ബെംഗളൂരു : “കാരവൻ”എന്ന മാസിക പുറത്തു വിട്ട കർണാടക ബിജെപി അദ്ധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ യെദ്യൂരപ്പയുടെ പേരിലുള്ള ഡയറി വ്യാജമാണെന്ന് ബെംഗളൂരുവിലുള്ള ആദായ നികുതി മന്ത്രാലയം വ്യക്തമാക്കി.ആദായ നികുതി മന്ത്രാലയത്തിന്റെ ബെംഗളൂരുവിലുള്ള ചീഫ് പ്രിൻസിപ്പൽ ആണ് ഇക്കാര്യം അറിയിച്ചത്.ഇത് ഫോറൻസിക് പരിശോധനയിൽ ഇക്കാര്യം തെളിഞ്ഞതാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോടതിയിൽ തെളിവ് ആക്കി ഉപയോഗിക്കാൻ കഴിയാത്ത രേഖകളാണ് എന്ന് ആദായനികുതി ചീഫ് പ്രിൻസിപ്പൽ കമ്മീഷണർ വ്യക്തമാക്കി. വിവാദം മറ്റു കേസുകളിൽ സ്വാധീനിക്കാനുള്ള ശ്രമമാണ് എന്നും മന്ത്രി ഡി.കെ ശിവകുമാറിന്റെ കേസ് പരാമർശിക്കാതെ അദ്ദേഹം അറിയിച്ചു.
കഴിഞ്ഞ ദിവസം യെദ്യൂരപ്പയുടേത് എന്ന പേരിലുള്ള ഡയറിയിൽ 1800 ഓളം കോടി രൂപ ചില ബി ജെ പി ദേശീയ നേതാക്കൾക്ക് നൽകി എന്ന വാർത്തയാണ് പുറത്ത് വന്നത്.പത്രസമ്മേളനം നടത്തി ഈ വിഷയം അറിയിച്ച കോൺഗ്രസ് ദേശീയ വക്താവ് ഇപ്പോൾ വെട്ടിലായിരിക്കുകയാണ്.
എന്നാൽ വിഷയം അറിയാവുന്ന കോൺഗ്രസ് കർണാടക നേതൃത്വം ഈ വിഷയത്തിൽ ബുദ്ധിപരമായ മൗനം പുലർത്തുകയായിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.