മന്ത്രിമാർക്ക് ഡി.കെ വിരുന്നൊരുക്കിയ, പിന്നാലെ സിദ്ധരാമയ്യയുടെ വിരുന്ന് 16ന്; കർണാടക കോൺഗ്രസിലെ അത്താഴവിരുന്നുകൾക്ക് പിന്നിലെ ‘രഹസ്യ അജണ്ട’ എന്ത്?

ബെംഗളൂരു: കർണാടക കോൺഗ്രസിൽ അണിയറ നീക്കങ്ങൾ സജീവമാക്കി മുതിർന്ന നേതാക്കളുടെ ‘അത്താഴ രാഷ്ട്രീയം’. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ വിരുന്നിന് പിന്നാലെ, മുഖ്യമന്ത്രി സിദ്ധരാമയ്യ മന്ത്രിമാർക്കായി പ്രത്യേക അത്താഴവിരുന്ന് സംഘടിപ്പിച്ചത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ കൗതുകമുണ്ടാക്കിയിട്ടുണ്ട്. മാർച്ച് 16-ന് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ‘കാവേരി’യിലാണ് വിരുന്ന് നടക്കുക.

ഡി.കെക്ക് മറുപടിയോ?
കെപിസിസി പ്രസിഡന്റായി ആറ് വർഷം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി ഡി.കെ. ശിവകുമാർ അടുത്തിടെ വിരുന്ന് സംഘടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ മാർച്ച് 12-ന് ഇരുവിഭാഗങ്ങളിലുമുള്ള എംഎൽഎമാർ പ്രത്യേക യോഗം ചേർന്നത് പാർട്ടിയിൽ ചർച്ചയായിരുന്നു. മന്ത്രിസഭാ പുനഃസംഘടനയ്ക്കായി സമ്മർദ്ദം ശക്തമാകുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ ഈ നീക്കം എന്നത് ശ്രദ്ധേയമാണ്.

  14 വയസ്സുകാരി വീട്ടിൽ പ്രസവിച്ചു; മാതാപിതാക്കളെ കാണാനില്ലെന്ന് പരാതി, അന്വേഷണം ആരംഭിച്ച് പോലീസ്

വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്, ജിബിഎ തിരഞ്ഞെടുപ്പ് എന്നിവയ്ക്കുള്ള തന്ത്രങ്ങൾ.ലആഭ്യന്തര സംവരണം ഉൾപ്പെടെയുള്ള സുപ്രധാന വിഷയങ്ങൾ. അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ, പ്രചാരണ പ്രവർത്തനങ്ങളിൽ കർണാടകയിൽ നിന്നുള്ള നേതാക്കളുടെ പങ്കാളിത്തം തുടങ്ങിയതെല്ലാം ചർച്ചയാകാൻ ഇടയുളള പ്രധാന വിഷയങ്ങളാണ്.

  ലാൽബാഗിൽ വാണിജ്യ സമുച്ചയമോ? സർക്കാരിനെതിരെ തേജസ്വി സൂര്യ!

നിയമസഭാ സമ്മേളനം പുരോഗമിക്കവെ തന്നെ ഭരണകക്ഷിയിൽ ആഭ്യന്തര ചർച്ചകൾ മുറുകുന്നത് വരും ദിവസങ്ങളിൽ വലിയ രാഷ്ട്രീയ മാറ്റങ്ങൾക്ക് വഴിവെച്ചേക്കാം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലാല്ബാഗ് മാമ്പഴ-ചക്ക മേള സന്ദർശിച്ച് എച്ച്.ഡി. ദേവഗൗഡ; ചക്കയ്ക്കും പുളിക്കും ദേശീയ ബോർഡ് രൂപീകരിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടും
[masterslider id="10"]

Related posts