ഐടി ജീവനക്കാരനെ പെൺസുഹൃത്തിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

ചെന്നൈ: കന്യാകുമാരിയിൽ ദളിത്‌ യുവാവ് പെൺസുഹൃത്തിന്റെ വീട്ടിൽ മരിച്ച നിലയിൽ. കോയമ്പത്തൂരിലെ ഐടി കമ്പനിയിൽ ജോലി ചെയുന്ന ധനുഷ് (22) ആണ്‌ മരിച്ചത്. കുലശേഖരത്തെ വീടിന്റെ ടെറസിൽ തൂങ്ങിമരിച്ച നിലയിൽ ആണ് യുവാവിനെ കണ്ടെത്തിയത്. ഇരുവരുടെയും പ്രണയബന്ധം പെൺകുട്ടിയുടെ വീട്ടുകാർ എതിർത്തിരുന്നു.

ഡിഎംകെ പ്രാദേശിക നേതാവാണ് പെൺകുട്ടിയുടെ അച്ഛൻ. പെൺകുട്ടിയുടെ വിവാഹം അടുത്തിടെ നിശ്ചയിച്ചിരുന്നു. എന്നാൽ ധനുഷ് യുവാവിന്റെ വീട്ടുകാരോട് സംസാരിച്ചതോടെ വിവാഹം മുടങ്ങി. തുടർന്ന് പെൺകുട്ടിയെ വീടിന് പുറത്തിറങ്ങാൻ അനുവദിച്ചിരുന്നില്ല. സ്കൂൾ പഠനകാലം മുതൽ ഇരുവരും പ്രണയത്തിൽ ആയിരുന്നു എന്നാണ് സുഹൃത്തുക്കൾ പറയുന്നത്.

  ബെംഗളൂരു സാറ്റലൈറ്റ് ടൗൺ റിങ് റോഡ് പദ്ധതി 2029-ന് മുമ്പ് പൂർത്തിയാകില്ല; കാരണം അറിയാൻ വായിക്കാം

ദുരഭിമാനക്കൊലയാണ് എന്നാണ് ദളിത്‌ ആക്റ്റിവിസ്റ്റുകൾ ആരോപിക്കുന്നത്. സംഭവത്തില്‍ കേസെടുക്കാൻ പൊലീസ് ആദ്യം തയാറായില്ലെന്നും ആക്ഷേപം ഉയരുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പുതിയ കുഞ്ഞിനായി ഐ.വി.എഫ് ചികിത്സ; മകൾക്ക് കറുത്ത നിറമെന്നും ആക്ഷേപം! ആറുവയസ്സുകാരിയുടെ കൊലപാതകത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts