പാക് അനുകൂല മുദ്രാവാക്യം: കേസ് എടുത്ത് പോലീസ് വീഡിയോ വ്യാജമെന്ന് കോൺഗ്രസ്

ബെംഗളൂരു : കോൺഗ്രസിന്റെ ആഹ്ളാദ പ്രകടനത്തിനിടെ പ്രവർത്തകർ ‘പാകിസ്താൻ സിന്ദാബാദ്’ എന്ന മുദ്രാവാക്യം വിളിച്ചെന്ന സംഭവത്തിൽ പോലീസ് സ്വമേധയാ കേസ് എടുത്തു. എന്നാല്‍ ആരോപണം നിഷേധിച്ച് കോൺഗ്രസ് എം.എൽ.എ. ആസിഫ് സേട്ട് രംഗത്തെത്തി.വോട്ടെണ്ണൽ നടന്ന 13-ന് വൈകീട്ട് ബെലഗാവിയിൽ നടന്ന വിജയാഹ്ലാദമെന്ന നിലയിലാണ് വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

  ബെംഗളൂരുവിൽ ആംബുലൻസിന് വഴിമാറാതെ ബൈക്ക് അഭ്യാസപ്രകടനം: പ്രതികൾക്കെതിരെ കർശന നടപടിയുമായി പോലീസ്

ഇതുസംബന്ധിച്ച് പ്രചരിക്കുന്നത് വ്യാജവീഡിയോയാണ് എന്നും മുദ്രാവാക്യം വിളിക്കുന്ന പ്രവർത്തകരുടെ വീഡിയോയിൽ ശബ്ദശകലം കൂട്ടിച്ചേർത്തതാണെന്നും അദ്ദേഹം ആരോപിച്ചു. തെറ്റിദ്ധാരണയുണ്ടാക്കുന്ന വീഡിയോ പ്രചരിപ്പിക്കുന്നതിനെതിരേ പോലീസിൽ പരാതി നൽകിയെന്ന് ആസിഫ് സേട്ട് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'റോഡുകൾ നന്നാക്കുക': ബെംഗളൂരുവിൽ മലയാളി യുവതിയുടെ മരണത്തിനിടയാക്കിയ അപകടത്തിന് പിന്നാലെ പ്രതിഷേധം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts