തിരുവനന്തപുരം: തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ രാജീവ് ചന്ദ്രശേഖര്‍ കോടിക്കണക്കിന് രൂപയുടെ ആസ്തികള്‍ മറച്ചുവെച്ചെന്ന ആരോപണത്തെത്തുടര്‍ന്ന് കോണ്‍ഗ്രസ് പരാതി നല്‍കി. ബംഗളൂരുവിലെ 200 കോടി രൂപയുടെ ബംഗ്ലാവ് മറച്ചുവെച്ചെന്നാരോപിച്ച് തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കി. നേമത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാണ് രാജീവ് ചന്ദ്രശേഖര്‍. കോറമംഗല തേര്‍ഡ് ബ്ലോക്കിലുള്ള 49000 അടി വിസ്തീര്‍ണമുള്ള പടുകൂറ്റന്‍ ബംഗ്ലാവ് സത്യവാങ്മൂലത്തില്‍ ഉള്‍പ്പെടുത്തിയില്ലെന്നാണ് പരാതി. നികുതി രേഖകള്‍ അടക്കമാണ് കോണ്‍ഗ്രസിന്റെ പരാതി. രാജ്യത്തെ ഏറ്റവും വിലകൂടിയ പ്രദേശത്താണ് ഈ കെട്ടിടം സ്ഥിതി ചെയ്യുന്നതെന്നും ഭൂമി വില ചതുരശ്ര അടിക്ക് 35,000 മുതല്‍ 50,000 രൂപ…
Read MoreCategory: POLITICS
സീറ്റ് പ്രതീക്ഷിച്ചിരുന്ന ദീപ്തി മേരി വർഗീസ്; മുഹമ്മദ് ഷിയാസിനായി വോട്ട് അഭ്യർത്ഥിച്ച് രംഗത്തെത്ത്
കൊച്ചി നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലിയുള്ള അനിശ്ചിതത്വങ്ങൾക്കൊടുവിൽ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെ യുഡിഎഫ് സ്ഥാനാർത്ഥിയായി ഇന്നലെ പ്രഖ്യാപിച്ചു. ഇപ്പോഴിതാ മുഹമ്മദ് ഷിയാസിനായി വോട്ട് അഭ്യർത്ഥിച്ച് ദീപ്തി മേരി വർഗീസ് രംഗത്തെത്തിയിരിക്കുകയാണ്. കോൺഗ്രസിന്റെ രണ്ടാം ഘട്ട പട്ടിക പുറത്തുവന്നതോടെ സീറ്റ് പ്രതീക്ഷിച്ചിരുന്ന ദീപ്തി മേരി വർഗീസ് പുറത്താക്കുകയായിരുന്നു.’ ലിസ്റ്റ് വന്നപ്പോൾ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസായി സ്ഥാനാർത്ഥി. ‘കൊച്ചിയെ തിരിച്ചു പിടിക്കാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ കരുത്തനായ സാരഥി മുഹമ്മദ് ഷിയാസിനെ കൈപ്പത്തി അടയാളത്തിൽ വോട്ട് ചെയ്ത് വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു’ എന്നാണ് ദീപ്തി മേരി…
Read Moreഅറിയിപ്പ് വരുന്നത് വരെ മത്സരിക്കാന്‍ തയ്യാർ: ദീപ്തി മേരി വർഗീസ്
കൊച്ചി: അറിയിപ്പ് വരുന്നത് വരെ മത്സരിക്കാന്‍ തയ്യാറെന്ന് ദീപ്തി മേരി വര്‍ഗീസ്. നോമിനേഷന്‍ ഫില്‍ ചെയ്ത് കഴിഞ്ഞെന്നും ദീപ്തി മേരി വര്‍ഗീസ് പറഞ്ഞു. അറിയിപ്പ് പ്രതീക്ഷിച്ച് ഇരിക്കുകയാണെന്നും ദീപ്തി വ്യക്തമാക്കി. എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ ഒരുപാട് ഫ്‌ളക്‌സുകള്‍ കൊച്ചിയില്‍ ഉണ്ടെന്നും ദീപ്തി മേരി വര്‍ഗീസ് പറഞ്ഞു. ‘ഒരുങ്ങണം എന്ന് നേതൃത്വത്തില്‍ നിന്ന് നിര്‍ദേശം ഉണ്ടായിരുന്നു. അതുകൊണ്ടാണ് തയ്യാറെടുപ്പുകള്‍ പൂര്‍ത്തീകരിച്ചത്. എന്റെ പേര് ഇല്ലെങ്കില്‍ തിരിച്ചടിയാണ് എന്ന് കരുതുന്നില്ല. എന്നെ ആരെങ്കിലും വെട്ടുന്നു എന്ന് തോന്നുന്നില്ല. തൃക്കാക്കര ആണ് ഞാന്‍ ചോദിച്ചിരുന്നത്. മറ്റൊരു…
Read Moreവീണാ നായർക്കും പണികിട്ടി; വീണാ നായരുടെ സ്ഥാനാർഥിത്വത്തിന് ‘ബിഗ് ബോസ്’ ട്വിസ്റ്റ്
കോട്ടയം: ട്വന്റി 20യുടെ ഏറ്റുമാനൂരിലെ സ്ഥാനാർഥി നടി വീണാ നായർക്കും വോട്ടില്ല. നേരത്തെ പെരുമ്പാവൂരിലെ ട്വന്റി 20 സ്ഥാനാർഥി നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍പട്ടികയിൽ ഇല്ലെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് ലക്ഷ്മിപ്രിയയുടെ റോഡ് ഷോ റദ്ദാക്കിയിരുന്നു. കേന്ദ്രമന്ത്രി ഭൂപതി രാജു ശ്രീനിവാസവർമ ആയിരുന്നു റോഡ് ഷോ ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത്. തൃപ്പൂണിത്തുറയില്‍ സിനിമാ താരം അഞ്ജലി നായരാണ് സ്ഥാനാർഥി. ഏറ്റുമാനൂരില്‍ വീണാ നായര്‍, അങ്കമാലിയില്‍ പ്രോമി കുര്യാക്കോസ്, വൈപ്പിനിൽ നര്‍ത്തകിയും നടിയും സംരംഭകയുമായ അനിത തോമസ് എന്നിവരാണ് ട്വന്റി 20 സ്ഥാനാർഥികൾ. തൃക്കാക്കരയില്‍ അഖില്‍ മാരാരെ…
Read Moreസുധാകരന് പാര്‍ട്ടി പ്രവര്‍ത്തകരെ സമ്മര്‍ദത്തിലാക്കരുതെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍
കൊച്ചി: കെ സുധാകരന്‍ എംപി പാര്‍ട്ടി പ്രവര്‍ത്തകരെ സമ്മര്‍ദത്തിലാക്കരുതെന്ന് പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍. നിയമസഭ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിത്വം വേണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്ന കെ സുധാകരന്റെ നിലപാടില്‍ ചര്‍ച്ചകള്‍ തുടരുന്നതിനിടെയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ നിലപാട് അറിയിച്ചിരിക്കുന്നത്. ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് രാഹുല്‍ മാങ്കൂട്ടത്തിന്റെ പ്രതികരണം. കെ സുധാകരനെ കണ്ണൂരില്‍ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചാല്‍ അണികള്‍ സന്തോഷത്തോടെ ഏറ്റെടുക്കും. അങ്ങനെയല്ലെങ്കില്‍ സുധാകരന്‍ തെരഞ്ഞെടുപ്പിനെ നയിക്കണം. പദവികളല്ല, പ്രവര്‍ത്തകരുടെ മനസ്സിലെ സ്ഥാനമാണ് വലുത്. ജീവന് തുല്യം അങ്ങയെ സ്‌നേഹിക്കുന്ന ഞങ്ങള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സങ്കടപ്പെടുത്തരുതെന്നും അങ്ങേക്കെതിരെ പ്രവര്‍ത്തിക്കേണ്ടി വരുന്ന…
Read Moreജയിലില്‍ കിടന്നവര്‍ക്കും പി കെ ശശിക്കും സീറ്റ്’; എല്‍ദോസ് കുന്നപ്പിള്ളി സ്വതന്ത്രനായി മത്സരിക്കാൻ ഒരുങ്ങുന്നു
കൊച്ചി: പെരുമ്പാവൂരില്‍ സീറ്റില്ലെങ്കില്‍ നിലവിലെ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി സ്വതന്ത്രനായി മത്സരിക്കുമെന്ന് സൂചന. സീറ്റ് നിഷേധിക്കുന്നത് നീതികേടാണെന്നാണ് എല്‍ദോസ് കുന്നപ്പിള്ളിയുടെ അഭിപ്രായം. 60 ദിവസം ജയിലില്‍ കിടന്നവര്‍ക്ക് സീറ്റ് നല്‍കിയെന്നും പി കെ ശശിക്കും സീറ്റ് നല്‍കിയെന്നും എല്‍ദോസ് കുന്നപ്പിള്ളി പറഞ്ഞു. താന്‍ ഒരു ദിവസം പോലും ജയിലില്‍ കിടന്നിട്ടില്ലെന്നുമാണ് എല്‍ദോസ് കുന്നപ്പിള്ളി പറയുന്നത്. പെരുമ്പാവൂരിലെ വീട്ടിലെത്തി അടുത്ത വൃത്തങ്ങളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം തീരുമാനം അറിയിക്കും. എല്‍ദോസ് കുന്നപ്പിള്ളിയെ അനുകൂലിച്ച് പെരുമ്പാവൂരില്‍ പോസ്റ്ററുകള്‍ ഉയര്‍ന്നിരുന്നു. ‘പെരുമ്പാവൂരിന് കുന്നപ്പിള്ളി മതി’ എന്നെഴുതിയ പോസ്റ്ററുകളാണ് പെരുമ്പാവൂരില്‍…
Read Moreകണ്ണൂരിൽ സുധാകരൻ തന്നെ ‘ബോസ്’; ഹൈക്കമാൻഡ് അയഞ്ഞു, വിമത ഭീഷണിക്കൊടുവിൽ സീറ്റ് ഉറപ്പിച്ചു!
കണ്ണൂർ: സ്ഥാനാർഥി നിർണ്ണയത്തെച്ചൊല്ലി കോൺഗ്രസിനുള്ളിൽ പുകഞ്ഞ നാടകീയ നീക്കങ്ങൾക്കൊടുവിൽ കെ. സുധാകരൻ കണ്ണൂരിൽ തന്നെ മത്സരിക്കുമെന്ന് സൂചന. എംപിമാർ നിയമസഭയിലേക്ക് മത്സരിക്കേണ്ടെന്ന കർശന നിലപാടിൽ ഹൈക്കമാൻഡ് ഇളവ് നൽകിയതോടെയാണ് സുധാകരന്റെ സ്ഥാനാർഥിത്വത്തിന് വഴിയൊരുങ്ങിയത്. സ്വതന്ത്രനായി മത്സരിക്കുമെന്ന സൂചനയും രാജിഭീഷണിയും ഉയർത്തി സുധാകരൻ സമ്മർദ്ദം ശക്തമാക്കിയതോടെ നേതൃത്വം വഴങ്ങുകയായിരുന്നു. സീറ്റ് നിഷേധിക്കപ്പെട്ടതോടെ ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് സുധാകരൻ വാർത്താസമ്മേളനം വിളിച്ചിരുന്നു. ഇതിന് പിന്നാലെ എ.കെ. ആന്റണിയും രമേശ് ചെന്നിത്തലയും സുധാകരന് അനുകൂലമായി നിലപാടെടുത്തു. കോൺഗ്രസ് പ്രവർത്തക സമിതിയിൽ നിന്ന് രാജിവെക്കുമെന്നും ബിജെപി കേന്ദ്രനേതൃത്വം സുധാകരന്റെ…
Read More‘മമ്മൂട്ടിയുടെ അനുഗ്രഹം വാങ്ങി പിഷാരടി’; രാഹുലിന്റെ പാത പിന്തുടരുമെന്നും പ്രഖ്യാപനം; സോഷ്യൽ മീഡിയയിൽ ട്രോൾ മഴ
കൊച്ചി: പാലക്കാട് യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരരംഗത്തിറങ്ങുന്ന രമേഷ് പിഷാരടി, മുതിർന്ന നടൻ മമ്മൂട്ടിയിൽ നിന്ന് അനുഗ്രഹം വാങ്ങിയതായി വെളിപ്പെടുത്തി. രാഷ്ട്രീയ തീരുമാനങ്ങളിലും മറ്റും മമ്മൂട്ടിയുമായി നിരന്തരം ചർച്ചകൾ നടത്താറുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മുൻ എംഎൽഎമാരായ ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടത്തിലും പാലക്കാട് വലിയ വിപ്ലവമാണ് നടത്തിയത്. രാഹുൽ ചെയ്ത നല്ല കാര്യങ്ങളുടെ തുടർച്ച തന്നിലുമുണ്ടാകുമെന്ന് പിഷാരടി വ്യക്തമാക്കി. എന്നാൽ പിഷാരടിയുടെ ഈ പരാമർശം പുറത്തുവന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വൻതോതിലുള്ള ട്രോളുകളാണ് ഉയരുന്നത്. ‘അയ്യോ വേണ്ടായേ’ എന്ന തരത്തിലുള്ള കമന്റുകളുമായാണ് സോഷ്യൽ മീഡിയ…
Read Moreസഖാവിൽ നിന്ന് ‘കൈ’പിടിച്ച് കോൺഗ്രസിലേക്ക്; വിഎസിന്റെ പിഎ സുരേഷ് കോൺഗ്രസിലേക്ക്; ഇന്ന് അംഗത്വമെടുക്കും
മലമ്പുഴ: മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ പിഎ ആയിരുന്ന എ.സുരേഷ് കോൺഗ്രസിലേക്ക്. ഇന്ന് മലമ്പുഴയിലെ കോൺഗ്രസ് ഓഫിസിലെത്തി അംഗത്വമെടുക്കും. കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കും. കോൺഗ്രസിൽ ചേരുന്നത് സ്വന്തം തീരുമാനപ്രകാരമാണെന്ന് സുരേഷ് പറഞ്ഞു. പടിയടച്ച് പിണ്ഡംവച്ച സിപിഎമ്മിനോട് ഇനി അനുഭാവം പ്രകടിപ്പിക്കണോ എന്ന് പലതവണ ആലോചിച്ചെന്ന് സുരേഷ് പറഞ്ഞു. അങ്ങനെയാണ് യുഡിഎഫിന്റെ സ്ഥാനാർഥിത്വം സ്വീകരിക്കാൻ തീരുമാനിച്ചത്. കോൺഗ്രസ് നേതൃത്വമല്ല പാർട്ടിയിൽ ചേരാന്‍ നിർദേശിച്ചത്. സ്വയം എടുത്ത തീരുമാനമാണെന്നും സുരേഷ് പറഞ്ഞു. സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്നാണ് ആദ്യം സുരേഷ് പറഞ്ഞിരുന്നത്. പിന്നീടാണ് തീരുമാനം മാറ്റിയത്. മലമ്പുഴയിൽ എ. പ്രഭാകരനാണ്…
Read Moreകെ സുധാകരൻ ഡൽഹിയിലേക്കില്ല; കാരണം…
കോഴിക്കോട്: സീറ്റ് ചർച്ചകൾക്കായി കോൺഗ്രസ് നേതാവ് കെ സുധാകരൻ ഡൽഹിയിലേക്കില്ല. കണ്ണൂരിലെ സീറ്റുമായി ബന്ധപ്പെട്ട അസ്വാരസ്യങ്ങൾക്കിടെ കെ സുധാകരനെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഡൽഹിയിലേക്ക് വിളിപ്പിച്ചുവെന്ന റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും അങ്ങനെ ഉണ്ടായിട്ടില്ലെന്നാണ് വിവരം. രാഹുൽ വിളിച്ചുവെന്ന റിപ്പോർട്ട് കെ സുധാകരനും തള്ളിയിട്ടുണ്ട്. തീരുമാനിക്കാത്ത ചർച്ചയ്ക്കായി ഡൽഹിയിലേക്ക് പോകേണ്ട എന്ന നിലപാടിലാണ് സുധാകരൻ.
Read More