ചന്ദ്രയാൻ 3-ന്റെ പ്രൊപ്പൽഷൻ മൊഡ്യൂൾ വീണ്ടും ചന്ദ്രന്റെ സ്വാധീനവലയത്തിൽ

ബെംഗളൂരു : ചന്ദ്രയാൻ 3-ന്റെ ലാൻഡറിനെയും റോവറിനെയും ചന്ദ്രനിലേക്കെത്തിച്ച പ്രൊപ്പൽഷൻ മൊഡ്യൂൾ ഭൂമിയുടെ ഭ്രമണപഥത്തിൽനിന്ന് വീണ്ടും ചന്ദ്രന്റെ സ്വാധീനവലയത്തിൽ പ്രവേശിച്ചു.

ഈ മാസം നാലിനാണ് മൊഡ്യൂൾ വീണ്ടും ചന്ദ്രന്റെ സ്വാധീനവലയത്തിലെത്തിയത്. നവംബർ ആറിന് ചന്ദ്രനിൽനിന്ന് 3740 കിലോമീറ്റർ മുകളിലൂടെയും നവംബർ 11-ന് 4537 കിലോമീറ്റർ മുകളിലൂടെയും മൊഡ്യൂൾ കടന്നുപോയതായി ഐഎസ്ആർഒ അറിയിച്ചു.

  പ്രതിരോധപ്പൂട്ട്; സംസ്ഥാനത്തെ പെൺകുട്ടികൾക്ക് സൗജന്യ വാക്സിൻ ഡ്രൈവ് ആരംഭിച്ചു

2023 ഓഗസ്റ്റിലാണ് ചന്ദ്രയാൻ-3 ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തിയത്. ലാൻഡറും റോവറും പ്രവർത്തനലക്ഷ്യം കൈവരിച്ചശേഷം ചന്ദ്രപ്രതലത്തിൽത്തന്നെ അവശേഷിക്കുകയായിരുന്നു.

പ്രൊപ്പൽഷൻ മൊഡ്യൂൾ ആദ്യം ചാന്ദ്രഭ്രമണപഥത്തിൽ തുടർന്നെങ്കിലും 2023 ഒക്ടോബറിൽ ഭൂമിയുടെ ഉയർന്ന ഭ്രമണപഥത്തിലേക്ക് മാറ്റിയിരുന്നു.

ഭൂമിയുടെയും ചന്ദ്രന്റെയും ഗുരുത്വാകർഷണ മണ്ഡലങ്ങൾ ഇതിനെ രണ്ട് വർഷത്തിലേറെയായി സ്വാധീനിച്ചുവരുകയായിരുന്നു. ഇതിന്റെ തുടർച്ചയായാണ് വീണ്ടും ചന്ദ്രന്റെ സ്വാധീനവലയത്തിൽ പ്രവേശിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കന്നഡ ഭാഷയെ അധിക്ഷേപിച്ച സ്ത്രീ പോലീസ് സ്റ്റേഷന് മുന്നിൽ ക്ഷമാപണം നടത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഞായറാഴ്ചകളിൽ ബെംഗളൂരുവിൽ ലിവിംഗ് റൂമുകൾ 'പാർലമെന്റാകും' ഭിന്ന അഭിപ്രായമുള്ള അപരിചിതർ ഒന്നിച്ചിരുന്ന് തർക്കിക്കുമ്പോൾ; പുതിയ കൂട്ടായ്മയുമായി യുവാക്കൾ
[masterslider id="10"]

Related posts