തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്വേഷണം കടകംപള്ളി സുരേന്ദ്രനില്‍ മാത്രം പോരായെന്നും ഇപ്പോഴത്തെ ദേവസ്വം മന്ത്രി വിഎന്‍ വാസവനിലേക്കും എത്തണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ദേവസ്വം ബോര്‍ഡ് പ്രസിഡന്റും അംഗങ്ങളും മാത്രം ഇങ്ങനെയൊരു കടുംകൈ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നില്ല. സര്‍ക്കാരിനും മന്ത്രിക്കും അറിയാവുന്ന കാര്യങ്ങളാണ് അവര്‍ ചെയ്തിട്ടുള്ളതെന്നും ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം വേണമെന്നും മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു. നിലവിലെ അന്വേഷണം മന്ത്രിമാരിലേക്കും മുന്‍മന്ത്രിമാരിലേക്കും നീളണം. സ്വര്‍ണം ഇളക്കിയെടുത്ത് പുറത്തേക്ക് കൊണ്ടുപോകണമെങ്കില്‍ ബോര്‍ഡ് പ്രസിഡന്റ് മാത്രം വിചാരിച്ചാല്‍ നടക്കില്ല. ഇതൊന്നും അറിഞ്ഞിരുന്നില്ലെന്നാണ് മന്ത്രി പറയുന്നതെങ്കില്‍ സര്‍ക്കാരും മന്ത്രിയും…
Read MoreCategory: POLITICS
സിദ്ധരാമയ്യയും ശിവകുമാറും ഡൽഹിയിൽ; മന്ത്രിസഭാ പുന സംഘടന ചര്‍ച്ചയായെന്ന് സൂചന
ബെംഗളൂരു : മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെയും ഡൽഹി സന്ദർശനത്തോടെ കർണാടകത്തിൽ അധികാരമാറ്റച്ചർച്ച വീണ്ടും സജീവമായി. സിദ്ധരാമയ്യ കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സംസ്ഥാനരാഷ്ട്രീയം ചർച്ചയായില്ലെന്നാണ് കൂടിക്കാഴ്ചയ്ക്കുശേഷം സിദ്ധരാമയ്യ പ്രതികരിച്ചത്. കപിൽ സിബലിന്റെ പുസ്തകപ്രകാശനച്ചടങ്ങിൽ സിദ്ധരാമയ്യയും ശിവകുമാറും ഒരുമിച്ച് പങ്കെടുക്കുകയുംചെയ്തു. കർണാടകത്തിലെ കോൺഗ്രസ് സർക്കാർ ഈയാഴ്ചയാണ് രണ്ടരവർഷം പൂർത്തിയാക്കുന്നത്. മുൻധാരണപ്രകാരം സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞ് ശിവകുമാറിനെ മുഖ്യമന്ത്രിയാക്കേണ്ടതാണ്. എന്നാൽ, അഞ്ചുവർഷവും മുഖ്യമന്ത്രിയായി തുടരുമെന്നാണ് സിദ്ധരാമയ്യ പ്രഖ്യാപിച്ചത്. ഇതിനിടെ, അടുത്ത മുഖ്യമന്ത്രി ദളിത്‌വിഭാഗത്തിൽനിന്ന് വേണമെന്ന ആവശ്യവുമായി ഒരുവിഭാഗവും എത്തി. ഇതോടെ മുഖ്യമന്ത്രിസ്ഥാനത്ത് ഇപ്പോൾ…
Read Moreആലപ്പുഴയിൽ ട്രാൻസ്ജെൻഡറിനെ മത്സര രംഗത്തിറക്കി കോൺഗ്രസ്
തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസിൽനിന്നും മത്സരിക്കാനായി വീണ്ടും ട്രാൻസ്ജെൻഡർ വിഭാഗത്തിൽ നിന്നും സ്ഥാനാർത്ഥി. നിലവിൽ ട്രാൻസ്ജെൻഡർ കോൺഗ്രസ് സംസ്ഥാന രക്ഷാധികാരിയും കെഎസ്‌യു ജനറൽ സെക്രട്ടറിയുമായ അരുണിമ എം കുറുപ്പാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുന്നത്. ആലപ്പുഴ ജില്ലാ പഞ്ചായത്തിലെ വയലാർ ഡിവിഷനിൽ നിന്നാകും അരുണിമ മത്സരിക്കുക. ഇന്നലെ ചേർന്ന യുഡിഎഫ് ജില്ലാ കോർ കമ്മിറ്റിയിലാണ് അരുണിമയെ സ്ഥാനാർത്ഥിയായി തീരുമാനിച്ചത്. ‘കോൺഗ്രസ് ഞങ്ങളെ ചേർത്തുപിടിച്ചു. പ്രസ്‌ഥാനം എന്നെ ചേർത്തുപിടിച്ചു. ട്രാൻസ്ജെൻഡർ കോൺഗ്രസിന് വിജയം തന്നെയാണ്. നല്ല മത്സരം കഴവയ്ക്കാൻ സാധിക്കും. യുഡിഎഫ് വയലാറിൽ ജയിക്കും. ഇടത് കോട്ട…
Read Moreട്രാൻസ്‌ജെൻഡർ അമേയ പ്രസാദ് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് കോൺഗ്രസ് സ്ഥാനാർത്ഥി
തിരുവനന്തപുരം: ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ രണ്ടാംഘട്ട പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. 13 സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് കോണ്‍ഗ്രസ് പുറത്തുവിട്ടത്. നേരത്തെ 12 സ്ഥാനാര്‍ത്ഥികളുടെ പട്ടിക പുറത്തുവിട്ടിരുന്നു. പോത്തന്‍കോട് ഡിവിഷനില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ത്ഥിയെ ഇറക്കി മത്സരം കടുപ്പിക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം. ഇവിടെ അമേയ പ്രസാദ് മത്സരിക്കും. കെഎസ്‌യു ജില്ലാ പ്രസിഡന്റ് ഗോപു നയ്യാര്‍ പൂവച്ചല്‍ വാര്‍ഡില്‍ നിന്നും ഡിസിസി വൈസ് പ്രസിഡന്റും മുന്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റുമായ സുധീര്‍ഷാ പാലോട് കല്ലറയില്‍ നിന്നും ജനവിധി നേടും. നാവായിക്കുളം ഡിവിഷനില്‍ ആര്‍എസ്പിയും കണിയാപുരത്ത് മുസ്‌ലിം…
Read Moreപ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ കഴിച്ചത് ശരിയായില്ല: വിമർശനവുമായി കെ സുധാകരൻ
കണ്ണൂർ: യൂത്ത് കോൺഗ്രസ് പ്രവർത്തകന് കുന്നംകുളം പൊലീസ് സ്റ്റേഷനിൽ മർദനമേറ്റതിൻ്റെ ദൃശ്യങ്ങൾ പുറത്ത് വന്ന ദിവസം പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ ഉണ്ടത് ശരിയായില്ലെന്ന് കെപിസിസി മുൻ അധ്യക്ഷൻ കെ സുധാകരൻ. ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു കെ സുധാകരൻ്റെ പ്രതികരണം. താനായിരുന്നെങ്കിൽ അങ്ങനെ ചെയ്യുമായിരുന്നില്ലെന്നും കെ സുധാകരൻ വ്യക്തമാക്കി. കുന്നംകുളം പൊലീസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകന് മർദ്ദനമേറ്റ സംഭവത്തിൽ നിയമപരമായി മുന്നോട്ട് പോകാൻ കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ടെന്നും കെ സുധാകരൻ വ്യക്തമാക്കി. വിഷയത്തിൽ കൂടുതൽ പ്രതികരണം നടത്താൻ കെ സുധാകരൻ തയ്യാറായില്ല.
Read More11 വോട്ട് കള്ളവോട്ടാണെന്നരിക്കട്ടെ; സുരേഷ് ഗോപിയുടെ 75,000 വോട്ടിന്റെ ജയം ഇല്ലാതാകുമോ? വി മുരളീധരന്‍
തിരുവനന്തപുരം: പതിനൊന്ന് വോട്ട് കള്ള വോട്ട് ആയാലും 75,000 വോട്ടിന് ജയിച്ച സുരേഷ് ഗോപിയുടെ ജയം ഇല്ലാതാകില്ലെന്ന് ബിജെപി നേതാവ് വി മുരളീധരന്‍. രാഹുല്‍ ഗാന്ധിയും സംഘവും ഭരണഘടനാ സ്ഥാപനങ്ങളുടെ വിശ്വാസ്യത തകര്‍ക്കുന്ന ശ്രമമാണ് രാജ്യത്ത് നടത്തുന്നതെന്ന് മുരളീധരന്‍ പറഞ്ഞു. ഇതിന് മുന്‍പ് 25 തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ പ്രധാനമന്ത്രിമാരാണ് നിയോഗിച്ചത്. അന്നൊന്നും ആര്‍ക്കും തെരഞ്ഞെടുപ്പ് കമ്മീഷനെ കുറിച്ച് ഒരു സംശയമുണ്ടായിരുന്നില്ല. മൂന്ന് തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി പരാജയപ്പെട്ടപ്പോള്‍ രാഹുല്‍ഗാന്ധി ഭരണഘടന സ്ഥാപനങ്ങളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുകയാണെന്നും മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
Read Moreകേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് ബിജെപി സ്വീകരണം; തൃശൂരില്‍ പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുക്കും
തൃശൂർ: വോട്ടര്‍പ്പട്ടിക ക്രമക്കേട് വിവാദങ്ങള്‍ക്കിടെ കേന്ദ്രമന്ത്രി സുരേഷ് ഗോപി തൃശൂരില്‍. ഇന്നലെ രാത്രി തിരുവനന്തപുരത്ത് എത്തിയ കേന്ദ്രമന്ത്രി തൃശൂരിലേക്ക് തിരിച്ചു. സുരേഷ് ഗോപിയുടെ തൃശൂരിലെ ഓഫീസിന് മുന്നിലെ ബോര്‍ഡില്‍ സിപിഐഎം പ്രവര്‍ത്തകര്‍ കരിഓയില്‍ ഒഴിച്ചതിനെ തുടര്‍ന്നുണ്ടായ സിപിഐഎം -ബിജെപി സംഘര്‍ഷങ്ങള്‍ക്കിടെ ആണ് തൃശൂരിലെത്തുന്നത്. രാവിലെ ഒന്‍പതരയോടെ വന്ദേഭാരത് ട്രെയിനിലാണ് അദ്ദേഹം തൃശൂരിലെത്തുക. എംപി ഓഫീസില്‍ കരിഓയില്‍ ഒഴിച്ചതില്‍ പ്രതിഷേധിച്ച് ബിജെപി നടത്തുന്ന പ്രതിഷേധ മാര്‍ച്ചില്‍ സുരേഷ് ഗോപി പങ്കെടുക്കും. വിവാദങ്ങളില്‍ സുരേഷ് ഗോപി ഇതുവരെ പ്രതികരിച്ചിട്ടില്ല. റെയില്‍വേ സ്റ്റേഷനില്‍ സുരേഷ് ഗോപിക്ക് ബിജെപി സ്വീകരണം…
Read Moreവിവാദങ്ങളില്‍ പ്രതികരിക്കാതെ സുരേഷ് ഗോപി; സഹോദരന്‍ സുഭാഷ് ഗോപിക്കും ഭാര്യയ്ക്കും ഇരട്ടവോട്ട്
കൊല്ലം: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ സഹോദരന്‍ സുഭാഷ് ഗോപിക്കും ഇരട്ടവോട്ട്. കൊല്ലം, തൃശ്ശൂര്‍ ലോക്‌സഭ മണ്ഡലങ്ങളിലാണ് സുഭാഷ് ഗോപിക്കും ഇദ്ദേഹത്തിന്റെ ഭാര്യ റാണി സുഭാഷിനും വോട്ടുള്ളത്. കുടുംബവീടായ ലക്ഷ്മിനിവാസ് എന്ന വിലാസത്തിലാണ് കൊല്ലത്തെ വോട്ടര്‍പട്ടികയില്‍ ഇരുവരുടെയും പേരുകളുള്ളത്. കൊല്ലം ലോക്‌സഭ മണ്ഡലത്തില്‍ ഇരവിപുരം നിയോജകമണ്ഡലത്തിലെ 84-ാം നമ്പര്‍ ബൂത്തിലെ വോട്ടര്‍പട്ടികയിലാണ് ഇരുവരും ഇടംപിടിച്ചത്. വോട്ടര്‍പട്ടികയില്‍ 1116-ാമത്തെ ക്രമനമ്പറിലാണ് സുഭാഷിന്റെ പേരുള്ളത്. അതേസമയം, കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സുഭാഷ്‌ഗോപിക്കും ഭാര്യയ്ക്കും തൃശ്ശൂരിലും വോട്ടുണ്ടായിരുന്നു. അതിനിടെ, തൃശ്ശൂരിലെ വോട്ടര്‍പട്ടിക ക്രമക്കേട് സംബന്ധിച്ച് വ്യാപക പരാതി ഉയരുന്നതിനിടെ എംപിയായ…
Read Moreവിവാദ ഫോൺസംഭാഷണം പുറത്ത്; ഡിസിസി പ്രസിഡന്റ് സ്ഥാനം രാജി വെച്ച് പാലോട് രവി
തിരുവനന്തപുരം: വിവാദ ഫോൺ സംഭാഷണത്തിന് പിന്നാലെ ഡിസിസി പ്രസിഡന്റ് സ്ഥാനം രാജി വെച്ച് പാലോട് രവി. പാലോട് രവി സമര്‍പ്പിച്ച രാജി സ്വീകരിച്ചതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ വ്യക്തമാക്കി. സംഘടനാ വിരുദ്ധ പ്രവര്‍ത്തനം ചൂണ്ടിക്കാട്ടി വാമനപുരം ബ്ലോക്ക് ജനറല്‍ സെക്രട്ടറി എ ജലീലിനെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കി. പാർട്ടി സമ്മർദ്ദത്തെ തുടർന്നാണ് രവിയുടെ രാജിയെന്നാണ് സൂചന. പ്രാദേശിക കോൺഗ്രസ് നേതാവുമായുള്ള രവിയുടെ ഫോൺ സംഭാഷണം പുറത്തുവന്നത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു. വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്…
Read MoreTVKയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി വിജയ്‌യെ പ്രഖ്യാപിച്ചു; ബിജെപിയുമായി സഹകരിക്കില്ലെന്ന് നിലപാട്
ചെന്നൈ : ടിവികെയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായി വിജയ്‌യെ പ്രഖ്യാപിച്ചു. വിജയ്യുടെ നേതൃത്വം അംഗീകരിക്കുന്നവരുമായി മാത്രം സഖ്യം, ഓഗസ്റ്റിൽ ടിവികെ സംസ്ഥാന സമ്മേളനം, സെപ്റ്റംബർ മുതൽ ഡിസംബർ വരെ വിജയ്യുടെ സംസ്ഥാന പര്യടനം എന്നിവ ഉണ്ടാകുമെന്നും യോഗത്തിൽ പ്രഖ്യാപനമുണ്ടായി. ടിവികെ AIADMK സഖ്യത്തിലേക്കില്ലെന്ന് വിജയ് പറഞ്ഞു. ബിജെപിയുടെ ക്ഷണവും വിജയ് നിരസിച്ചു. ബിജെപി തങ്ങളുടെ രാഷ്ട്രീയ എതിരാളികളാണെന്നും ബിജെപി മതപരമായി ജനങ്ങളെ വിഭജിക്കുന്ന പാർട്ടിയെന്നും പറഞ്ഞ വിജയ് ബിജെപിയുടെ നീക്കം തമിഴ്നാട്ടിൽ ഫലം കാണില്ലെന്നും കൂട്ടിച്ചേർത്തു ബിജെപി യുമായോ ഡിഎംകെയുമായോ സമരസപ്പെടില്ലെന്നും വിജയ് അഭിപ്രായപ്പെട്ടു. പരന്തൂർ…
Read More