ഒളിമ്പിക്സ് വനിതാ ഹോക്കിയില്‍ ഇന്ത്യക്ക് സമനില

റിയോ ഒളിമ്ബിക്സ് ഹോക്കിയില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് സമനില.  ജപ്പാനോട് പൊരുതിയാണ് ഇന്ത്യ സമനില പിടിച്ചത്. . ആദ്യ പകുതിയില്‍ രണ്ട് ഗോളുകള്‍ക്ക് പിന്നില്‍ നിന്ന ശേഷമാണ് പൊരുതി കയറിയ ഇന്ത്യന്‍ ടീം  രണ്ടാം പകുതിയില്‍ രണ്ട് ഗോള്‍ നേടി സമനില പിടിച്ചത്.

Read More

അമ്പെയ്ത്തില്‍ ഇന്ത്യന്‍ വനിതാ സംഘം ക്വാര്‍ട്ടറില്‍.

അമ്പെയ്ത്തില്‍ റീക്കര്‍വ് വിഭാഗത്തില്‍ ഇന്ത്യന്‍ വനിതാ സംഘം ക്വാര്‍ട്ടറിലെത്തി.പ്രീക്വാര്‍ട്ടറില്‍ ലക്ഷ്മി റാണി മാജി, ബൊംബെയ്ല ദേവി ലൈയ്ഷ്റാം, ദീപികാ കുമാരി എന്നിവരടങ്ങിയ സംഘം മൂന്നിനെതിരെ അഞ്ചു സെറ്റുകളിലാണ് കൊളംബിയയെ തകര്‍ത്തത്. ഉദ്വേഗജനകമായ പോരാട്ടത്തിനൊടുവിലായിരുന്നു ഇന്ത്യന്‍ ജയം

Read More

ചരൽകുന്നിൽ രണ്ടില ഇളകി; മാണി യുഡിഎഫ് വിട്ടു.പ്രത്യേക ബ്ലോക് ആവശ്യപ്പെടും..

പത്തനംതിട്ട: ചരൽകുന്നിൽ വച്ച് നടന്ന കേരള കോൺഗ്രസ് (എം) ന്റെ ക്യാമ്പിൽ നിർണായക തീരുമാനം.യു ഡി എഫിൽ നിന്നും പുറത്തു വരുന്നതോടൊപ്പം നിയമസഭയിൽ പ്രത്യേക ബ്ലോക് ആയി ഇരിക്കാനും അവകാശം ഉന്നയിക്കും. താഴെ തട്ടുമുതൽ പാർട്ടിയെ ശക്തിപ്പെടുത്താൻ ഉള്ള പ്രവർത്തനങ്ങൾ തുടരും പാർലമെന്റിൽ പ്രശ്നാതിഷ്ഠിതമായ നിലപാടുകൾ എടുക്കും. തദ്ദേശ സ്ഥാപനങ്ങളിൽ നിലവിലുള്ള സ്ഥിതി തുടരും.പാർട്ടി ചെയർമാൻ ശ്രീ കെ എം മാണി വ്യക്തമാക്കി. പാർട്ടിക്കും തനിക്കുമെതിരെ കോൺഗ്രസിലെ ഉന്നത നേതൃത്വത്തിലെ ചില വ്യക്തികൾ പ്രവർത്തിച്ചു, ഈ തീരുമാനം കുറച്ചു നേരത്തെ എടുക്കേണ്ടതായിരുന്നു.പാർട്ടിയെ ദുർബലപ്പെടുത്താൻ പ്രത്യേക…

Read More

വിജയ് രൂപാണി ഇനി ഗുജറാത്തിനെ നയിക്കും;അധികാരം ഏറ്റെടുത്തു

അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രിയായി വിജയ് രൂപാണി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പട്ടേൽ സമുദായത്തിൽ നിന്നും എട്ട് പേരാണ് വിജയ് രൂപാണി മന്ത്രിസഭയിൽ ഉള്ളത്.സൗരഭ് പട്ടേൽ അടക്കം ആനന്ദി ബെൻ പട്ടേലിന്‍റെ വിശ്വസ്തരായിരുന്ന പല മുതിർന്ന നേതാക്കളെയും പുതിയ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയില്ല. വിജയ് രൂപാണിയുടെ നേതൃത്വത്തിൽ 24 അംഗ മന്ത്രിസഭയാണ് സത്യപ്രതിജ്ഞ ചെയ്തത്.ഗാന്ധിനഗറിലെ മഹാത്മാ മന്ദിറിൽ നടന്ന ചടങ്ങിന് സാക്ഷ്യം വഹിക്കാൻ ദേശീയ അദ്ധ്യക്ഷൻ അമിത്ഷാക്കൊപ്പം,എൽ.കെ അദ്വാനിയും കേന്ദ്ര ധനമന്ത്രി അരുണ്‍ജെയ്റ്റ്ലിയും എത്തിയിരുന്നു. പിണങ്ങി നിൽക്കുന്ന ആനന്ദി ബെൻ പട്ടേൽ ചടങ്ങിൽ പങ്കെടുത്തു. ഇന്നലെ ആനന്ദി…

