വിവാദ ഫോൺസംഭാഷണം പുറത്ത്; ഡിസിസി പ്രസിഡന്റ് സ്ഥാനം രാജി വെച്ച് പാലോട് രവി

തിരുവനന്തപുരം: വിവാദ ഫോൺ സംഭാഷണത്തിന് പിന്നാലെ ഡിസിസി പ്രസിഡന്റ് സ്ഥാനം രാജി വെച്ച് പാലോട് രവി.

പാലോട് രവി സമര്‍പ്പിച്ച രാജി സ്വീകരിച്ചതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ വ്യക്തമാക്കി.

സംഘടനാ വിരുദ്ധ പ്രവര്‍ത്തനം ചൂണ്ടിക്കാട്ടി വാമനപുരം ബ്ലോക്ക് ജനറല്‍ സെക്രട്ടറി എ ജലീലിനെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കി.

  അയൽസംസ്ഥാനത്ത് കോവിഡ് മരണം വർദ്ധിക്കുന്നു; അതിർത്തികളിൽ കർശന പൂട്ട് വീഴുമോ? കർണാടകത്തിൽ അതീവ ജാഗ്രത!

പാർട്ടി സമ്മർദ്ദത്തെ തുടർന്നാണ് രവിയുടെ രാജിയെന്നാണ് സൂചന. പ്രാദേശിക കോൺഗ്രസ് നേതാവുമായുള്ള രവിയുടെ ഫോൺ സംഭാഷണം പുറത്തുവന്നത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു.

വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പോകുമെന്നും അതോടെ കോൺഗ്രസ് ഇല്ലാതാകുമെന്നായിരുന്നു രവിയുടെ വിവാദമായ ഫോൺ സംഭാഷണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു അന്താരാഷ്ട്ര ഹ്രസ്വചലച്ചിത്ര മേള ഓഗസ്റ്റ് 14 മുതൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts