കണ്ണൂർ: മാധ്യമങ്ങള്‍ കേരളത്തിന്റെ വികസന മുന്നേറ്റം റിപ്പോര്‍ട്ട് ചെയ്തില്ലെങ്കില്‍ നവമാധ്യമ രംഗത്ത് ഇടപെടല്‍ ശക്തമാക്കണമെന്ന നിര്‍ദേശവുമായി മുഖ്യമന്ത്രി. നാട്ടില്‍ നടക്കുന്ന നല്ല കാര്യങ്ങള്‍ ജനങ്ങളെ അറിയിക്കാതിരിക്കാനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. ഇനി വാര്‍ത്തകള്‍ നല്‍കിയാല്‍ പോലും അതിനെ വക്രീകരിച്ച് കാണിക്കാനാണ് ശ്രമം. ഇത്തരം ഘട്ടങ്ങളില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രവര്‍ത്തനം ത്വരിതപ്പെടുത്തണം. മാധ്യമങ്ങള്‍ മറച്ചുവെക്കുന്ന കാര്യങ്ങള്‍ ജനങ്ങളെ അറിയിക്കാന്‍ അതാണ് വഴിയെന്നും പിണറായി വിജയന്‍ പറഞ്ഞു. പിണറായി- വേങ്ങാട് പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കീഴത്തൂര്‍ പാലത്തിന്റെ ഉദ്ഘാടന വേളയിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. പരിപാടിയില്‍ ക്യാമറകളുടെ അഭാവം ശ്രദ്ധയില്‍പ്പെട്ടതിന്…
Read MoreCategory: POLITICS
എന്തുകൊണ്ട് കേരളം ഗുജറാത്ത് ആയിക്കൂടാ? 25 പാര്‍ട്ടികള്‍ ചേര്‍ന്ന് തങ്ങളെ ഭൂമുഖത്ത് നിന്ന് ഇല്ലാതാക്കാന്‍ ശ്രമിച്ചു; സാബു എം ജേക്കബ്
കൊച്ചി: ട്വന്റി 20 എന്ന പാര്‍ട്ടി ദേശീയ ശ്രദ്ധ ആകര്‍ഷിക്കുന്ന തലത്തിലേക്ക് മാറി, ഇന്ത്യന്‍ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടുന്ന സാഹചര്യത്തിലേക്ക് വളര്‍ന്നു. എന്‍ഡിഎയില്‍ ചേരാനുള്ള തീരുമാനം കേരളത്തിന്റെ വികസനത്തിനുള്ള കുതിപ്പ് ആയിട്ടാണ് തങ്ങള്‍ കാണുന്നത് എന്ന് സാബു എം ജേക്കബ്.. എസ്ഡിപിഐയും വെല്‍ഫെയര്‍ പാര്‍ട്ടിയും പിഡിപിയും ഉള്‍പ്പടെ 25 പാര്‍ട്ടികള്‍ ചേര്‍ന്ന് തങ്ങളെ ഭൂമുഖത്ത് നിന്ന് ഇല്ലാതാക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് ഇന്ത്യയിലെ ഏറ്റവും ശക്തമായ മുന്നണിയായ എന്‍ഡിഎയുടെ ഭാഗമായതെന്ന് അദേഹം പറഞ്ഞു. ആധുനിക തലമുറയ്ക്കും നാടിന് ആവശ്യവുമായ മാറ്റമാണ് ട്വന്റി 20 ഇതിലൂടെ സ്വീകരിച്ചത്.…
Read Moreമുഡ ഭൂമി കൈമാറ്റക്കേസ്; 20.85 കോടി രൂപയുടെ സ്വത്തുക്കൾ കൂടി കണ്ടുകെട്ടി; ഒരു വർഷത്തിനിടെ ഇ.ഡി കണ്ടുകെട്ടിയത് 460 കോടി രൂപയുടെ സ്വത്ത് വകകൾ.
