മുതിർന്ന കോൺഗ്രസ് നേതാവ് കെ ശങ്കരനാരായണൻ (90) അന്തരിച്ചു. മഹാരാഷ്ട്രയടക്കം ആറ് സംസ്ഥാനങ്ങളിൽ ഗവർണർ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കെ കരുണാകരൻ , ഏ കെ ആന്റണി മന്ത്രി സഭകളിൽ അംഗമായിരുന്നു. യുഡിഎഫ് കൺവീനർ ആയും പ്രവർത്തിച്ചിട്ടുണ്ട്. പാലക്കാട്ടെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. കേരളത്തിന്റെ ധനകാര്യമന്ത്രിയായിരുന്നു. നാഗാലാൻ്റ്, അരുണാചൽ, അസം, ജാർഖണ്ഡ് ,മഹാരാഷ്ട്ര എന്നിവിടങ്ങളിലാണ് അദ്ദേഹം ഗവർണറായിരുന്നത്. ഗോവയുടേയും ചുമതല വഹിച്ചിരുന്നു.
Read MoreCategory: POLITICS
നടി റോജ ആന്ധ്രയിൽ ഇന്ന് മന്ത്രിയായി ചുമതലയേക്കും
അമരാവതി: ആന്ധ്രയില്‍ നടി റോജ മന്ത്രിയായി ഇന്ന് ചുമതലയേല്‍ക്കും.13 പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി ജഗന്‍മോഹന്‍ മന്ത്രിസഭ പുനഃസംഘടിപ്പിക്കാനാണ് വൈഎസ്‌ആര്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. നിയുക്ത മന്ത്രിമാരുടെ കൂട്ടത്തില്‍ വൈഎസ്‌ആര്‍ കോണ്‍ഗ്രസ് നേതാവും നഗരി എംഎല്‍എയുമായ റോജയും ഉള്‍പ്പെടുന്നു. രണ്ടാം തവണയാണ് റോജ എംഎല്‍എ ആയത്. ക്ഷേത്ര നഗരമായ തിരുപ്പതിക്കടുത്താണ് റോജയുടെ മണ്ഡലമായ നഗരി. തെലുങ്കുദേശം പാര്‍ട്ടിയിലൂടെ രാഷ്ട്രീയത്തിലെത്തിയ റോജ പിന്നീട് വൈഎസ്‌ആര്‍ കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു. റോജയ്ക്ക് പുറമേ പി രാജണ്ണ ദൊര, മുത്യാല നായിഡു, ദാദിസെട്ടി രാജ, കെ നാഗേശ്വര റാവു, കെ സത്യനാരായണ, ജെ രമേഷ്,…
Read Moreഅഞ്ച് സംസ്ഥാനങ്ങളിലും കോൺഗ്രസിനു കനത്ത തിരിച്ചടി
ന്യൂഡൽഹി : അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ചരിത്രത്തിൽ ഏറ്റവും മോശം തോൽവിയാണ് ഇതെന്ന് ബി. ജെ പി. തെരഞ്ഞെടുപ്പു നടക്കുന്ന ഒരു സംസ്ഥാനത്ത് പോലും കോണ്‍ഗ്രസിന് മുന്നേറ്റം കാഴ്ച്ചവയ്ക്കാനായില്ല. രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കയുടെയും കെസി വേണുഗോപാലിന്റെ തന്ത്രങ്ങള്‍ അടപടം പാളിയെന്നു തന്നെ പറയാം . അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നും പുറത്തുവരുന്ന ഫല സൂചനകള്‍ ഒന്നും തന്നെ കോണ്‍ഗ്രസിന് പ്രതീക്ഷ നല്‍കുന്നതല്ല. ഒരിടത്തും ഒന്നാം സ്ഥാനത്തെത്താന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ല. ഭരിച്ചിരുന്ന പഞ്ചാബില്‍ പോലും അധികാരം നിലനിര്‍ത്താന്‍ പറ്റാത്ത അവസ്ഥയിലാണ് കോണ്‍ഗ്രസ്. ബി.ജെ.പി വ്യക്തമായ …
Read Moreപ്രധാനമന്ത്രി ഇന്ന് 10 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും.
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് രാവിലെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. രാജ്യത്ത് കുത്തിവച്ച കോവിഡ് 100 കോടി കടന്ന സാഹചര്യത്തിൽ ആണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നത്. PM @narendramodi will address the nation at 10 AM today. — PMO India (@PMOIndia) October 22, 2021
Read Moreമലബാര്‍ സമരം, സത്യത്തിനായുള്ള പോരാട്ടത്തില്‍ മുസ്ലിം ലീഗ് മുന്നില്‍ നില്‍ക്കും; പി.എം.എ സലാം
ബംഗളൂരു: 1921ലെ മലബാര്‍ സമരത്തിലെ പോരാളികളുടെ പേരുകള്‍ സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ പട്ടികയില്‍നിന്ന് ഒഴിവാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ മുസ്ലിം ലീഗ് ശക്തമായി പ്രതിഷേധിക്കുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരളത്തിലെ എല്ലാ ജില്ലകളിലും മുസ്‌ലിം ലീഗിന്റെയും പോഷകസംഘടനകളുടെയും നേതൃത്വത്തില്‍ പ്രതിഷേധ സംഗമങ്ങള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. എ.ഐ.കെ.എം.സി.സി ബംഗളൂരു സെന്‍ട്രല്‍ കമ്മിറ്റി നടത്തുന്ന മൂന്നാമത് വിവാഹ സംഗമത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു പി.എം.എ സലാം. ചരിത്രത്തില്‍ കടന്നു കയറാനുള്ള സംഘ് പരിവാര്‍ നീക്കമാണിതെന്നും അതിനെ പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.…
Read Moreഹിന്ദുത്വ പ്രവർത്തകർക്കെതിരായ കള്ളക്കേസുകൾ പിൻവലിക്കണം.
ബെംഗളൂരു: സംസ്ഥാനത്തെ ബി ജെ പി പ്രവർത്തകർക്കും ഹിന്ദുത്വ പ്രവർത്തകർക്കുമെതിരെ ചുമത്തിയിട്ടുള്ള“കള്ളക്കേസുകൾ” പിൻവലിക്കാൻ ഉത്തരവ് പുറപ്പെടുവിക്കണമെന്ന് കർണാടക സാമൂഹ്യ ക്ഷേമ, പിന്നോക്കക്ഷേമ മന്ത്രി കോട്ട ശ്രീനിവാസ് പൂജാരി, സംസ്ഥാന ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്രയോട് അഭ്യർത്ഥിച്ചു. ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിൽ ഇത്തരം കേസുകൾ കൂടുതൽ ഉള്ളതായി ശ്രദ്ധയിൽപ്പെട്ടതായി മന്ത്രി പൂജാരി പറഞ്ഞു. മറ്റ് സംഘടനകളുടെ പ്രവർത്തകർക്കെതിരായ കേസുകൾ മുൻ സർക്കാറുകൾ പിൻവലിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “എന്നിരുന്നാലും, ഹിന്ദുത്വ പ്രവർത്തകർക്കെതിരായ കേസുകൾ പിൻവലിച്ചില്ല,” എന്ന് അദ്ദേഹം ആരോപിച്ചു. തന്റെ നിയമസഭാ മണ്ഡലമായ ശിവമോഗ ജില്ലയിലെ തീർത്ഥഹള്ളിയിൽ നടന്ന ഒരു പ്രശ്നവുമായി…
Read More“എല്ലാവർക്കും അവർ ആഗ്രഹിക്കുന്ന വകുപ്പുകൾ ലഭിക്കില്ല”: മുഖ്യമന്ത്രി
ബെംഗളൂരു: ആഗ്രഹിക്കുന്ന വകുപ്പുകൾ നൽകാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച തന്റെ പാർട്ടി സഹപ്രവർത്തകനായ ആനന്ദ് സിംഗുമായി സംസാരിച്ചിട്ടുണ്ടെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. എല്ലാ മന്ത്രിമാർക്കും അവർ ആഗ്രഹിക്കുന്ന വകുപ്പുകൾ നൽകാനാവില്ല എന്നും അദ്ദേഹം ആവർത്തിച്ചു. “എല്ലാവർക്കും അവർ ആഗ്രഹിക്കുന്ന പോർട്ട്ഫോളിയോകൾ ലഭിക്കില്ല. അദ്ദേഹം (മന്ത്രി ആനന്ദ് സിംഗ്) എന്നോട് അടുപ്പമുള്ള ആളായതിനാൽ എല്ലാം ശരിയാകും. ഞാൻ അദ്ദേഹത്തെ വിളിച്ച് സംസാരിച്ചു. ഞാൻ ഈ കാര്യം കൈകാര്യം ചെയ്തോളാം .” എന്ന് ബൊമ്മൈ ശനിയാഴ്ച വാർത്താ ഏജൻസിയായ എ എൻ ഐ യോട് പറഞ്ഞു. സംസ്ഥാനത്ത് പുനസംഘടിപ്പിച്ച മന്ത്രിസഭയിലെ പുതിയ മന്ത്രിമാർക്ക്…
Read Moreരാജ്യസഭാ എം.പി രാജീവ് ചന്ദ്രശേഖർ ഇനി കേന്ദ്ര മന്ത്രി.
