നടി റോജ ആന്ധ്രയിൽ ഇന്ന് മന്ത്രിയായി ചുമതലയേക്കും

അമരാവതി: ആന്ധ്രയില്‍ നടി റോജ മന്ത്രിയായി ഇന്ന് ചുമതലയേല്‍ക്കും.13 പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി ജഗന്‍മോഹന്‍ മന്ത്രിസഭ പുനഃസംഘടിപ്പിക്കാനാണ് വൈഎസ്‌ആര്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. നിയുക്ത മന്ത്രിമാരുടെ കൂട്ടത്തില്‍ വൈഎസ്‌ആര്‍ കോണ്‍ഗ്രസ് നേതാവും നഗരി എംഎല്‍എയുമായ റോജയും ഉള്‍പ്പെടുന്നു. രണ്ടാം തവണയാണ് റോജ എംഎല്‍എ ആയത്. ക്ഷേത്ര നഗരമായ തിരുപ്പതിക്കടുത്താണ് റോജയുടെ മണ്ഡലമായ നഗരി. തെലുങ്കുദേശം പാര്‍ട്ടിയിലൂടെ രാഷ്ട്രീയത്തിലെത്തിയ റോജ പിന്നീട് വൈഎസ്‌ആര്‍ കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു. റോജയ്ക്ക് പുറമേ പി രാജണ്ണ ദൊര, മുത്യാല നായിഡു, ദാദിസെട്ടി രാജ, കെ നാഗേശ്വര റാവു, കെ സത്യനാരായണ, ജെ രമേഷ്,…

Read More