‘കാന്ത’ ഒടിടിയിലേക്ക്, എവിടെ കാണാം?

ഓപ്പണിങ് ഡേയിൽ തന്നെ  ദുൽഖർ ചിത്രം കാന്ത ആ​ഗോളതലത്തിൽ ബോക്സോഫീസിൽ നേടിയിരിക്കുന്നത്  10.5 കോടി ആണ് .

ചിത്രത്തിലെ ദുൽഖറിന്റെ പെർഫോമൻസിനും വൻ കയ്യടിയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ദുൽഖറിനൊപ്പം ഭാ​ഗ്യശ്രീ ബോർസെ, സമുദ്രക്കനി, റാണ ദ​ഗുബാട്ടി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തി.

ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസുമായി ബന്ധപ്പെട്ട വിവരങ്ങളാണ് പുറത്തുവരുന്നത്. നെറ്റ്ഫ്ലിക്സ് ആണ് കാന്തയുടെ സ്ട്രീമിങ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്.

  അദൃശ്യനായ വില്ലൻ ജീവനെടുത്തു; ഹോംസ്റ്റേയിലെ ബാത്ത്റൂമിൽ ബെംഗളൂരു സ്വദേശിനി ശ്വാസംമുട്ടി മരിച്ച നിലയിൽ

തിയറ്ററിലെ പ്രദർശനത്തിന് ശേഷം ഒരു മാസത്തിനുള്ളിൽ ചിത്രം ഒടിടിയിലെത്തുമെന്നാണ് പുറത്തുവരുന്ന വിവരം. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലാണ് ചിത്രം ഒടിടിയിലെത്തുക.

ടികെ മഹാദേവൻ എന്ന സൂപ്പർ സ്റ്റാറിന്റെ വേഷത്തിലാണ് ചിത്രത്തിൽ ദുൽഖർ എത്തുന്നത്. സെൽവമണി സെൽവരാജ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, റാണ ദ​ഗുബാട്ടിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു കൊന്നു; ഓൺലൈൻ ടാക്സി ഡ്രൈവർ പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അയൽസംസ്ഥാനത്ത് കോവിഡ് മരണം വർദ്ധിക്കുന്നു; അതിർത്തികളിൽ കർശന പൂട്ട് വീഴുമോ? കർണാടകത്തിൽ അതീവ ജാഗ്രത!
[masterslider id="10"]

Related posts