ഓട്ടോ ചാർജ്ജ് വർദ്ധിപ്പിക്കണം;ഇലക്ട്രിക് ബൈക്ക് ടാക്സികൾക്ക് അനുമതി നൽകരുത്.

ബെംഗളൂരു : കുതിച്ചുയരുന്ന ഇന്ധനവില വർദ്ധനയുടെ പശ്ചാത്തലത്തിൽ ഓട്ടോക്കൂലിയിൽ വർദ്ധന വരുത്തണമെന്ന് ഡ്രൈവർമാരുടെ യൂണിയൻ ആവശ്യപ്പെട്ടു.

ഇലക്ട്രിക് ബൈക്ക് ടാക്സികൾക്കും അനുമതി നൽകരുത് എന്നും ട്രാഫിക് ഡി.സി.പി.ശാന്ത രാജുവുമായി നടത്തിയ ചർച്ചയിൽ യൂണിയൻ ആവശ്യമുന്നയിച്ചു.

ബൈക്ക് ടാക്സികൾ ഓട്ടോറിക്ഷകളുടെ പ്രവർത്തനത്തിന് തിരിച്ചടിയാകും ഇത് കൂടി പരിഗണിച്ച് ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകുമെന്ന് ഡി.സി.പി.അറിയിച്ചു.

  നമ്മ മെട്രോയിൽ തൊഴിലവസരം; അപേക്ഷ സമർപ്പിക്കേണ്ടത് എങ്ങനെ എന്ന് അറിയാൻ വായിക്കാം

നഗരത്തിൽ ഇ-ബൈക്ക് ടാക്സികൾ തുടങ്ങുന്നതിന് റൈഡ് ഷെയറിംഗ് കമ്പനിയായ റാപ്പിഡോ ഗതാഗത വകുപ്പിനോട് അനുമതി തേടിയിരുന്നു.എന്നാൽ ഈ അപേക്ഷയിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.

ഓട്ടോക്കൂലി വർദ്ധിപ്പിക്കാൻ ഡ്രൈവർമാർ ആവശ്യപ്പെടുന്നുണ്ടെങ്കിലും യഥാർത്ഥ ചാർജിൻ്റെ രണ്ടും മൂന്നും മടങ്ങാണ് ഭൂരിപക്ഷം ഓട്ടോ ഡ്രൈവർമാരും സാധാരണയായി ഈടാക്കുന്നത് എന്നാണ് നഗരത്തിലെ യാത്രക്കാരുടെ അഭിപ്രായം, ഇതിനൊരറുതി വരുത്താത്തിടത്തോളം കാലം യാത്രക്കാർ ഓട്ടോറിക്ഷക്കളെ ആശ്രയാക്കാനുള്ള സാധ്യതകൾ കുറവാണ് എന്ന് സ്ഥിര യാത്രക്കാർ പരാതി പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ഒറ്റ ചരക്കുവാഹനം പോലും അതിർത്തി കടക്കരുത്, വീഴ്ച വരുത്തിയാൽ പിടിവീഴും'; കനത്ത ജിഎസ്ടി വേട്ടയ്ക്ക് പച്ചക്കൊടി കാട്ടി സംസ്ഥാന സർക്കാർ, ഉദ്യോഗസ്ഥർക്ക് കർശന താക്കീത്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സെക്സ് റാക്കറ്റിന് വിൽക്കാൻ ശ്രമം: കാമുകനെ വെട്ടിനുറുക്കി ഫ്ലാറ്റിൽ തള്ളി യുവതി കടന്നു കളഞ്ഞു
[masterslider id="10"]

Related posts