കൊച്ചി: സുരേഷ് ഗോപിയുടെ വിജയത്തിൽ കത്തോലിക്കാ സഭ ക്രെഡിറ്റ് എടുക്കാൻ ആഗ്രഹിക്കുന്നില്ലെന്നും സുരേഷ് ഗോപിയുടെ വിജയത്തിൻ്റെ ക്രെഡിറ്റ് അദ്ദേഹത്തിന് തന്നെ ഇരിക്കട്ടെയെന്നും തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലായിരുന്നു പാംപ്ലാനിയുടെ പ്രതികരണം. തൃശ്ശൂരിൽ സുരേഷ് ഗോപിയുടെ വിജയത്തിന് അടിസ്ഥാനമായത് ക്രിസ്ത്യൻ വോട്ടുകളാണ് എന്ന വിലയിരുത്തലിനെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു പാംപ്ലാനിയുടെ പ്രതികരണം. ‘രാഷ്ട്രീയത്തിന് ഉപരിയായി എല്ലാവരും നോക്കി കാണുന്ന ഒരു നേതാവ് എന്ന നിലയിൽ സുരേഷ് ഗോപിക്ക് ക്രിസ്ത്യാനികൾ വോട്ട് ചെയ്തിരിക്കാം. സിനിമാ നടനെന്ന നിലയിലും സുരേഷ് ഗോപിയെ ഇഷ്ടപ്പെടുന്നവർ…
Read MoreCategory: POLITICS
ഗുരുവായൂരില്‍ മത്സരിക്കുമോ എന്ന ചോദ്യത്തിന് മറുപടി നൽകി മുരളീധരൻ
തിരഞ്ഞെടുപ്പിന് നേതൃത്വം നല്‍കാനാണ് താത്പര്യമെന്നും തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കാനാണ് ഇഷ്ടമെന്നും കെ മുരളീധരന്‍. ബാക്കിയെല്ലാം പാര്‍ട്ടി പറയുമെന്നും കെ മുരളീധരന്‍ തിരുവനന്തപുരത്ത് പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പില്‍ കെ മുരളീധരനെ ഗുരുവായൂരില്‍ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസില്‍ ചര്‍ച്ചയുണ്ടെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കായിരുന്നു പ്രതികരണം. ഗുരുവായൂരില്‍ മത്സരിക്കുമെന്നത് മാധ്യമവാര്‍ത്ത മാത്രം. ഞാന്‍ ഗുരുവായൂരപ്പന്റെ ഭകതന്‍. അത്ര മാത്രം. തിരുവനന്തപുരത്തു നിന്ന് പ്രവര്‍ത്തിക്കാനാണ് താത്‌ര്യം. നിയമസഭാ തെരഞ്ഞെടുപ്പിന് നേതൃത്വം കൊടുക്കാനാണ് താല്പര്യം. മത്സരിക്കാന്‍ ആഗ്രഹമില്ല. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ജനുവരിയില്‍ മാത്രമേ ആരംഭിക്കൂ. ബാക്കിയെല്ലാം പാര്‍ട്ടി പറയും പോലെ എന്നും…
Read Moreപാര്‍ട്ടിയില്‍ ചേര്‍ക്കണമെന്ന് വിഷ്ണുപുരം ചന്ദ്രശേഖരൻ നിരന്തരം ആവശ്യപ്പെട്ടിരുന്നു; വി ഡി സതീശൻ
തിരുവനന്തപുരം: പാര്‍ട്ടിയില്‍ ചേര്‍ക്കണമെന്ന് വിഷ്ണുപുരം ചന്ദ്രശേഖരൻ നിരന്തരം ആവശ്യപ്പെട്ടിരുന്നെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പല തവണ സമീപിച്ചപ്പോളാണ് വിഷ്ണുപുരം ചന്ദ്രശേഖരൻ്റെ ആവശ്യം പരിഗണിച്ചതെന്നും അതനുസരിച്ചായിരുന്നു തീരുമാനമെന്നും വി ഡി സതീശന്‍ വ്യക്തമാക്കി. ‘രമേശ് ചെന്നിത്തലയും തിരുവഞ്ചൂര്‍ രാധാകൃഷണനുമായി വിഷ്ണുപുരം ചന്ദ്രശേഖരൻ ചര്‍ച്ച നടത്തിയിരുന്നു. കന്റോണ്‍മെന്റ് ഹൗസിലെത്തിയും കണ്ടു. ഘടകക്ഷിയാക്കണം എന്നതായിരുന്നു ആവശ്യം. അസോസിയേറ്റ് അംഗമാക്കിയതില്‍ അതൃപ്തി ഉണ്ടാകും. അവര്‍ വരുന്നില്ലെങ്കില്‍ വരണ്ട. തീരുമാനത്തില്‍ യുഡിഎഫ് നേതൃത്വത്തിന് വീഴ്ച്ച പറ്റിയിട്ടില്ല.’ വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.
