തൃശൂര്‍: മുന്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരൻ എംപിയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്ത് പത്മജ വേണുഗോപാല്‍. സുധാകരന്‍ വഴിയാധാരം ആകില്ലെന്നും നിരവധി പേര്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരാന്‍ തയ്യാറായി നില്‍ക്കുകയാണെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു. കെ കരുണാകരനോട് അനീതി കാണിച്ചവര്‍ കെ സുധാകരനോട് അനീതി കാട്ടുന്നതില്‍ അതിശയമില്ലെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു. കണ്ണൂരിലെ സീറ്റ് തർക്കത്തിനിടെയാണ് പത്മജ വേണുഗോപാലിന്‍റെ നീക്കം.
Read MoreCategory: POLITICS
മൂന്നാം ബലാത്സംഗ കേസിലെ അറസ്റ്റിന് ശേഷം രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് മണ്ഡലത്തിലേക്ക്; രാഷ്ട്രീയ കേന്ദ്രങ്ങളിൽ ഉറ്റുനോക്കൽ
പാലക്കാട്: മൂന്നാം ബലാത്സംഗ കേസിൽ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തതിന് പിന്നാലെ രാഷ്ട്രീയ വിവാദങ്ങളിൽ നിറഞ്ഞുനിൽക്കുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് മണ്ഡലത്തിലെത്തുന്നു. ഇടവേളയ്ക്ക് ശേഷം മണ്ഡലത്തിലെത്തുന്ന രാഹുൽ, തന്റെ നേതൃത്വത്തിൽ നിർമ്മിച്ച വീടുകളുടെ താക്കോൽദാന ചടങ്ങിലാണ് പങ്കെടുക്കുന്നത്. ജനുവരി 11-നാണ് മൂന്നാം ബലാത്സംഗ കേസിൽ രാഹുലിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ജാമ്യം ലഭിച്ച ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ മണ്ഡല സന്ദർശനമാണിത്. കോൺഗ്രസിൽ നിന്നും പുറത്തായ സാഹചര്യത്തിൽ, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ രാഹുലിന് പകരം രമേഷ് പിഷാരടി യുഡിഎഫ്…
Read Moreസിപിഎം സ്ഥാനാർഥി പട്ടികയ്ക്ക് അംഗീകാരം: 55 സിറ്റിങ് എംഎൽഎമാർ വീണ്ടും ജനവിധി തേടും; മുഴുവൻ പട്ടികയറിയാൻ വായിക്കാം
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാർഥി പട്ടികയ്ക്ക് സംസ്ഥാന കമ്മിറ്റി അംഗീകാരം നൽകി. കഴിഞ്ഞ തവണ മത്സരിച്ച 81 സീറ്റുകളിൽ ഭൂരിഭാഗം ഇടങ്ങളിലും സ്ഥാനാർഥികളെ നിശ്ചയിച്ചു കഴിഞ്ഞു. പത്തിൽ താഴെ സീറ്റുകളിൽ മാത്രമാണ് ഇനി തീരുമാനമാകാനുള്ളത്. ഇതിൽ കെ.കെ.ശൈലജയും (മട്ടന്നൂർ) കെ.എൻ.ഉണ്ണിക്കൃഷ്ണനും (വൈപ്പിൻ) മാത്രം മണ്ഡലം മാറി പേരാവൂരിലും തൃപ്പൂണിത്തുറയിലും ജനവിധി തേടും മലപ്പുറം, എറണാകുളം ജില്ലകളിലാണ് ഏതാനും സീറ്റുകളിൽ തീരുമാനമാകാനുള്ളത്. പുതുപ്പള്ളിയിലെ സ്ഥാനാർഥിത്വവും അന്തിമമാക്കിയില്ല. പാലക്കാട്ട് യുഡിഎഫ് സ്ഥാനാർഥിയാരെന്നു മനസ്സിലാക്കിയശേഷം പൊതുസ്വതന്ത്രനെ രംഗത്തിറക്കിയേക്കും. തിരുവനന്തപുരം ജില്ലയിലെ 10 സിപിഎം എംഎൽഎമാരും മത്സരിക്കും. കോഴിക്കോട്,…
Read Moreഉടുമ്പൻചോലയിൽ വിജയ സാധ്യത കൂടുതൽ എംഎം മണിക്ക്; സിപിഎം ഇടുക്കി നേതൃത്വം
ഉടുമ്പൻചോലയിൽ എംഎം മണിക്ക് പകരം കെ കെ ജയചന്ദ്രനെ സ്ഥാനാർത്ഥിയാക്കാനുള്ള സിപിഐഎം സംസ്ഥാന നേതൃത്വത്തിന്റെ നീക്കത്തിൽ ഇടുക്കി ജില്ലാ നേതൃത്വത്തിന് അതൃപ്തി. വിജയ സാധ്യത പരിഗണിച്ച് ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തിന് നൽകിയത് എം എം മണിയുടെ പേര് മാത്രം. എന്നാൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എന്ന നിലയിൽ കെ കെ ജയചന്ദ്രനെ പരിഗണിക്കുകയായിരുന്നു. വിജയ സാധ്യത കൂടുതൽ എംഎം മണിക്കാണെന്നും എംഎം മണി അല്ലെങ്കിൽ തിരിച്ചടി ഉണ്ടാകുമെന്നും ഇടുക്കി ജില്ലാ നേതൃത്വം പറയുന്നു. എംഎം മണിയുടെ പ്രസംഗംങ്ങൾ പാർട്ടിക്ക് പ്രതിസന്ധി ഉണ്ടാക്കുമോ എന്നും…
Read Moreസിപിഎം അംഗത്വം പുതുക്കുന്നില്ലെന്ന് ജി സുധാകരന്‍; കാരണം അറിയാൻ വായിക്കാം
ആലപ്പുഴ: പാര്‍ട്ടി അംഗത്വം പുതുക്കാത്തതില്‍ വിശദീകരണവുമായി മുതിര്‍ന്ന സിപിഐഎം നേതാവും മുന്‍ മന്ത്രിയുമായ ജി സുധാകരന്‍. പാര്‍ട്ടിയില്‍ കടുത്ത അവഗണനയാണ് നേരിടുന്നത്. അതിനാല്‍ ഇനി സിപിഎം അംഗത്വം പുതുക്കുന്നില്ലെന്നും ജി സുധാകരന്‍ പറഞ്ഞു. പാര്‍ട്ടിയില്‍ തുടര്‍ന്ന് നേതാക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ല. അതിനാല്‍ മെമ്പര്‍ഷിപ്പ് പുതുക്കാതെ ഇരിക്കുകയാണ്. എന്നാല്‍ ആശയാദര്‍ശങ്ങളില്‍ ജനലക്ഷങ്ങളോടൊപ്പം ഉറച്ചുനില്‍ക്കുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. വാര്‍ത്താസമ്മേളനത്തില്‍ തന്നെ കളിയാക്കി ചിരിച്ച സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെയും കുറിപ്പില്‍ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. സംസ്ഥാന സെക്രട്ടറി താന്‍ ഒരു പരിഗണനയും അര്‍ഹിക്കുന്നില്ലെന്ന തരത്തില്‍ പറഞ്ഞുവെന്നും…
Read Moreമതിയായി ഈ എംഎല്‍എ, മാറ്റം തുടങ്ങാം’; എന്‍ഡിഎ പ്രചാരണ ക്യാംപെയിന് തുടക്കമായി
തിരുവനന്തപുരം: എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്ക് തുടക്കമായി. ‘മതിയായി ഈ എംഎല്‍എ, മാറ്റം തുടങ്ങാം’ എന്ന പ്രചരണ വാചകത്തോടെയാണ് എന്‍ഡിഎ തെരഞ്ഞെടുപ്പില്‍ പ്രചരണം നടത്തുക. ശബരിമല സ്വര്‍ണക്കൊള്ളയും പത്തുവര്‍ഷത്തെ ഇടതുഭരണം പരാജയമായിരുന്നുവെന്ന ആരോപണവും 140 നിയോജക മണ്ഡലങ്ങളിലെയും എംഎല്‍എമാര്‍ക്ക് വീഴ്ചകള്‍ സംഭവിച്ചുവെന്ന വാദവും ഉയര്‍ത്തി പ്രചരണം നടത്താനാണ് എന്‍ഡിഎയുടെ തീരുമാനം. മതിയായി ശബരിമല കൊള്ളക്കാരെ, മാറാത്തത് മാറും, ഇനി കേരളം വളരും തുടങ്ങിയ വാചകങ്ങളും സഖ്യത്തിലെ മുഖ്യകക്ഷിയായ ബിജെപിയുടെ പ്രചാരണ ബോര്‍ഡുകളില്‍ ഇടം നേടും. സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണ…
Read Moreനിലപാട് മാറ്റി ആർ. ശ്രീലേഖ; കേരളം ബിജെപി ഭരിച്ചാലേ ജനങ്ങൾക്ക് നീതി കിട്ടൂ; പാർട്ടി ആവശ്യപ്പെട്ടാൽ നിയമസഭയിലേക്ക് മത്സരിക്കും,
തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന മുൻനിലപാട് തിരുത്തി മുൻ ഐപിഎസ് ഉദ്യോഗസ്ഥയും ബിജെപി കൗൺസിലറുമായ ആർ. ശ്രീലേഖ. പാർട്ടി ആവശ്യപ്പെട്ടാൽ മത്സരരംഗത്തിറങ്ങാൻ തയ്യാറാണെന്ന് അവർ ഫേസ്ബുക്കിലൂടെ അറിയിച്ചു. തന്നെ സ്നേഹിക്കുന്ന സാധാരണക്കാർക്ക് വേണ്ടിയാണ് ഈ തീരുമാനമെന്നും അവർ വ്യക്തമാക്കി. തിരുവനന്തപുരം നഗരസഭയിലെ ശാസ്തമംഗലം വാർഡിൽ നിന്നുള്ള കൗൺസിലറായ ശ്രീലേഖയെ വട്ടിയൂർക്കാവ് മണ്ഡലത്തിൽ ബിജെപി പരിഗണിക്കുന്നു എന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. എന്നാൽ, തന്നെ അഞ്ച് വർഷത്തേക്ക് കൗൺസിലറായി തിരഞ്ഞെടുത്തതാണെന്നും അതിനാൽ കാലാവധി പൂർത്തിയാക്കാതെ നിയമസഭയിലേക്ക് മത്സരിക്കാനില്ലെന്നുമായിരുന്നു അവർ ആദ്യം സ്വീകരിച്ച നിലപാട്. തിരുവനന്തപുരം…
Read Moreമറിയ ഉമ്മൻ യുഡിഎഫ് സ്ഥാനാർത്ഥിയാകും
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ കാഞ്ഞിരപ്പള്ളിയിൽനിന്നും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ ഡോ. മറിയ ഉമ്മൻ മത്സരിക്കണമെന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ ആവശ്യം. മറിയ ഉമ്മനുമായി കോൺഗ്രസിലെ മുതിർന്ന നേതാക്കൾ ആശയവിനിമയം നടത്തിയതായാണ് വിവരം. മറിയ ഉമ്മനെ മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണി ഫോണിൽ വിളിച്ച് ഇക്കാര്യം സംസാരിച്ചതായാണ്വിവരം. നിലവിൽ കേരള കോൺഗ്രസ് മാണി വിഭാഗത്തിന്റെ സിറ്റിഗ് സീറ്റായ കാഞ്ഞിരപ്പള്ളിയിൽ മറിയ ഉമ്മനെ ഇറക്കി തിരിച്ചു പിടിക്കാമെന്നാണ് ഒരു വിഭാഗത്തിന്റെ വിലയിരുത്തൽ. ഉമ്മൻ ചാണ്ടിയോടുള്ള ജനങ്ങളുടെ സ്നേഹവും അടുപ്പവും അതിന് ഗുണം…
Read Moreകോൺഗ്രസ് നേതാവ് ആർ രശ്മി ബിജെപിയിലേക്ക്
കൊട്ടാരക്കര: തിരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം നീങ്ങവേ പാർട്ടികൾക്കിടയിൽ കൂടുമാറലുകൾ തകൃതിയാകുന്നു. വിവിധ പാർട്ടികളിൽ നിന്ന് യുഡിഎഫ് പക്ഷത്തേക്കായിരുന്നു പലരും എത്തിയിരുന്നതെങ്കിൽ ഇക്കഴിഞ്ഞ ദിവസങ്ങളിൽ ആ ട്രെൻഡിൽ മാറ്റം വന്നിരിക്കുകയാണ്. കോൺഗ്രസ് പക്ഷത്ത് നിന്നും ബിജെപിയിലേക്ക് ചിലർ നീങ്ങുന്ന കാഴ്ചയാണ് ഇപ്പോൾ കാണാനാകുന്നത്. മഹിളാ കോൺഗ്രസ് നേതാവ് ആർ രശ്മിയാണ് പുതുതായി ബിജെപിയിലേക്ക് ചുവടുമാറ്റം നടത്തുന്നത്. നേരത്തെ കൊട്ടാരക്കരയിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ചിട്ടുള്ള നേതാവാണ് ആർ രശ്മി. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുമായി രശ്മി ഇന്ന് കൂടിക്കാഴ്ച നടത്തും. മാരാർജി ഭവനിൽ വെച്ചാണ് കൂടിക്കാഴ്ചയെന്നാണ്…
Read Moreഅഖിൽ മാരാർ ട്വന്റി 20യിലേക്ക്; കൊട്ടാരക്കരയിൽ സ്ഥാനാർത്ഥിയായേക്കും
തിരുവനന്തപുരം: ബിഗ് ബോസ് ജേതാവും സംവിധായകനുമായ അഖിൽ മാരാർ രാഷ്ട്രീയത്തിൽ സജീവമാകുന്നു. പ്രമുഖ പ്രാദേശിക രാഷ്ട്രീയ പാർട്ടിയായ ട്വന്റി 20-യിൽ അഖിൽ ഇന്ന് അംഗത്വമെടുക്കുമെന്നാണ് സൂചന. വൈകീട്ട് മൂന്നിന് ട്വന്റി 20 ചെയർമാൻ സാബു എം. ജേക്കബ് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കൊല്ലം ജില്ലയിലെ കൊട്ടാരക്കര മണ്ഡലത്തിൽ അഖിൽ മാരാർ സ്ഥാനാർത്ഥിയായേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നേരത്തെ കോൺഗ്രസ് നേതാക്കളുമായി, പ്രത്യേകിച്ച് രമേശ് ചെന്നിത്തലയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന അഖിൽ മാരാർ കൊട്ടാരക്കരയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.…
Read More