കർഷകസമരം: ട്രാക്ടറുകൾക്ക് തീയിട്ട സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു

ബെംഗളൂരു: പഞ്ചസാര ഫാക്ടറിയിൽ കരിമ്പുമായെത്തിയ ട്രാക്ടറുകൾക്കും ട്രോളികൾക്കും തീയിട്ട സംഭവം അന്വേഷിക്കുമെന്ന് വെള്ളിയാഴ്ച സ്ഥലത്തെത്തിയ കരിമ്പുകൃഷി വികസന വകുപ്പുമന്ത്രി ശിവാനന്ദ് പാട്ടീൽ പറഞ്ഞു.

ഉത്തരവാദികളുടെ പേരിൽ നിയമനടപടി സ്വകരിക്കുമെന്നും അറിയിച്ചു. ജില്ലയുടെ ചുമതലയുള്ള മന്ത്രി ആർ.ബി. തിമ്മപുരയും ഒപ്പമുണ്ടായിരുന്നു.

പിന്നീട് മന്ത്രിമാരുടെ നേതൃത്വത്തിൽ ഫാക്ടറി ഉടമകളും കർഷ നേതാക്കളുമായി ചർച്ച നടത്തി. കരിമ്പുവിലയുമായി ബന്ധപ്പെട്ട തീരുമാനം യോഗത്തിലുണ്ടായെന്നാണ് സൂചന. ഇതോടെ, കർഷകർ സമരത്തിൽനിന്ന് പിൻമാറി.

  നാളെ ഒറ്റദിവസം കൊണ്ട് 15 ലക്ഷം തൈകൾ നടും; ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് ബെംഗളൂരു വികസന അതോറിറ്റി

കരിമ്പ് ടണ്ണിന് വില 3,500 രൂപയാക്കി വർധിപ്പിക്കണമെന്നാണ് ആവശ്യം. ഫാക്ടറി ഉടമകളുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് തിങ്കളാഴ്ചമുതൽ കർഷകർ സമരം തുടങ്ങിയത്.

ഇതേ ആവശ്യമുന്നയിച്ച് കഴിഞ്ഞയാഴ്ച ബെളഗാവിയിലെയും സമീപജില്ലകളിലെയും കർഷകർ നടത്തിയ സമരം സർക്കാർ ഇടപെട്ട് അവസാനിപ്പിച്ചിരുന്നു. ഫാക്ടറി ഉടമകളുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ നടത്തിയ ചർച്ചയിൽ കരിമ്പുവില ടണ്ണിന് 3300 രൂപയായി നിശ്ചയിച്ചതോടെയായിരുന്നു സമരം അവസാനിപ്പിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു നമ്മ മെട്രോ ബ്ലൂ ലൈൻ നടത്തിപ്പ് സ്വകാര്യ കമ്പനിക്ക് കൈമാറാൻ നീക്കം; പ്രതിഷേധവുമായി യാത്രക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മെട്രോ മാതൃകയിൽ ബി.എം.ടി.സി ബസുകളിൽ ക്യു.ആർ കോഡ് ടിക്കറ്റിംഗ്
[masterslider id="10"]

Related posts