രാജ്യസഭാ എം.പി രാജീവ് ചന്ദ്രശേഖർ ഇനി കേന്ദ്ര മന്ത്രി.

ബെംഗളൂരു : കേന്ദ്രമന്ത്രിസഭയില്‍ വൻ അഴിച്ചുപണി. പുതുതായി 43 അംഗങ്ങളാണ് സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിസഭയിലേക്ക് എത്തിയത്. മലയാളിയായ രാജ്യസഭാംഗം രാജീവ് ചന്ദ്രശേഖറും പുതിയ മന്ത്രിസഭയില്‍ ഉണ്ട്. 11 പേര്‍ക്ക് കാബിനറ്റ് പദവി ലഭിക്കും.

പാർട്ടിയുടെ ദേശീയ വക്താവായ രാജീവ് ചന്ദ്രശേഖർ കർണാടകയെ പ്രതിനിധീകരിക്കുന്നു. പുതുച്ചേരിയിലെ ബിജെപി നേതാവായിരുന്നു അദ്ദേഹം. കേന്ദ്രഭരണ പ്രദേശത്ത് എൻ‌.ഡി‌.എയുടെ സമീപകാല വിജയം സർക്കാരിൽ ഇടം നേടാൻ അദ്ദേഹത്തെ സഹായിച്ചു. മുമ്പ് കേരളത്തിലെയും എൻ‌.ഡി‌.എ വൈസ് ചെയർമാനായിരുന്നു.

  കണ്ടക്ടറുടെ ടിക്കറ്റ് ബാഗ് കവർന്നു; ബസ് പൂട്ടി കള്ളിയെ കുടുക്കി ജീവനക്കാർ!

രാഷ്ട്രപതി ഭവനില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി, ആഭ്യന്തരമന്ത്രി അമിത് ഷാ ഉൾപ്പടെയുള്ള നേതാക്കൾ പങ്കെടുത്തു. വൈകീട്ട് ആറുമണിയോടെയാണ് പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. മന്ത്രിമാര്‍ക്ക് വ്യാഴാഴ്ച രാഷ്ട്രപതി ഭവനില്‍ ചായ സത്കാരം ഉണ്ടാകും. പട്ടികയില്‍ വലിയ പ്രാധാന്യം ഉത്തര്‍പ്രദേശിനും ബിഹാറിനും മഹാരാഷ്ട്രയ്ക്കും ഗുജറാത്തിനും ലഭിക്കുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പർപ്പിൾ ലൈനിൽ വീണ്ടും യാത്രക്കാർ കുടുങ്ങി; ‘ഇത് വെറും തകരാറല്ല, വലിയ പണി വരുന്നു ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വില കുറച്ച് കൊതിപ്പിച്ചു, പിന്നാലെ ഇരുട്ടടി; നന്ദിനി നെയ്യ്, വെണ്ണ വില കുത്തനെ കൂട്ടി കെ.എം.എഫ്; പുതിയ നിരക്ക് അറിയാൻ വായിക്കാം
[masterslider id="10"]

Related posts