സത്യവാങ്മൂലത്തിൽ ബെംഗളൂരുവിലെ 200 കോടിയുടെ ‘മാളിക’ എവിടെ? രാജീവ് ചന്ദ്രശേഖറിനെതിരെ തെളിവുമായി കോൺഗ്രസ്;

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ രാജീവ് ചന്ദ്രശേഖര്‍ കോടിക്കണക്കിന് രൂപയുടെ ആസ്തികള്‍ മറച്ചുവെച്ചെന്ന ആരോപണത്തെത്തുടര്‍ന്ന് കോണ്‍ഗ്രസ് പരാതി നല്‍കി.

ബംഗളൂരുവിലെ 200 കോടി രൂപയുടെ ബംഗ്ലാവ് മറച്ചുവെച്ചെന്നാരോപിച്ച് തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കി. നേമത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാണ് രാജീവ് ചന്ദ്രശേഖര്‍.

കോറമംഗല തേര്‍ഡ് ബ്ലോക്കിലുള്ള 49000 അടി വിസ്തീര്‍ണമുള്ള പടുകൂറ്റന്‍ ബംഗ്ലാവ് സത്യവാങ്മൂലത്തില്‍ ഉള്‍പ്പെടുത്തിയില്ലെന്നാണ് പരാതി. നികുതി രേഖകള്‍ അടക്കമാണ് കോണ്‍ഗ്രസിന്റെ പരാതി. രാജ്യത്തെ ഏറ്റവും വിലകൂടിയ പ്രദേശത്താണ് ഈ കെട്ടിടം സ്ഥിതി ചെയ്യുന്നതെന്നും ഭൂമി വില ചതുരശ്ര അടിക്ക് 35,000 മുതല്‍ 50,000 രൂപ വരെയാണെന്നും കോണ്‍ഗ്രസ് എക്‌സില്‍ പോസ്റ്റ് ചെയ്തു.

  ബെംഗളൂരുവിൽ രാഷ്ട്രീയ സൗഹൃദ കൂടിക്കാഴ്ച; കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ സന്ദർശിച്ച് ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ

നേമത്ത് നല്‍കിയ സത്യവാങ്മൂലത്തില്‍ ഈ ആഡംബര വീടില്ലെന്നും 2024 ലെ മത്സര സമയത്ത് നല്‍കിയ സത്യവാങ്മൂലത്തിലുണ്ടെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. രാജീവ് ചന്ദ്രശേഖര്‍ ഒരു സ്ഥിരം കുറ്റവാളിയാണ്. ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ ആവര്‍ത്തിച്ച് തെറ്റിദ്ധരിപ്പിക്കാന്‍ കഴിയുമെന്ന് അദ്ദേഹം വിശ്വസിക്കുകയാണ്.

  യുവതിയെ ബലാത്സംഗം ചെയ്യുകയും നിർബന്ധിത ഗർഭച്ഛിദ്രത്തിന് വിധേയയാക്കുകയും ചെയ്ത കേസിൽ ഡോക്ടറടക്കം ഏഴുപേർ അറസ്റ്റിൽ

കോടീശ്വരനായ ബിസിനസുകാരനാണെങ്കിലും സ്വന്തമായി വീടോ കാറോ ഇല്ലെന്നാണ് അദ്ദേഹത്തിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നത് എന്നും കോണ്‍ഗ്രസ് ആരോപിച്ചു. വിഷയത്തില്‍ ഇടപെടാനും ജനപ്രാതിനിധ്യ നിയമപ്രകാരം രാജീവിനെ അയോഗ്യനാക്കാനും കോണ്‍ഗ്രസ് ആവശ്യപ്പട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ അപ്രതീക്ഷിത മഴ: കനത്ത ഗതാഗതക്കുരുക്ക്; സംസ്ഥാനത്ത് വിവിധ ജില്ലകളിൽ പരക്കെ മഴ മുന്നറിയിപ്പ്
[masterslider id="10"]

Related posts