ബെംഗളൂരു: മൈസൂരു നഗര വികസനഅതോറിറ്റി (മുഡ) ഭൂമി കൈമാറ്റക്കേസിൽ 20.85 കോടി രൂപയുടെ സ്വത്തുക്കൾ കൂടി ഇ.ഡി കണ്ടുകെട്ടി. ഇതോടെ ഒരു വർഷത്തിനിടെ ഇ.ഡി കണ്ടുകെട്ടിയ സ്വത്ത് വകകളുടെ മൂല്യം 460 കോടി രൂപയായി. മൈസുരു അർബൻ ഡെവലപ്മെന്റ് അതോറിറ്റിയുടെ ഭൂമി (മുഡ ലേഔട്ട്) വികസനത്തിനായി മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ പാർവതിയിൽ നിന്ന് 3.16 ഏക്കർ ഭൂമി ഏറ്റെടുത്തതിനു പകരം കൂടുതൽ വിലയുള്ള പ്രദേശത്തെ 14 സൈറ്റുകൾ അനുവദിച്ചു എന്നാണ് ആരോപണം. ഇതുവഴി 4000 മുതൽ 5000 കോടി രൂപയുടെ ഇടപാട് നടന്നിട്ടുണ്ടെന്നായിരുന്നു ആരോപണം.…
Read Moreനരേന്ദ്രമോദി നടത്തിയ പ്രസംഗത്തെ വിമർശിച്ച് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: കേരള സന്ദർശനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗത്തെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേരളത്തില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് അജണ്ട വര്‍ഗീയത മാത്രമാണെന്ന് പ്രധാനമന്ത്രിയുടെ പ്രസംഗത്തിലൂടെ വ്യക്തമായെന്ന് വി ഡി സതീശന്‍ പറഞ്ഞു. പ്രധാനമന്ത്രിക്ക് കേരളത്തില്‍ വരാനും ഔദ്യോഗിക പരിപാടികളില്‍ പങ്കെടുക്കാനും അവകാശമുണ്ട്. എന്നാല്‍ മഹാരഥന്മാര്‍ ഇരുന്ന പ്രധാനമന്ത്രി കസേരയില്‍ ഇരുന്ന് പച്ചയ്ക്ക് വര്‍ഗീയത വിളിച്ചുപറയുന്നത് ആപത്കരമാണെന്നും വി ഡി സതീശന്‍ വിമർശിച്ചു. ഇത്തരം പ്രതികരണങ്ങള്‍ ഇന്ത്യയെന്ന മഹനീയമായ ആശയത്തെയും രാജ്യത്തിന്റെ മൂല്യങ്ങളെയും വികലമാക്കുന്നതിന് തുല്യമാണെന്നും വി ഡി സതീശന്‍ പറഞ്ഞു.
Read Moreസംസ്ഥാന രാഷ്ട്രീയത്തില്‍നിന്ന് മാറിനില്‍ക്കില്ല: കുമാരസ്വാമി
ബെംഗളുരു: സംസ്ഥാന രാ ഷ്ട്രീയത്തില്‍നിന്നു താന്‍ മാറി നില്‍ക്കില്ലെന്നും സജീവമായി ഇടപെട്ടുകൊണ്ടിരിക്കുമെന്നും കേന്ദ്ര ഘനവ്യവസായ മന്ത്രിയും ജനതാദള്‍ (എസ്) നേതാവുമായ കുമാരസ്വാമി പറഞ്ഞു. കേന്ദ്ര ചു മതലകളുണ്ടെങ്കിലും അതൊന്നും സംസ്ഥാന രാഷ്ട്രീയത്തില്‍നി ന്നു വിട്ടുനില്‍ക്കാനുള്ള കാരണങ്ങളല്ല. ജനം ആഗ്രഹിക്കുമ്പോള്‍ മടങ്ങിവരുമെന്നും കുമാരസ്വാമി പറഞ്ഞു.
Read Moreസിപിഎം സ്ഥാനാര്‍ത്ഥിയായി ഭാവന ?
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ മലയാളത്തിലെ ശ്രദ്ധേയയായ യുവനടി ഭാവനയെ മത്സരരംഗത്തിറക്കാന്‍ പാര്‍ട്ടി ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് ഭാവനയുടെ അഭിപ്രായം നേതാക്കള്‍ തേടും. വരും ദിവസങ്ങളില്‍ താരവുമായി ആശയവിനിമയം നടത്താനാണ് തീരുമാനം. ഭാവനയെ മത്സരരംഗത്തിറക്കുന്നതോടെ രാഷ്ട്രീയത്തിന് അതീതമായ ജനപിന്തുണ ലഭിക്കുമെന്നാണ് സിപിഎം നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. നടിയ്ക്ക് സമ്മതം ആണെന്ന് അറിയിച്ചാൽ ഉടൻ പ്രഖ്യാപനം നടത്താനാണ് സാധ്യത എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതേസമയം സന്നദ്ധയായാല്‍ ഏറ്റവും സുരക്ഷിതമായ മണ്ഡലം തന്നെ നല്‍കണമെന്നാണ് പാര്‍ട്ടിയിലെ പൊതു ധാരണ. മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരുക്കിയ ക്രിസ്മസ് വിരുന്നില്‍ ഭാവന…
Read Moreഎല്‍ഡിഎഫില്‍ തുടരുമോ? ജോസ് കെ മാണിയുടെ മറുപടി ഇങ്ങനെ
കോട്ടയം: മുന്നണി മാറ്റത്തില്‍ നിലപാട് വ്യക്തമാക്കി കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി. കേരള കോണ്‍ഗ്രസിന് ഒറ്റ നിലപാടാണുള്ളതെന്നും ഇടതുപക്ഷത്തോടൊപ്പം നില്‍ക്കുക എന്നതാണ് ആ നിലപാടെന്നും ജോസ് കെ മാണി വ്യക്തമാക്കി. എല്ലാ ദിവസവും നിലപാട് വിശദീകരിക്കേണ്ട ആവശ്യം തനിക്കില്ലെന്നും തങ്ങളെ ഓര്‍ത്ത് ആരും കരയേണ്ടതില്ലെന്നും ജോസ് കെ മാണി പറഞ്ഞു. കോട്ടയത്ത് മാധ്യമങ്ങളോടായിരുന്നു ജോസ് കെ മാണിയുടെ പ്രതികരണം.
Read Moreപാലക്കാട് ബിജെപി സ്ഥാനാർഥിയായി ഉണ്ണിമുകുന്ദൻ ?
പാലക്കാട് ബിജെപിയിൽ സെലിബ്രിറ്റി സ്ഥാനാർഥി?. സ്ഥാനാർത്ഥിയായി ഉണ്ണി മുകുന്ദൻ അടക്കമുള്ള പ്രമുഖരെ പരിഗണിക്കാൻ സാധ്യത. പ്രാഥമിക പരിശോധനയിൽ ഉണ്ണി മുകുന്ദന് വിജയ സാധ്യതയെന്ന് വിലയിരുത്തൽ. കെ സുരേന്ദ്രൻ, പ്രശാന്ത് ശിവൻ, അഡ്വ ഇ കൃഷ്ണദാസ് എന്നിവരുടെ പേരും പരിഗണനയിലുണ്ട്. അതേ സമയം, ശോഭ സുരേന്ദ്രന് പാലക്കാട് താൽപര്യമില്ലെന്ന സൂചനയാണ് പുറത്തുവരുന്നത്. അതേസമയം പാലക്കാട് ബിജെപിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍ രംഗത്തെത്തിയിരുന്നു. പാലക്കാട് കെ സുരേന്ദ്രൻ ബിജെപി സ്ഥാനാർത്ഥിയാകുന്നത് ഏറെ സന്തോഷമാണ്. ബിജെപി ശക്തി തെളിയിക്കാനാകുമോ എന്ന് സുരേന്ദ്രൻ കാണിക്കട്ടെ. സുരേന്ദ്രൻ മത്സരിച്ചാൽ…
Read Moreസപ്തതി കഴിഞ്ഞു, മത്സരിക്കാനില്ല; ചെറിയാൻ ഫിലിപ്പ്
കൊച്ചി: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ താൻ മത്സരരംഗത്തുണ്ടാകില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. ജയസാധ്യതയുള്ള സീറ്റ് കോൺഗ്രസ് വാഗ്ദാനം ചെയ്തുവെങ്കിലും സപ്തതി കഴിഞ്ഞതിനാൽ മത്സരിക്കാൻ ഉദ്ദേശിക്കുന്നില്ല എന്നാണ് ചെറിയാൻ ഫിലിപ്പ് ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയത്. ശാന്തികവാടത്തിലെ വൈദ്യുത ശ്‌മശാനത്തിൽ എരിഞ്ഞടങ്ങുന്നതുവരെയും താൻ അടിയുറച്ച കോൺഗ്രസ് പ്രവർത്തകനായിരിക്കുമെന്നും ചെറിയാൻ ഫിലിപ്പ് വ്യക്തമാക്കി. രാഷ്ട്രീയ ചിന്താശേഷിയിലും ഓർമശക്തിയിലും യുവത്വം നിലനിൽക്കുന്നതിനാൽ ഏൽപ്പിക്കുന്ന ഏത് ചുമതലയും ഉത്തരവാദിത്തത്തോടെ നിർവഹിക്കുമെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.
Read Moreനേതൃമാറ്റ് ധാരണ രഹസ്യം; അനാവശ്യ പരസ്യ ചര്‍ച്ചക്ക് ഇല്ലെന്ന് ശിവകുമാര്‍
ബെംഗളൂരു : കർണാടകത്തിൽ മുഖ്യമന്ത്രിയെ മാറ്റുന്ന വിഷയം കോൺഗ്രസിലെ നാലോ അഞ്ചോ പേർമാത്രം തമ്മിലുള്ള ‘രഹസ്യ ഡീലാ’ണെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. ഇത് പരസ്യമായി ചർച്ചചെയ്യാൻ താൻ താത്പര്യപ്പെടുന്നില്ലെന്നും ശിവകുമാർ ചൊവ്വാഴ്ച കനകപുരയിൽ മാധ്യമങ്ങളോട് പറഞ്ഞു. ഇക്കാര്യം ചർച്ചചെയ്ത് പാർട്ടിയെ കുഴപ്പത്തിലാക്കാനും പാർട്ടിക്ക് ക്ഷീണമുണ്ടാക്കാനും താനില്ലെന്നും ശിവകുമാർ പറഞ്ഞു. മുഖ്യമന്ത്രിസ്ഥാനത്ത് മാറ്റം വരുത്തുന്നതുമായി ബന്ധപ്പെട്ട തർക്കം പാർട്ടിക്കകത്തുണ്ടെന്ന കാര്യം അംഗീകരിക്കുന്നതാണ് ശിവകുമാറിന്റെ പ്രസ്താവന. രാവിലെ ശിവകുമാർ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ കണ്ടിരുന്നു. ബെംഗളൂരുവിൽനിന്ന് ഡൽഹിക്കുപോകുകയായിരുന്ന ഖാർഗെയെ ബെംഗളൂരു വിമാനത്താവളം വരെ ശിവകുമാർ അനുഗമിച്ചു.…
Read More