Read More

അശരണര്‍ക്ക് തണലായി ബി.എം.എഫ്;നിര്‍ധനരായ തെരുവോരവാസികള്‍ക്ക് ഭക്ഷണവും വസ്ത്രവും വിതരണം ചെയ്തുകൊണ്ട് സാമൂഹിക സേവനത്തിന്റെ ഒന്നാം വാര്‍ഷികം വ്യത്യസ്തമാക്കി.

ബാംഗ്ലൂളൂരു :ബാംഗ്ലൂര്‍ മലയാളി ഫ്രണ്ട്സ് അസ്സോസിയേഷന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ചു വിവേക് നഗറിലുള്ള ഇന്ഫന്റ്റ് ജീസസ് പള്ളി പരിസരത്തുള്ള നിർധരായ തെരുവോര വാസികളുൾക്കു ഭക്ഷണവും വസ്ത്രങ്ങളും വിതരണം ചെയ്ത് കൊണ്ട് ഒന്നാം വാർഷികം ആഘോഷിച്ചു. ആഘോഷത്തിന്റെ ഭാഗമായി നടന്ന വസ്ത്ര വിതരണത്തിൽ ,സലാം കാശ്മീർ ,ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് തുടങ്ങിയ സിനിമകളിലൂടെ മലയാള സിനിമയുടെ ഭാഗമായ റാംബോ സ്റ്റാന്‍ലി വസ്ത്രങ്ങള്‍ വിതരണം ചെയ്ത് കൊണ്ട് ഉൽഘാടനം നിർവഹിച്ചു. അതുപോലെ  മലയാള സിനിമയിലെ പ്രമുഖ അസ്സിസ്റ്ഡ്  ഡയർക്ടർ അഗസ്റ്റിൻ ഭക്ഷണം വിതരണത്തിന്റെ ഉൽഘാടനം നിർവഹിച്ചു .ബാംഗ്ലൂര്‍ മലയാളി…

Read More

കുഞ്ഞിക്കുറിപ്പ്‌

വൈകുന്നേരം കളിക്കാന്‍ പോയി മടങ്ങിവന്ന രാമുവിനെ വരവേറ്റത് അമ്മയുടെ ശകാരമാണ്. “നാളത്തെയ്ക്ക് കഞ്ഞിയ്ക്കരിയില്ല, റേഷന്‍ കടയടയ്ക്കുന്നതിന് മുന്പ് പോയി വാങ്ങിവാടാ കുരുത്തം കേട്ടവനെ…” അമ്മ ചൂടുവെള്ളത്തിലെ അരി പോലെ പോലെ നിന്ന് തിളയ്ക്കുകയാണ്. ഇവിടെനിന്നാല്‍ കൂടുതല്‍ കേള്‍ക്കെണ്ടിവരുമെന്നതിനാല്‍ സഞ്ചിയുമെടുത്ത് രാമു കവലയിലെ ഭാര്‍ഗ്ഗവേട്ടന്‍റെ റേഷന്‍കടയിലെയ്ക്കോടി. ചെന്നപ്പോള്‍ മണ്ണെണ്ണ നല്ല തിരക്ക്. തള്ളി മുന്‍പിലെത്തി ചോദിച്ചപ്പോള്‍ ഭാര്‍ഗ്ഗവേട്ടന്റെ മറുപടി അവനെ തളര്‍ത്തി. അരി തീര്‍ന്നുപോയി. ഇനി അടുത്ത ആഴ്ച തരാം എന്ന്. ആകെ തളര്‍ന്നു പോയി അവന്‍. കവലയിലെ പലചരക്ക് കടയില്‍ നിന്നും അരി വാങ്ങാന്‍…

Read More
Click Here to Follow Us