നഗരത്തിലെ ഒരു മലയാളി സംഘടനക്ക് കൂടി നോർക്കയുടെ അംഗീകാരം.

ബെംഗളൂരു : കർണാടകയിൽ നിന്നും നോർക്കയുടെ അംഗീകാരം നേടുന്ന ഒൻപതാമത്തെ മലയാളി സംഘടനയാണ്
കാടുഗോഡിയിൽ പ്രവർത്തിക്കുന്ന കൈരളി കൾച്ചറൽ അസോസിയേഷൻ.

കേരള സർക്കാരിന്റെ പ്രവാസികൾക്കായുള്ള ക്ഷേമ പദ്ധതികൾ നോർക്ക വഴി എല്ലാ മലയാളികളിലേക്കും എത്തിക്കുന്നതുൾപ്പടെയുള്ള സാമൂഹിക പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നോർക്ക റൂട്സ് പ്രവാസി മലയാളി സംഘടനകൾക്ക് മാനദണ്ഡങ്ങൾക്കു വിദേയമായി അംഗീകാരം നൽകി വരുന്നത് .

  പ്രധാനമന്ത്രിയുടെ യാത്രാമധ്യേ സ്‌ഫോടകവസ്തുക്കൾ കണ്ടെത്തിയ സംഭവം; ടൈമറും കണ്ടെത്തി

നോർക്കയുമായി സഹകരിച്ചു ക്ഷേമ പദ്ധതികൾ കൂടുതൽ പ്രവാസി മലയാളികളിലേക്ക് എത്തിക്കുവാനുള്ള ശ്രമം തുടർന്നു വരുകയാണ് എന്ന് അസോസിയേഷൻ സെക്രട്ടറി ജയപാലൻ എം അറിയിച്ചു.
അംഗീകാരം നേടികൊണ്ടുള്ള സാക്ഷ്യപത്രം അസോസിയേഷൻ പ്രസിഡന്റ് രാജേന്ദ്രൻ.എ , ജോയിന്റ് സെക്രട്ടറി അശോകൻ.കെ ‌ എന്നിവർ നോർക്ക ഓഫീസർ റീസ രഞ്ജിത്തിൽ നിന്നും സ്വികരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മോഡലിങ്ങിന്റെ മറവിൽ ദുബായിലേക്ക് മനുഷ്യക്കടത്തും ക്രൂരപീഡനവും; രണ്ട് യുവതികൾ പിടിയിൽ, പിന്നിൽ വൻ സെക്സ് റാക്കറ്റെന്ന് പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts