ട്രാൻസ്‌ജെൻഡർ അമേയ പ്രസാദ് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് കോൺഗ്രസ് സ്ഥാനാർത്ഥി

തിരുവനന്തപുരം: ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ രണ്ടാംഘട്ട പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. 13 സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് കോണ്‍ഗ്രസ് പുറത്തുവിട്ടത്.

നേരത്തെ 12 സ്ഥാനാര്‍ത്ഥികളുടെ പട്ടിക പുറത്തുവിട്ടിരുന്നു. പോത്തന്‍കോട് ഡിവിഷനില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ത്ഥിയെ ഇറക്കി മത്സരം കടുപ്പിക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം. ഇവിടെ അമേയ പ്രസാദ് മത്സരിക്കും.

കെഎസ്‌യു ജില്ലാ പ്രസിഡന്റ് ഗോപു നയ്യാര്‍ പൂവച്ചല്‍ വാര്‍ഡില്‍ നിന്നും ഡിസിസി വൈസ് പ്രസിഡന്റും മുന്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റുമായ സുധീര്‍ഷാ പാലോട് കല്ലറയില്‍ നിന്നും ജനവിധി നേടും. നാവായിക്കുളം ഡിവിഷനില്‍ ആര്‍എസ്പിയും കണിയാപുരത്ത് മുസ്‌ലിം ലീഗും മത്സരിക്കും.

  അതീവ സുരക്ഷിതമായ ഫ്ലാറ്റിൽ ഡോക്ടർ ചോരയിൽ കുളിച്ചു മരിച്ച നിലയിൽ; എട്ടുവയസ്സുകാരനായ മകൻ ഐസി യുവിൽ, ഭാര്യ കസ്റ്റഡിയിൽ

കെപിസിസി ജനറല്‍ സെക്രട്ടറിയും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ അന്‍സജിത റസ്സല്‍, കരകുളം പഞ്ചായത്ത് പ്രസിഡന്റ് ഫ്രീഡാ സൈമണ്‍ എന്നിവരാണ് ആദ്യഘട്ട പട്ടികയിലെ പ്രമുഖര്‍.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഞങ്ങളെ തൊടാൻ എളുപ്പമാണ്, വഴിയരികിൽ പാർക്ക് ചെയ്യുന്ന കാറുകൾ മാറ്റാൻ ധൈര്യമുണ്ടോ? ബെംഗളൂരു നഗരസഭയെ വെല്ലുവിളിച്ച് തെരുവ് കച്ചവടക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അമിതകൂലി ഈടാക്കുന്ന ഓട്ടോക്കാരെ പൂട്ടാൻ ഒടുവിൽ രഹസ്യ നീക്കം; ബെംഗളൂരു ട്രാഫിക് പൊലീസിന്റെ 'അണ്ടർകവർ' പരിശോധന ശക്തം
[masterslider id="10"]

Related posts