അവിഹിതബന്ധത്തെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് ഭർത്താവിനെ ക്വട്ടേഷൻസംഘത്തെ വിട്ട് കൊല്ലാൻ ശ്രമം : ഭാര്യ അറസ്റ്റിൽ

ചെന്നൈ : അവിഹിതബന്ധത്തെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് ഭർത്താവിനെ ക്വട്ടേഷൻ സംഘത്തെ ഏർപ്പെടുത്തി കൊലപ്പെടുത്താൻ ശ്രമിച്ച യുവതിയെ പോലീസ് അറസ്റ്റ്ചെയ്തു.

ശ്രീപെരുംപുദൂരിനടുത്തുള്ള മേവലൂർ കുപ്പം സ്വദേശി ഹരികൃഷ്ണനെയാണ്(41) കൊല്ലാൻ ശ്രമിച്ചത്. ഇതേത്തുടർന്ന്‌ ഹരികൃഷ്ണന്റെ ഭാര്യ ഭവാനിയെ (39) പോലീസ് അറസ്റ്റ് ചെയ്തു.

പ്രദേശത്ത് ബിരിയാണിക്കട നടത്തുകയായിരുന്നു ഹരികൃഷ്ണനും ഭവാനിയും. ഇവിടെ ജോലിചെയ്യുന്ന മദൻകുമാർ എന്ന യുവാവുമായി ഭവാനി അടുപ്പത്തിലാണെന്ന് ഹരികൃഷ്ണൻ സംശയിച്ചു.

  ബെംഗളൂരുവിൽ വീണ്ടും ബൈക്ക് ആംബുലൻസുകൾ സർവീസ് ആരംഭിക്കുന്നു

ഇതേത്തുടർന്ന് ഭവാനിയെ ശാസിക്കുകയും മദൻകുമാറിനെ ജോലിയിൽനിന്ന് ഒഴിവാക്കുകയും ചെയ്തു.

ഇതിന്റെ ദേഷ്യംതീർക്കാൻ ഭവാനി 15 ലക്ഷം രൂപ നൽകി ക്വട്ടേഷൻ സംഘത്തെക്കൊണ്ട് ഹരികൃഷ്ണനെ കൊല്ലാൻ ഏർപ്പാടാക്കുകയായിരുന്നെന്ന് പോലീസ്പറഞ്ഞു.

ക്വട്ടേഷൻ സംഘം ഹരികൃഷ്ണനെ കാറിൽക്കയറ്റിക്കൊണ്ടുപോയി കൊല്ലാൻ ശ്രമിച്ചെങ്കിലും അയാൾ രക്ഷപ്പെട്ടു. തുടർന്ന് അയാൾ ശ്രീപെരുംപുദൂർ പോലീസിൽ പരാതി നൽകി.

അന്വേഷണത്തിനൊടുവിൽ ഭവാനിയെയും ക്വട്ടേഷൻ സംഘത്തിലെ നാലുപേരെയും പോലീസ് അറസ്റ്റ് ചെയ്തു.

  ഓണം വരാൻ 2 മാസം; ബെംഗളൂരു മലയാളികൾ ഇപ്പഴേ 'വഴിയിൽ'; മിനിറ്റുകൾക്കുള്ളിൽ ടിക്കറ്റുകൾ തീർന്നു, പല ട്രെയിനുകളിലും ഇനി 'റിഗ്രറ്റ്'! റിസർവേഷൻ നില അറിയാൻ വായിക്കാം

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  '80% കർഷകരും അനുകൂലം'; 18,133 കോടിയുടെ ഗ്രേറ്റർ ബെംഗളൂരു ടൗൺഷിപ്പ് പദ്ധതിയുമായി മുന്നോട്ട്; ഡി.കെ. ശിവകുമാർ
[masterslider id="10"]

Related posts