ഗുരുവായൂരില്‍ മത്സരിക്കുമോ എന്ന ചോദ്യത്തിന് മറുപടി നൽകി മുരളീധരൻ

തിരഞ്ഞെടുപ്പിന് നേതൃത്വം നല്‍കാനാണ് താത്പര്യമെന്നും തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കാനാണ് ഇഷ്ടമെന്നും കെ മുരളീധരന്‍. ബാക്കിയെല്ലാം പാര്‍ട്ടി പറയുമെന്നും കെ മുരളീധരന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ കെ മുരളീധരനെ ഗുരുവായൂരില്‍ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസില്‍ ചര്‍ച്ചയുണ്ടെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കായിരുന്നു പ്രതികരണം.

ഗുരുവായൂരില്‍ മത്സരിക്കുമെന്നത് മാധ്യമവാര്‍ത്ത മാത്രം. ഞാന്‍ ഗുരുവായൂരപ്പന്റെ ഭകതന്‍. അത്ര മാത്രം. തിരുവനന്തപുരത്തു നിന്ന് പ്രവര്‍ത്തിക്കാനാണ് താത്‌ര്യം. നിയമസഭാ തെരഞ്ഞെടുപ്പിന് നേതൃത്വം കൊടുക്കാനാണ് താല്പര്യം.

  ഞങ്ങളെ തൊടാൻ എളുപ്പമാണ്, വഴിയരികിൽ പാർക്ക് ചെയ്യുന്ന കാറുകൾ മാറ്റാൻ ധൈര്യമുണ്ടോ? ബെംഗളൂരു നഗരസഭയെ വെല്ലുവിളിച്ച് തെരുവ് കച്ചവടക്കാർ

മത്സരിക്കാന്‍ ആഗ്രഹമില്ല. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ജനുവരിയില്‍ മാത്രമേ ആരംഭിക്കൂ. ബാക്കിയെല്ലാം പാര്‍ട്ടി പറയും പോലെ എന്നും മുരളീധരന്‍ പറഞ്ഞു.

ഞാന്‍ നിലവില്‍ തിരുവനന്തപുരം കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. തിരുവനന്തപുരം കേന്ദ്രീകരിച്ചുകൊണ്ട് പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വത്തെ സഹായിക്കുകയാണ് – അദ്ദേഹം വ്യക്തമാക്കി.

  ഭർത്താവിനെ കൊലപ്പെടുത്തിയ കേസ്: ഭാര്യയ്ക്കും കാമുകനും ജീവപര്യന്തം തടവ്ശിക്ഷ വിധിച്ച് ബെംഗളൂരു കോടതി

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രണയം നിരസിച്ചു; യുവാവിന്റെ സഹോദരന്റെ കുത്തേറ്റ നാലാം വർഷ നിയമ വിദ്യാർത്ഥിനി മരിച്ചു
[masterslider id="10"]

Related posts