ബെംഗളൂരു : കേന്ദ്രമന്ത്രിസഭയില്‍ വൻ അഴിച്ചുപണി. പുതുതായി 43 അംഗങ്ങളാണ് സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിസഭയിലേക്ക് എത്തിയത്. മലയാളിയായ രാജ്യസഭാംഗം രാജീവ് ചന്ദ്രശേഖറും പുതിയ മന്ത്രിസഭയില്‍ ഉണ്ട്. 11 പേര്‍ക്ക് കാബിനറ്റ് പദവി ലഭിക്കും. പാർട്ടിയുടെ ദേശീയ വക്താവായ രാജീവ് ചന്ദ്രശേഖർ കർണാടകയെ പ്രതിനിധീകരിക്കുന്നു. പുതുച്ചേരിയിലെ ബിജെപി നേതാവായിരുന്നു അദ്ദേഹം. കേന്ദ്രഭരണ പ്രദേശത്ത് എൻ.ഡി.എയുടെ സമീപകാല വിജയം സർക്കാരിൽ ഇടം നേടാൻ അദ്ദേഹത്തെ സഹായിച്ചു. മുമ്പ് കേരളത്തിലെയും എൻ.ഡി.എ വൈസ് ചെയർമാനായിരുന്നു. രാഷ്ട്രപതി ഭവനില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി, ആഭ്യന്തരമന്ത്രി അമിത് ഷാ…
Read Moreകോവിഡ് രോഗികളുടെ എണ്ണം സംസ്ഥാനത്ത് കുറഞ്ഞു വരുന്നു എന്ന് സർക്കാർ പൗരന്മാരോട് കള്ളം പറയുകയാണ്.
ബെംഗളൂരു: കോവിഡ് 19 രോഗികളുടെ എണ്ണം സംസ്ഥാനത്ത് കുറഞ്ഞു വരുന്നു എന്ന് ബിഎസ് യെദിയൂരപ്പ സർക്കാർ പൗരന്മാരോട് കള്ളം പറയുകയാണെന്ന് സംസ്ഥാന പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ ശനിയാഴ്ച പറഞ്ഞു. ടെസ്റ്റുകളുടെ എണ്ണവും ഇതിനോടൊപ്പം കുറയുന്നതായി ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. “ഇതനുസരിച്ച് കൂടുതൽ ഉത്തരവുകൾ ഉണ്ടാകുന്നതുവരെ രോഗലക്ഷണമില്ലാത്തവരുടെ പരിശോധന താൽക്കാലികമായി നിർത്തിവച്ചിട്ടുണ്ട്” എന്ന് അറിയിച്ചു കൊണ്ട് ദേശീയ ആരോഗ്യ മിഷൻ(കർണാടക) ഡയറക്ടർ അരുന്ധതി ചന്ദ്രശേഖർ പുറത്തിറക്കിയ ഏപ്രിൽ 25 ലെ സർക്കുലർ ട്വീറ്റ് ചെയ്തുകൊണ്ടാണ് സിദ്ധരാമയ്യ അഭിപ്രായം പങ്കു വെച്ചത്. “കോവിഡ് 19 കേസുകൾ കുറയുന്നുവെന്ന മുഖ്യമന്ത്രിയുടെ വാദത്തിന്റെ യഥാർത്ഥ…
Read Moreകോവിഡ് സഹായങ്ങൾ അനുവദിക്കുന്നതിൽ കേന്ദ്രം, കർണാടകയ്‌ക്കെതിരെ ഗുരുതരമായ പക്ഷപാതം കാണിക്കുന്നു: കുമാരസ്വാമി.
ബെംഗളൂരു: കോവിഡ് വൈറസ് പകർച്ചവ്യാധിയെ നേരിടാൻ വേണ്ടി കർണാടക സംസ്ഥാന സർക്കാർ ആവശ്യപ്പെട്ട വിഭവങ്ങളും സഹായങ്ങളും അനുവദിക്കാത്തതിന് ജനതാദൾ (സെക്കുലർ) നേതാവ് എച്ച് ഡി കുമാരസ്വാമി കേന്ദ്രത്തെ വിമർശിച്ചു. ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ അതേ പാർട്ടിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരിനോട് ഗുരുതരമായ പക്ഷപാതം കാണിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. “കർണാടകയോടും കന്നടക്കാരോടും കേന്ദ്രത്തിന് ഇത്രയധികം അവഹേളനമുണ്ടാകുന്നത് എന്തുകൊണ്ടാണ്? കർണാടക കൂടുതൽ ബിജെപി എം പിമാരെ തെരഞ്ഞെടുത്തതുകൊണ്ടാണോ? അതോ മുഖ്യമന്ത്രി യെദിയൂരപ്പയെ വില്ലനായി അവതരിപ്പിക്കാനുള്ള ശ്രമമാണോ?” എന്നും അദ്ദേഹം ചോദിച്ചു. ദുരിതസാഹചര്യത്തിൽ കഴിയുന്നവരുടെ ആവശ്യങ്ങൾ നിറവേറ്റേണ്ടത് തങ്ങളുടെ ബാധ്യതയാണെന്ന് അദ്ദേഹം കേന്ദ്രത്തെ ഓർമ്മിപ്പിച്ചു. “പകരം, നിസ്സംഗത കാണിക്കുന്നുവെങ്കിൽ, ആളുകൾ കലാപത്തിന് നിർബന്ധിതരാകും,” എന്നും അദ്ദേഹം…
Read More