Read Moreനല്ല കമ്മ്യൂണിസ്റ്റുകാരെ എവിടെ കണ്ടാലും ചിരിക്കണമെന്ന് വി ഡി സതീശൻ; കാരണം അറിയാൻ വായിക്കാം
കൊച്ചി: നല്ല കമ്മ്യൂണിസ്റ്റുകാർ വോട്ട് ചെയ്തത് യുഡിഎഫിനെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.നല്ല കമ്മ്യൂണിസ്റ്റുകാരെ എവിടെ കണ്ടാലും ചിരിക്കണമെന്നും പ്രതിപക്ഷ നേതാവ് അണികളോട് ആവശ്യപ്പെട്ടു. എറണാകുളത്ത് പുതുതായി തിരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് ജനപ്രതിനിധികൾക്ക് സ്വീകരണം നൽകിയ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നല്ല കമ്മ്യൂണിസ്റ്റുകാരുടെ ഇനിയുള്ള പ്രതീക്ഷ യുഡിഎഫ് ആണെന്നും അവരെ കൂടി ഉൾക്കൊള്ളുന്ന പൊളിറ്റിക്കൽ പ്ലാറ്റ്ഫോമായി യുഡിഎഫ് മാറിയെന്നും അദ്ദേഹം പറഞ്ഞു.തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മിഷൻ 25ൻ്റെ എഴുപത് ശതമാനം ലക്ഷ്യം മാത്രമാണ് പൂർത്തീകരിക്കാനായത്. 100 ശതമാനം ലക്ഷ്യം കൈവരിച്ചിരുന്നെങ്കിൽ ഇതാകുമായിരുന്നില്ല ഫലമെന്നും വിഡി സതീശൻ…
Read Moreതദ്ദേശ തെരഞ്ഞെടുപ്പിൽ വലിയ തോൽവി ഉണ്ടായിട്ടില്ല; എൽഡിഎഫ്
തദ്ദേശ തെരഞ്ഞെടുപ്പിൽ വലിയ തോൽവി ഉണ്ടായിട്ടില്ലെന്ന് എൽഡിഎഫ്. ഓരോ പാർട്ടികളും അവരവരുടെ ചർച്ചകൾ പൂർത്തിയാക്കിയ ശേഷം ജനുവരിയിൽ എൽഡിഎഫ് ചേരും. ജനുവരിയിലെ യോഗത്തിൽ വിശദമായി ഫലം വിലയിരുത്തും. റാപ്പിഡ് റെയിൽ ട്രാൻസിറ്റ് സിസ്റ്റം ചർച്ചയായില്ല. എസ്‌ഐആറുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ് ഇന്നത്തെ യോഗത്തില്‍ വിശദമായ ചര്‍ച്ച നടന്നത്. തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റ് സംബന്ധിച്ചും ചര്‍ച്ച നടന്നു. തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടി സംബന്ധിച്ച് സിപിഐഎമ്മിന്റെ അഭിപ്രായം സംസ്ഥാന കമ്മിറ്റി യോഗം കഴിഞ്ഞ് വ്യക്തമാക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മറ്റ് ചര്‍ച്ചകള്‍ യോഗത്തിലുണ്ടായില്ല.…
Read Moreഅടൂർ പ്രകാശിനെതിരെ മുഖ്യമന്ത്രി; വിമർശനം
കണ്ണൂര്‍: നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായിരുന്ന ദിലീപിനെ പിന്തുണച്ച യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. അടൂര്‍ പ്രകാശിൻ്റെ പ്രസ്താവന യുഡിഎഫ് നിലപാടാണെന്നും പൊതു സമൂഹം അങ്ങനെ ചിന്തിക്കുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അപ്പീലിനെതിരായ അടൂര്‍ പ്രകാശിന്റെ പരിഹാസത്തെയും മുഖ്യമന്ത്രി തള്ളിക്കളഞ്ഞു. അപ്പീല്‍ സംബന്ധിച്ച് യുഡിഎഫ് കണ്‍വീനര്‍ നല്‍കിയത് വിചിത്രമായ മറുപടിയെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നാടിന്റെ പൊതു വികാരത്തിന് എതിരായ പ്രസ്താവനയാണിത്. പ്രോസിക്യൂഷന്‍ കേസ് നന്നായി കൈകാര്യം ചെയ്തു. വിധി പരിശോധിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കും. അതിജീവിതയ്ക്ക് എല്ലാ പിന്തുണയും സര്‍ക്കാര്‍…
Read Moreനോട്ടീസുമായി ഇ.ഡി. വന്നാല്‍ മുട്ട് വിറയ്ക്കുമെന്നാണോ കരുതിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
കണ്ണൂര്‍: കിഫ്ബി മസാല ബോണ്ട് ഇടപാടിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് നോട്ടീസില്‍ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. നോട്ടീസുമായി വന്നാല്‍ മുട്ട് വിറയ്ക്കുമെന്നാണോ കരുതിയതെന്ന് മുഖ്യമന്ത്രി ചോദിച്ചു. പദ്ധതികള്‍ക്ക് വേണ്ടി പണം ചെലവഴിച്ചിട്ടുണ്ട്. ഭൂമി ഏറ്റെടുത്തിട്ടുണ്ട്. നോട്ടീസ് അയച്ചവര്‍ അതിന്റേതായ മനഃസംതൃപ്തിയില്‍ നില്‍ക്കുകയെന്നേയുള്ളൂവെന്നും മുഖ്യമന്ത്രി രൂക്ഷമായി പ്രതികരിച്ചു. കണ്ണൂരില്‍ എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കിഫ്ബി നടത്തിയത് ഭൂമിക്കച്ചവടമല്ല. പശ്ചാത്തല സൗകര്യവികസനം ആണ്. റിയല്‍ എസ്റ്റേറ്റ് ബിസിനസ് പോലെയല്ല കിഫ്ബി പ്രവര്‍ത്തിച്ചത്. ഏറ്റെടുക്കുന്ന ഭൂമി അതാത് ആവശ്യങ്ങള്‍ക്ക് മാത്രമെ ഉപയോഗിക്കുന്നുള്ളൂ. റിസര്‍വ്…
Read Moreസുരേഷ് ഗോപി വിജയത്തിന് മുതൽക്കൂട്ട്; എൽഡിഎഫ് ഭൂരിപക്ഷം നേടുമെന്നത് പിണറായിയുടെ സ്വപ്നം, : ഖുശ്ബു
തിരുവനന്തപുരം: പിണറായി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തുമെന്നത് സ്വപ്‌നം മാത്രമാണെന്ന് ബിജെപി നേതാവ് ഖുശ്ബു സുന്ദര്‍. കേരളത്തില്‍ എല്‍ഡിഎഫ് വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നത് മുഖ്യമന്ത്രിയുടെ സ്വപ്നം മാത്രമാണ്. എപിജെ അബ്ദുള്‍ കലാം പറഞ്ഞതുപോലെ സ്വപ്‌നങ്ങള്‍ കാണുന്നത് നല്ലതാണ്. എന്നാല്‍ പിണറായി വിജയന്റെ സ്വപ്‌നം ഇവിടെ അവസാനിക്കുകയാണെന്നും ഖുശ്ബു പറഞ്ഞു. തൃശൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. കേരള സര്‍ക്കാരിനെ വിലയിരുത്താന്‍ ഒന്നുമില്ല. ജനങ്ങള്‍ക്ക് വേണ്ടി സര്‍ക്കാര്‍ ചെയ്തത് വട്ടപ്പൂജ്യമാണെന്നും ഖുശ്ബു വിമര്‍ശിച്ചു. സുരേഷ് ഗോപിയെ വിജയിപ്പിച്ച തൃശൂരില്‍ കൂടുതല്‍ വിജയം നേടാന്‍ ബിജെപിക്കാകുമെന്നും ഖുശ്ബു പറഞ്ഞു.…
Read Moreസ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച് രാജീവ് ചന്ദ്രശേഖര്‍; നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്ത് മത്സരിക്കും
തിരുവനന്തപുരം: അടുത്ത നിയസഭാ തെരഞ്ഞെടുപ്പില്‍ നേമത്ത് മത്സരിക്കുമെന്ന് ബിജെപി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുന്‍പാണ് താന്‍ നേമത്ത് സ്ഥാനാര്‍ഥിയാകുമെന്ന് സംസ്ഥാന അധ്യക്ഷന്‍ വ്യക്തമാക്കിയത്. കേരളത്തിന് അനുവദിക്കുന്ന എയിംസ് തിരുവനന്തപുരത്ത് സ്ഥാപിക്കണമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. സംസ്ഥാനത്ത് ആദ്യമായി ബിജെപി അക്കൗണ്ട് തുറന്ന നിയമസഭാ മണ്ഡലമാണ് നേമം. അന്ന് സിറ്റിങ് എംഎല്‍എയായ വി ശിവന്‍കുട്ടിയെ പരാജയപ്പെടുത്തി മുതിര്‍ന്ന ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ഒ രാജഗോപാലാണ് വിജയം നേടിയത്. തൊട്ടടുത്ത തെരഞ്ഞെടുപ്പില്‍ അന്നത്തെ ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ മത്സരിച്ചെങ്കിലും വി ശിവന്‍കുട്ടിയിലൂടെ…
Read More‘രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ കർശനമായ നടപടി; കോൺഗ്രസിൽ സ്ഥാനമില്ല,’: കെ.സി വേണുഗോപാൽ
രാഹുൽ മാങ്കൂട്ടത്തിലിന് കോൺഗ്രസ് പാർട്ടിയിൽ സ്ഥാനമില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. ഏറ്റവും ശക്തമായ നടപടിയാണ് പാർട്ടി എടുത്തത്. ആരോപണം വന്നപ്പോൾ തന്നെ സസ്പെൻഡ് ചെയ്തു. പ്രചരണം നോക്കേണ്ടത് പാർട്ടി പ്രാദേശിക നേതാക്കന്മാരാണെന്നും കെ.സി വേണുഗോപാൽ പറഞ്ഞു. അയ്യപ്പന്റെ സ്വർണം കട്ട കേസിൽ ശിക്ഷിക്കപ്പെട്ടവർക്കെതിരെ മാർക്സിസ്റ്റ് പാർട്ടി എന്തുകൊണ്ടാണ് നിലപാട് എടുക്കാത്തതിനും വേണുഗോപാൽ ചോദിച്ചു. രാഷ്ട്രീയ സംരക്ഷണമില്ലാതെ കൊള്ള നടക്കില്ല. തെരഞ്ഞെടുപ്പിൽ വലിയ ചർച്ചയാവും. ദൈവതുല്യരായ ആളുകൾ ആരെന്ന് പുറത്തു വരണം. സി പി എം മറുപടി പറയണമെന്ന് കെ സി വേണുഗോപാൽ…
Read More