കാളയെ അറുത്തുവെന്നാരോപിച്ച് രണ്ടുപേർക്കെതിരെ ആക്രമണം.

ബെംഗളൂരു: കർണാടകയിലെ ചിക്കമഗളൂരു ജില്ലയിൽ ഒരു കാളക്കുട്ടിയെ അറുത്തുവെന്നാരോപിച്ച് ഇബ്രാഹിം, മുഹമ്മദ് ഹനീഫ് എന്നിവരെ ആക്രമിച്ചത്. ജൂലൈ 3ന് ചിക്കമഗളൂരുവിലെ ബലേഹൊന്നാവൂർ പ്രദേശത്ത് വെച്ചാണ് സംഭവം നടന്നത്. ബലേഹന്നവൂർ പോലീസ് രണ്ട് എഫ്‌.ഐ.ആർ ഫയൽ ചെയ്തു.

ഈ വർഷം ആദ്യം പാസാക്കിയ പശു കശാപ്പ് നിയമപ്രകാരം ഇബ്രാഹിം, മുഹമ്മദ് ഹനീഫ് എന്നിവർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇവരെ ആക്രമിച്ച പ്രധാന പ്രതികളായ ഹരിഷ, സന്ദേശ, പ്രസന്ന, പ്രേമേഷ എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്.

  എനിക്ക് കാൻസർ സ്ഥിരീകരിച്ചപ്പോൾ അവർ കാത്തിരിക്കുമെന്ന് കരുതിയില്ല'; വികാരാധീനനായി കന്നഡ സൂപ്പർതാരം ശിവരാജ്കുമാർ

ഇബ്രാഹിം, മുഹമ്മദ് ഹനീഫ് എന്നിവർക്കെതിരെ ഇന്ത്യൻ പീനൽ കോഡിലെ 34 (പൊതുവായ ഉദ്ദേശ്യപ്രകാരം), 379 (മോഷണം), 429 (മൂല്യമുള്ള മൃഗങ്ങളെ കൊല്ലുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നതിലൂടെയുള്ള തെറ്റ്) പ്രകാരം കേസെടുക്കുകയും അതേസമയം, ആക്രമണക്കേസിലെ നാല് പ്രതികൾക്കെതിരെ 143 (ശിക്ഷ), 504 (മനപ്പൂർവ്വമായ അപമാനം), 324 (ആയുധങ്ങൾ ഉപയോഗിച്ച് ഉപദ്രവിക്കൽ), 323 (ആക്രമണത്തിനുള്ള ശിക്ഷ), 506 (ക്രിമിനൽ ഭീഷണിപ്പെടുത്തൽ), 149 (നിയമവിരുദ്ധ കൂടിച്ചേരൽ) എന്നിങ്ങനെയും കേസെടുത്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജൂലൈ 1 മുതൽ ക്രെഡിറ്റ് കാർഡ്, ആധാർ, പാസ്‌പോർട്ട് നിയമങ്ങളിൽ വൻ മാറ്റങ്ങൾ!: പുതിയ നിയമങ്ങൾ എന്തൊക്കെ എന്നറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗാർഹിക എൽപിജി സിലിണ്ടറിന്റെ വില വർദ്ധിപ്പിച്ചു.
[masterslider id="10"]

Related posts