‘കോൺഗ്രസ് അധികാരത്തിൽ വന്നു ഇനി വൈദ്യുതി ബില്ലടക്കില്ലന്ന് ഗ്രാമീണര്‍

ബെംഗളൂരു: കർണാടകയിൽ കോൺഗ്രസ് സർക്കാർ രൂപീകരിച്ച് അതിന്റെ ഉറപ്പ് നടപ്പാക്കുന്നതിന് മുമ്പുതന്നെ, ഇനിമുതൽ വൈദ്യുതി ബില്ലടയ്‌ക്കില്ലെന്നതിനാൽ മീറ്റർ റീഡിംഗ് എടുക്കാൻ വീടുകളിലെത്തരുതെന്ന് ചിത്രദുർഗ ജില്ലയിലെ ജാളികട്ടെ ഗ്രാമത്തിലെ ജനങ്ങൾ ബെസ്‌കോം മീറ്റർ റീഡർക്ക് മുന്നറിയിപ്പ് നൽകി. ഇപ്പോൾ പാർട്ടി അധികാരത്തിൽ വന്നിരിക്കുന്നു, ഞങ്ങൾ വൈദ്യുതി ബില്ലുകൾ അടയ്ക്കാൻ പോകുന്നില്ലന്നും ജനങ്ങൾക്ക് 200 യൂണിറ്റ് സൗജന്യ വൈദ്യുതി നൽകുമെന്നാണ് കോൺഗ്രസിന്റെ ഉറപ്പ് എന്നും ജനങ്ങൾ മീറ്റർ റീഡറോട് പറഞ്ഞു,

  മഴക്കാലത്ത് കനത്ത ചൂട്; അഞ്ച് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ജൂലൈ താപനില രേഖപ്പെടുത്തി ബെംഗളൂരു

ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവിറക്കുന്നത് വരെ ബില്ലടയ്‌ക്കണമെന്ന് മീറ്റർ റീഡർ പറഞ്ഞ് ബോധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും ജാളികട്ടെ ഗ്രാമത്തിലെ ജനങ്ങൾ അത് കേൾക്കാൻ കൂട്ടാക്കാതെ തിരിച്ചയച്ചു. ബെസ്‌കോം മീറ്റർ റീഡറെ ഗ്രാമവാസികൾ മർദിക്കുന്ന വീഡിയോ വൈറലാകുന്നു. ജനാശീർവാദ യാത്ര” ആരംഭിച്ചപ്പോൾ ബെലഗാവിയിൽ 200 യൂണിറ്റ് സൗജന്യ വൈദ്യുതി കോൺഗ്രസ് പ്രഖ്യാപിച്ചു. കൂടാതെ, തന്റെ പാർട്ടി അധികാരത്തിൽ വന്നാൽ ജൂൺ ഒന്ന് മുതൽ വൈദ്യുതി ബില്ലുകൾ അടക്കേണ്ടതില്ലെന്ന് കെപിസിസി പ്രസിഡന്റ് ഡികെ ശിവകുമാർ ജനങ്ങൾക്ക് വാഗ്ദാനം നൽകി. അതിന്റെ ഉറപ്പുകൾ നടപ്പിലാക്കുന്നതിനുള്ള ആദ്യ മന്ത്രിസഭാ യോഗത്തിൽ അംഗീകരിക്കുമെന്നും കോൺഗ്രസ് വാഗ്ദാനം ചെയ്തിരുന്നു .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭാര്യ ഒളിച്ചോടിയ സംഭവത്തിൽ പ്രതികരണവുമായി അഖിൽ എൻആർഡി; 'പോയവർ പോയി, അവരെ ആരും കുറ്റപ്പെടുത്തരുത്'
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗതാഗതക്കുരുക്കിന് പരിഹാരം: രാജ്‌കുമാർ മെമ്മോറിയൽ മുതൽ ബെൽ സർക്കിൾ വരെ 4.5 കിലോമീറ്റർ ഭൂഗർഭ തുരങ്കപ്പാതയുമായി ബി.ഡി.എ
[masterslider id="10"]

Related posts