നഗരത്തിലെ ഭൂരിഭാഗം കോവിഡ് കെയർ സെന്ററുകളും പ്രവർത്തനം മരവിപ്പിക്കുന്നു

ബെംഗളൂരു: മഹാമാരിയുടെ രണ്ടാം തരംഗ വ്യാപന തോത് ഗണ്യമായി കുറഞ്ഞതിനെ തുടർന്ന് ബൃഹത് ബെംഗളൂരു മഹാ നഗരപാലികയുടെ നിർദ്ദേശ പ്രകാരം നഗരത്തിൽ പ്രവർത്തിച്ചുവന്നിരുന്ന ഇരുപത്തിയെട്ട് കോവി ഡ് കെയർ സെന്ററുകളിൽ ഇരുപതും, അറുപത് അത്യാഹിതവിഭാഗത്തിൽ നാല്പത്തിനാല് എണ്ണവും പ്രവർത്തനം മരവിപ്പിക്കുന്നു.

നഗരത്തിലെ വ്യാപന തോത് ഒരു ശതമാനത്തിലും താഴെ എത്തിയത് കണക്കിലെടുത്ത് പ്രവർത്തനങ്ങൾ നിർത്തിവയ്ക്കുകയാണെങ്കിലും മൂന്നാം തരംഗ സാധ്യതകൾ മുന്നിൽ കണ്ട് സംവിധാനങ്ങൾ പ്രവർത്തനസജ്ജമായി തന്നെ തുടരുമെന്നും ബി ബി എം പി കമ്മീഷണർ ഗൗരവ് ഗുപ്ത അറിയിച്ചു.

  ബെംഗളൂരു എന്നെ ചതിച്ചു'; പൊട്ടിക്കരഞ്ഞ് നടി പരുൾ ഗുലാത്തിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ

വ്യാപന തോത് പരമാവധി ഉയർന്നു നിന്നിരുന്ന സമയത്ത് സ്വകാര്യ ആശുപത്രികളിൽ നിന്നായി 13,200 കിടക്കകൾ പരിപാലിച്ചിരുന്നത് ഇപ്പോൾ 5000 ആക്കി ചുരുക്കിയിട്ടുണ്ട്.

  മന്ത്രിസഭാ വികസനം അടുത്ത ആഴ്ച; പുതിയ മന്ത്രിമാരുടെ കാര്യത്തിൽ ഡൽഹിയിൽ നിർണായക ചർച്ചകൾ ഉടൻ

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts