നഗരത്തിൽ നിന്ന് ഒന്നര മണിക്കൂറിൽ മൈസൂരുവിലെത്താം; 10 വരി സാമ്പത്തിക ഇടനാഴിക വരുന്നു;ചെലവ് 7400 കോടി രൂപ.

ബെംഗളൂരു : നഗരത്തിൽ നിന്ന് മൈസൂരുവിലെത്താൻ വെറും ഒന്നര മണിക്കൂർ ! വിശ്വസിക്കാൻ കഴിയുന്നില്ല അല്ലേ, എന്നാൽ കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി പ്രഖ്യാപിച്ച പദ്ധതി ഈ ലക്ഷ്യം യാഥാർത്ഥ്യമാകുന്നതാണ്.

7400 കോടി മുതൽ മുടക്കിൽ ഉദ്യാന നഗരിക്കും കൊട്ടാര നഗരിക്കും ഇടയിൽ വരുന്നത് 10 ലൈൻ സാമ്പത്തിക ഇടനാഴിക.

6 വരി പ്രധാന പാതക്ക് ഇരു വശവും 4 വരി സർവ്വീസ് റോഡും അടങ്ങുന്നതാണ് പദ്ധതി.

  ബെംഗളൂരുവിൽ പൂക്കൾക്ക് തീവില; വരുംദിവസങ്ങളിൽ വില ഇരട്ടിയാകും

പദ്ധതിയുടെ 45 ശതമാനവും നിർമ്മാണം പൂർത്തിയായി.

2022 സെപ്റ്റംബറിൽ ആണ് പദ്ധതി പൂർത്തിയാകുക.

ഇപ്പോൾ മൂന്നര മണിക്കൂറാണ് നഗരങ്ങൾക്കിടയിലുള്ള യാത്രാ സമയം.

നഗരത്തിൽ നിന്ന് മദ്ദൂരിലെ നിദഘട്ടവരേയും തുടർന്ന് മൈസൂരുവരെയും രണ്ട് ഘട്ടങ്ങളായാണ് പദ്ധതി.

9 വലിയ പാലങ്ങൾ 44 ചെറുപാലങ്ങൾ നിരവധി അടിപ്പാതകൾ മേൽപ്പാതകൾ എന്നിവ പദ്ധതിയുടെ ഭാഗമായുണ്ട്.

യാത്രക്കാർക്ക് വിശ്രമിക്കുന്നതിനും ഭക്ഷണം കഴിക്കുന്നതിനുമായി രാമനഗരയിൽ വലിയ ഫുഡ് പാർക്കും നിർമ്മിക്കുന്നുണ്ട്.

  ശ്രദ്ധിക്കുക! എയർപോർട്ട് റൂട്ടിൽ ഓഗസ്റ്റ് 14 വരെ ഗതാഗത നിയന്ത്രണം; പുതിയ ട്രാഫിക് അപ്ഡേറ്റ്

പദ്ധതിക്കായി ഇതുവരെ 2021 ഏക്കർ ഭൂമി ഏറ്റെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  14 വയസ്സുകാരി വീട്ടിൽ പ്രസവിച്ചു; മാതാപിതാക്കളെ കാണാനില്ലെന്ന് പരാതി, അന്വേഷണം ആരംഭിച്ച് പോലീസ്
[masterslider id="10"]

Related posts