ബെംഗളൂരു – മൈസൂരു പ്രത്യേക മെമു ട്രെയിൻ സർവീസ് നടത്തും; വിശദാംശങ്ങൾ

ബെംഗളൂരു : വാരാന്ത്യങ്ങളിലും ശ്രീ സത്യസായി പ്രശാന്തി നിലയത്തിലെ ശ്രീ സത്യസായി ബാബ ശതാബ്ദി ആഘോഷങ്ങളിലും തിരക്ക് നിയന്ത്രിക്കാൻ സൗത്ത് വെസ്റ്റേൺ റെയിൽവേ കെഎസ്ആർ ബെംഗളൂരുവിനും അശോകപുരത്തിനും (മൈസൂരു) ഇടയിൽ പ്രത്യേക മെമു ട്രെയിനുകൾ സർവീസ് നടത്തും.

നവംബർ 21, 22, 23 തീയതികൾ ഒഴികെ, നവംബർ 14-നും ഡിസംബർ 28-നും ഇടയിൽ വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണ് ട്രെയിനുകൾ ഓടുക.

  കോണ്‍ഗ്രസിന് 11 മന്ത്രിമാര്‍; ചെന്നിത്തലക്ക് പുറമെ കോൺഗ്രസിൽ മന്ത്രിസ്ഥാനം ഉറപ്പിച്ചവർ ഇവർ

06213 നമ്പർ ട്രെയിൻ ഉച്ചയ്ക്ക് 12.15-ന് കെഎസ്ആർ ബെംഗളൂരുവിൽനിന്ന് പുറപ്പെട്ട് 3.40-ന് അശോകപുരത്ത് എത്തും. 06214 നമ്പർ ട്രെയിൻ വൈകുന്നേരം 4.10-ന് അശോകപുരത്ത്നിന്ന് പുറപ്പെട്ട് രാത്രി എട്ടിന് കെഎസ്ആർ ബെംഗളൂരുവിലെത്തും.

കൃഷ്ണദേവരായ ഹാൾട്ട്, നായണ്ടഹള്ളി, ജ്ഞാനഭാരതി ഹാൾട്ട്, കെങ്കേരി, ഹെജ്ജല, ബിഡദി, കെറ്റോഹള്ളി, രാമനഗര, ചന്നപട്ടണ, സെട്ടിഹള്ളി, നിദഘട്ട ഹാൾട്ട്, മദ്ദൂർ, ഹനകെരെ, മണ്ഡ്യ, യെലിയൂർ, ബ്യാദരഹള്ളി, പാണ്ഡവപുര, ഛന്ദമരാജപുര എന്നിവിടങ്ങളിൽ ട്രെയിനിന് സ്റ്റോപ്പുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഓട്ടോ നിരക്ക് കുതിക്കുന്നു; ആപ്പ് അധിഷ്ഠിത സേവനങ്ങളിൽ 40 ശതമാനം വരെ വർധന
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വാർഷിക കലണ്ടർ പ്രഖ്യാപിച്ചു; സംസ്ഥാനത്തെ സ്കൂളുകൾക്ക് ഇത്തവണ 19 ദിവസത്തെ ദസറ അവധി; വിശദാംശങ്ങൾ
[masterslider id="10"]

Related posts

Click Here to Follow Us