കുഞ്ഞിക്കുറിപ്പ്‌

വൈകുന്നേരം കളിക്കാന്‍ പോയി മടങ്ങിവന്ന രാമുവിനെ വരവേറ്റത് അമ്മയുടെ

ശകാരമാണ്. “നാളത്തെയ്ക്ക് കഞ്ഞിയ്ക്കരിയില്ല, റേഷന്‍ കടയടയ്ക്കുന്നതിന് മുന്പ്

പോയി വാങ്ങിവാടാ കുരുത്തം കേട്ടവനെ…” അമ്മ ചൂടുവെള്ളത്തിലെ അരി പോലെ

പോലെ നിന്ന് തിളയ്ക്കുകയാണ്. ഇവിടെനിന്നാല്‍ കൂടുതല്‍

കേള്‍ക്കെണ്ടിവരുമെന്നതിനാല്‍ സഞ്ചിയുമെടുത്ത് രാമു കവലയിലെ ഭാര്‍ഗ്ഗവേട്ടന്‍റെ

റേഷന്‍കടയിലെയ്ക്കോടി. ചെന്നപ്പോള്‍ മണ്ണെണ്ണ നല്ല തിരക്ക്. തള്ളി

മുന്‍പിലെത്തി ചോദിച്ചപ്പോള്‍ ഭാര്‍ഗ്ഗവേട്ടന്റെ മറുപടി അവനെ തളര്‍ത്തി. അരി

തീര്‍ന്നുപോയി. ഇനി അടുത്ത ആഴ്ച തരാം എന്ന്. ആകെ തളര്‍ന്നു പോയി അവന്‍.

കവലയിലെ പലചരക്ക് കടയില്‍ നിന്നും അരി വാങ്ങാന്‍ അമ്മയുടെ

കശുവണ്ടിയാപ്പീസിലെ വരുമാനം തികയില്ല എന്നതിനാല്‍ അവന്‍ തിരികെ നടന്നു.

ഇത് ഒരു രാമുവിന്‍റെ മാത്രം കഥയല്ല. റേഷന്‍കട ഉള്‍പ്പെടുന്ന പൊതുവിതരണ

ശ്രിംഖലയിലെ അഴിമതിയുടെ ഇരയായ ഒരുപാട് രാമുമാരുടെ കുടുംബങ്ങള്‍ രാജ്യത്തുണ്ട്.

ഇതാ അവര്‍ക്ക് സന്തോഷിക്കാനൊരു വാര്‍ത്ത. ആഗസ്ത് ഒന്നുമുതല്‍ ജാര്‍ഖണ്ഡിലെ 8

ജില്ലകളില്‍ ആധാറുമായി ബന്ധിപ്പിച്ച ഇലക്ട്രോണിക് പൊതുവിതരണ സമ്പ്രദായം

(e-PDS) നിലവില്‍ വന്നു. ഒക്ടോബറോടെ സംസ്ഥാനം മുഴുവന്‍ ഈ സമ്പ്രദായം

പ്രാബല്യത്തിലാകും. ഇത് ആദ്യം പറഞ്ഞപോലെ ഓരോ ഉപഭോക്താവിന്‍റെയും

ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ളതാണ്. കൂടാതെ റേഷന്‍ കടകളില്‍ ഉപഭോക്താവിനെ,

അവരുടെ ബയോമെട്രിക് മുദ്രകള്‍ പരിശോധിച്ച് തിരിച്ചറിഞ്ഞ ശേഷമേ

സാധനങ്ങളുടെ വിതരണം അവരുടെ അക്കൌണ്ടില്‍ രേഖപ്പെടുത്തൂ. പഴയ തട്ടിപ്പ്

ഇനി നടക്കില്ല എന്ന് ചുരുക്കം.

കഴിഞ്ഞ ഒക്ടോബര്‍ ഒന്നുമുതല്‍ പിന്നോക്കം നില്‍ക്കുന്ന 2.63 കോടി

ആളുകള്‍ക്ക് ആളൊന്നിന് ആഴ്ചയില്‍ 5കിലോ അരിയോ ഗോതമ്പോ കിലോയ്ക്ക് ഒരു

രൂപ നിരക്കില്‍ സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്യുന്നുണ്ട്. ഇത് കച്ചവടക്കാരും

ഇടനിലക്കാരും മുതലെടുക്കാന്‍ തുടങ്ങിയതോടെയാണ് സര്‍ക്കാന്‍ അഴിമതിക്കാരെ

പിടിച്ചുകെട്ടാന്‍ ഡിജിറ്റല്‍ മാര്‍ഗ്ഗങ്ങള്‍ നടപ്പിലാക്കുന്നത്. വളരെ പിന്നോക്കം

നില്‍ക്കുന്ന സംസ്ഥാനങ്ങളിലൊന്നായ ജാര്‍ഖണ്ടില്‍ ഇതൊക്കെ പറ്റുമെങ്കില്‍

ഇന്ത്യമുഴുവന്‍ നടപ്പാക്കാന്‍ വളരെ വലിയ ശ്രമമൊന്നും ആവശ്യമില്ല.

സര്‍ക്കാര്‍ അതിന്റെ പ്രജകള്‍ക്ക് നല്‍കുന്ന പ്രധാന സബ്സിഡികളില്‍

ഒന്നാണ് ഭക്ഷ്യ സബ്സിഡി. കേന്ദ്ര ഭക്ഷ്യമന്ത്രി പാര്‍ലമെന്റില്‍ നല്‍കിയ

മറുപടിയനുസരിച്ച് 2015-16 സാമ്പത്തിക വര്‍ഷത്തെ ഭക്ഷ്യസബ്സിഡി 61000കോടി

രൂപയാണ്. ഇത് അനര്‍ഹര്‍ക്കെത്താതിരിക്കുക എന്നത് സര്‍ക്കാരിന്റെയും അതുവഴി

രാജ്യത്തിന്റെയും സാമ്പത്തിക നിലനില്‍പ്പിന് അത്യാവശ്യമാണ്.

(നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക)

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us