സ്വകാര്യ ആശുപത്രികളിലെ കോവിഡ് 19 ചികിത്സാ ബാധ്യത: സർക്കാർ മെല്ലെപ്പോക്ക് തുടരുന്നു

ബെംഗളൂരു : കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ആയുഷ്മാൻ ഭാരത് പദ്ധതിയുടെ ഭാഗമായ ആരോഗ്യ കർണാടകയുടെ നടത്തിപ്പിനായി രൂപീകരിച്ച സുവർണ്ണ ആരോഗ്യസുരക്ഷാ ട്രസ്റ്റിന്റെ നിർദ്ദേശപ്രകാരം സ്വകാര്യ ആശുപത്രികളിൽ 3,80,000-ത്തോളം  രോഗികൾക്കാണ് കൊവിഡ്19 ചികിത്സകൾ നൽകിയതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.

ഇതുവരെ സർക്കാർ ഇതിലേക്കായി ചെലവഴിച്ചത് 311 കോടി രൂപയാണ്. എന്നാൽ 78,000-ത്തോളം രോഗികളുടെ ചികിത്സാചെലവുകൾ മാത്രമാണ് സർക്കാർ ഇതുവരെ സ്വകാര്യ ആശുപത്രികൾക്ക് നൽകിയിട്ടുള്ളത് എന്നും ബാക്കിയുള്ളത് സർക്കാർ ബാധ്യതയായി തുടരുകയാണെന്നും സ്വകാര്യ ആശുപത്രികൾ പറയുന്നു.

എന്നാൽ സുവർണ്ണ ആരോഗ്യ സേതു ട്രസ്റ്റ് ഡയറക്ടർ എൻ ടി അബ്രൂവിന്റെ കണക്കുകൾ പ്രകാരം 1,44,947 രോഗികളുടെ ചികിത്സാ ചെലവായ 466.55 കോടി രൂപ സ്വകാര്യ ആശുപത്രികൾക്ക് കൊടുത്തു കഴിഞ്ഞതായി വെളിപ്പെടുത്തുന്നു.

  ബെംഗളൂരു-കേരള റൂട്ടുകളിൽ ഇനി 'പല്ലക്കി' യാത്ര; പ്രതിദിന നോൺ എസി സ്ലീപ്പർ സർവീസുകളുമായി കർണാടക ആർടിസി; റൂട്ടും നിരക്കും അറിയാൻ വായിക്കാം

സ്വകാര്യ ആശുപത്രികളുടെ അസോസിയേഷൻ പ്രസിഡണ്ട് കൂടിയായ ഡോക്ടർ എച്ച് എം പ്രസന്ന പുറത്തു വിട്ട കണക്കുപ്രകാരം മഹാമാരിയുടെ ഒന്നാം തരംഗത്തിൽ 1,30,000 രോഗികളെ സ്വകാര്യ ആശുപത്രികളിൽ സർക്കാർ ചെലവിൽ ചികിത്സിച്ചിരുന്നുവെങ്കിൽ രണ്ടാം തരംഗത്തിൽ ഏകദേശം 2,50,000 രോഗികളെയാണ് സ്വകാര്യ ആശുപത്രികളിൽ വ്യക്തമാക്കുന്നു.

ഒന്നാം തരംഗ ത്തിലെചികിത്സാ ചെലവുകളുടെ 50% ഇനിയും സർക്കാർ ബാധ്യതയായി തുടരുകയാണെന്നാണ് ഡോക്ടർ പ്രസന്ന വെളിപ്പെടുത്തിയിരിക്കുന്നത്.

പല സ്വകാര്യ ആശുപത്രികൾക്കും സർക്കാരിൽ നിന്ന് കിട്ടാനുള്ള തുകയുടെ 10 ശതമാനം പോലും ഇതുവരെ കിട്ടിയിട്ടില്ല എന്നാണ് സ്വകാര്യ ആശുപത്രികൾ പറയുന്നത്.

  യാത്രക്കാർക്ക് ആശ്വാസം: ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുളള സ്പെഷൽ ട്രെയിൻ സർവീസുകൾ നീട്ടി

200 ബില്ലുകൾ മാത്രമാണ് ഒരു ദിവസം തീർപ്പാക്കാൻ കഴിയുക എന്ന് ആരോഗ്യവിഭാഗം അഡീഷണൽ ചീഫ് സെക്രട്ടറി ജാവേദ് അക്തർ പറഞ്ഞതായി ഡോക്ടർ പ്രസന്ന അറിയിക്കുന്നു.

അങ്ങനെയെങ്കിൽ ഒരു മാസത്തിൽ 6000 ബില്ലുകൾ മാത്രമാണ് തീർപ്പാക്കുക എന്നത് ബാധ്യതകൾ തീർക്കാൻ ഇനിയും ഒരുപാട് നാളുകൾ വേണ്ടിവരുമെന്ന് സൂചിപ്പിക്കുന്നതായി ഡോക്ടർ പ്രസന്ന അഭിപ്രായപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗ്രീനിലും പർപ്പിളിലും മിനിറ്റുകൾക്കുള്ളിൽ ട്രെയിൻ, യെല്ലോ ലൈനിൽ മാത്രം 14 മിനിറ്റ് കാത്തിരിപ്പ്; യാത്രക്കാർ രോഷത്തിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts