമീകരണം വരുത്തി നോക്കി. നിരാശയായിരുന്നു ഫലം. തുടര്‍ന്നാണ് കോര്‍പറേറ്റ് ജോലി ഉപേക്ഷിക്കാന്‍ ദീപേഷ് തീരുമാനിച്ചത്. ഡ്രൈവര്‍ ജോലി ചെയ്യാമെന്നും ഉറപ്പിച്ചു. പിന്നീട് ദീപേഷിന്റെ ജീവിതം മാറിമറിഞ്ഞു. അവിടെയാണ് കഥയിലെ ട്വിസ്റ്റ്.
ദീപേഷ് ഇന്ന് യൂബര്‍ ഡ്രൈവറാണ്. പ്രതിമാസം കുറഞ്ഞത് 56000 രൂപ സമ്പാദിക്കുന്നു. മാസത്തില്‍ 21 ദിവസം മാത്രമാണ് ജോലി ചെയ്യുന്നത്. കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ ഇഷ്ടംപോലെ സമയമുണ്ട്. അതുതന്നെയാണ് ദീപേഷ് കൊതിച്ചതും. കോര്‍പറേറ്റ് ജോലി ഉപേക്ഷിച്ചതു കൊണ്ട് ദീപേഷ് പ്രയാസപ്പെട്ടില്ലെന്ന് മാത്രമല്ല, ജീവിതം കൂടുതല്‍ സുന്ദരവും ആനന്ദകരുവുമായി.
ചുരുങ്ങിയ സമയം കൊണ്ട് ഒരു ലക്ഷത്തിലധികം പേരാണ് ഈ പോസ്റ്റ് കണ്ടത്. മിക്കവരും ദീപേഷിനെ അഭിനന്ദിച്ചാണ് പ്രതികരിച്ചിരിക്കുന്നത്. ജീവിതത്തില്‍ മുന്‍ഗണന നിശ്ചയിച്ച് ക്രമീകരണം വരുത്തുകയണ് വേണ്ടതെന്ന് എല്ലാവരും അഭിപ്രായപ്പെടുന്നു. ദീപേഷിന്റെ കഥ എല്ലാവര്‍ക്കും പാഠമാണ് എന്നും പ്രതികരിച്ചവരുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.