അൻവർ സംയമനം പാലിക്കണം; യുഡിഎഫിനെ വഴിയമ്പലമായി കാണരുത്; മുല്ലപ്പള്ളി രാമചന്ദ്രൻ

യുഡിഎഫിൽ വരുമ്പോൾ പി വി അൻവർ സംയമനം പാലിക്കണമെന്ന് കെപിസിസി മുൻ അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. പാർട്ടിയ്ക്ക് വിരുദ്ധമായി അൻവർ സംസാരിക്കരുത്.

യുഡിഎഫിനെ വഴിയമ്പലമായി കാണരുത്. അവസര സേവകന്മാരുടെ അവസാന അഭയ കേന്ദ്രമായി യുഡിഎഫ് മാറരുതെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ കോഴിക്കോട് പറഞ്ഞു.

ഐക്യ ജനാധിപത്യ കക്ഷിയിൽ വരുമ്പോൾ അൻവർ സംയമനം കാണിക്കണം. ഐക്യ ജനാധിപത്യ മുന്നണിയുടെ നിലപാടുകളുമായി യോജിക്കുന്നവരെ മാത്രമേ ഉൾപ്പെടുത്താവൂ എന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

  ഐ.സി. സി ബന്ധം: ബെംഗളൂരുവിൽ 8 ഇടങ്ങളിൽ ഇ.ഡി റെയ്ഡ്

അതേസമയം യുഡിഎഫിൽ അസോസിയേറ്റ് അംഗമാക്കിയതിന് പിന്നാലെ പിവി അൻവറിനെ സ്വാഗതം ചെയ്ത് കോഴിക്കോട് ബേപ്പൂരിൽ ഫ്ലക്സ് ബോർഡുകൾ ഉയർന്നു.

മന്ത്രിപി എ മുഹമ്മദ് റിയാസിനെതിരെ ബേപ്പൂരിൽ അൻവർ മത്സരിക്കണമെന്നാണ് യുഡിഎഫ് പ്രവർത്തകരുടെ ആവശ്യം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മ മെട്രോയിൽ പരസ്യമായ പ്രണയപ്രകടനം; യുവദമ്പതികൾക്കെതിരെ കടുത്ത പൊതുജനരോഷം, വീഡിയോ വൈറൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts