നന്ദിനി ബ്രാൻഡിൽ കെഎംഎഫ് ഐസ്ക്രീം പാർലർ തുറക്കുന്നു

ബെംഗളൂരു: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ പാൽ സഹകരണ സംഘമായ കർണാടക മിൽക്ക് ഫെഡറേഷൻ(കെഎംഎഫ്) നന്ദിനി ബ്രാൻഡിന് കീഴിൽ ഉയർന്ന നിലവാരത്തോട് കൂടിയ ആദ്യത്തെ ഐസ്ക്രീം പാർലർ തുറന്നു. മല്ലേശ്വരത്തെ മന്ത്രി സ്ക്വയർ മാളിലെ നന്ദിനി കഫേ മൂ ‌ഔട്ട്ലെറ്റ് ശനിയാഴ്ച്ച കെഎംഎഫ് മാനേജിംഗ് ഡയറക്ടർ ബി സി സതീഷ്, ഡയറക്ടർ (മാർക്കറ്റിംഗ്) മൃത്യുഞ്ജയ കുൽക്കർണി, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. കെഎംഎഫ് നന്ദിനി കഫെ മൂ ഔട്ട്ലെറ്റ്  നന്ദിനി ബ്രാന്റിനെ പരിപോഷിപ്പിക്കുന്നതിനും വിപുലീകരിക്കുന്നതിനും വേണ്ടിയാണ് ഉയർന്ന നിലവാരമുള്ള ഐസ് ക്രീം സ്കൂപ്പിംഗ് പാർലറുകൾ സ്ഥാപിച്ചത്. കഫേ ജീവിതത്തിന്റെ വിവിധ തുറകളിൽ നിന്നുള്ള…

Read More

പീഡിയാട്രിക് കോവിഡ് കേസുകൾക്ക് കൂടുതൽ പരിചരണം ആവശ്യമാണ്: ഡോക്ടർമാർ

ബെംഗളൂരു: മൂന്നാം തരംഗത്തിൽ പീഡിയാട്രിക് കോവിഡ് 19 കേസുകൾ കൂടും എന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ആശുപത്രികൾ തയ്യാറെടുക്കുന്നുണ്ടെങ്കിലും അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിൽ മാത്രം ശ്രദ്ധിച്ചാൽ മതിയാകില്ലെന്നും ശെരിയായ ആസൂത്രണം വേണ്ടിവരുമെന്ന് ഡോക്ടർമാർ കരുതുന്നു. കൊറോണ പോസിറ്റീവ് രോഗികൾക്കുള്ള ശിശു പരിചരണത്തിന് മുതിർന്ന രോഗികൾക്ക് ആവശ്യമായതിനേക്കാൾ കൂടുതൽ മാനവശേഷിയും സൗകര്യങ്ങളും ആവശ്യമാണെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. “കുട്ടികളെ ഒറ്റപ്പെടുത്താൻ കഴിയില്ല, അതിനാൽ പിപിഇ സ്യൂട്ടിൽ മാതാപിതാക്കളോ ബന്ധുക്കളോ നിരന്തരം അവർക്ക് ഒപ്പം ഉണ്ടാകേണ്ടി വരും. പിപിഇ കിറ്റ് പതിവായി മാറ്റേണ്ടതുണ്ട്. പി‌പി‌ഇ സ്യൂട്ടുകൾ ധരിക്കുന്നതിലും എടുക്കുന്നതിലും കുട്ടിയെ പരിപാലിക്കുമ്പോൾ പാലിക്കേണ്ട നടപടികളിലും പരിചാരകർക്ക് പരിശീലനം നൽകേണ്ടതുണ്ട്. മാതാപിതാക്കളുടെ…

Read More

മലയാളി യുവതിയെ അത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

ബെംഗളൂരു: വിവേക്നഗർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഈജിപുരയിലെ വീട്ടിൽ 27 കാരിയായ മലയാളി യുവതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. സ്മിത സദാനന്ദൻ എന്ന യുവതിയാണ് മരണപ്പെട്ടത്. ഈജിപുര 23 -ാം ക്രോസ്സിൽ താമസിക്കുന്ന ഇവർ കോഴിക്കോട് സ്വദേശിനിയാണ്. ഇവരുടെ ഭർത്താവ് ഒരു സ്വകാര്യ കമ്പനിയിലാണ് ജോലി ചെയ്യുന്നത്. ഈ ദമ്പതികൾക്ക് ഒരു മകനുണ്ട്. സ്മിത ഒരു എച്ച് ആർ പ്രൊഫഷണലായി ജോലി ചെയ്യുകയായിരുന്നു, അടുത്തിടെ രാജിവച്ചു. വ്യാഴാഴ്ച രാത്രി ഒരു പ്രശ്നത്തെച്ചൊല്ലി ദമ്പതികൾ വഴക്കുണ്ടാക്കിയിരുന്നു.  തുടർന്ന് രണ്ട് പേരും രണ്ട് മുറികളിലായാണ് ഉറങ്ങിയത് എന്ന് പോലീസ് പറഞ്ഞു. വെള്ളിയാഴ്ച രാവിലെ…

Read More

സ്വകാര്യ ആശുപത്രികളിൽ നിന്നും വൈകി എത്തിച്ചത് മൂലം കോവിഡ് രോഗികൾ മരണപ്പെട്ടതായി റിപ്പോർട്ട്

ബെംഗളൂരു: ബൗറിംഗ് ആന്റ് ലേഡി കർസൺ ഹോസ്പിറ്റലിൽ നടത്തിയ ഒന്നിലധികം മരണങ്ങളുടെ  പരിശോധനകളിൽ മറ്റ് സ്വകാര്യ ആശുപത്രികളിൽ നിന്നും വൈകി എത്തിച്ചത് മൂലം കോവിഡ് രോഗികൾ മരണപ്പെട്ടതായി കണ്ടെത്തി. ഒക്ടോബർ 1 നും നവംബർ 30 നും ഇടയിൽ, 24 മണിക്കൂറിനുള്ളിൽ 17 മരണങ്ങൾഉണ്ടായി. അതുപോലെ, ഈ വർഷം മെയ് 16 നും ജൂൺ 15 നും ഇടയിൽ, അത്തരം 32 മരണങ്ങളും ജൂൺ 16 നുംജൂലൈ 20 നും ഇടയിൽ ആറ് മരണങ്ങൾ രേഖപ്പെടുത്തി. “സ്വകാര്യ ആശുപത്രികൾ രോഗികളെ ഗുരുതരാവസ്ഥയിൽ എത്തുമ്പോൾ ഇവിടേക്ക് റഫർ ചെയ്യുന്നു,…

Read More

മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും തിങ്കളാഴ്ച്ച നഗരത്തിലെ സ്കൂളുകൾ സന്ദർശിക്കും.

ബെംഗളൂരു: 2 ശതമാനത്തിൽ താഴെ കോവിഡ് പോസിറ്റിവിറ്റി ഉള്ള ജില്ലകളിൽ 9 മുതൽ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി സ്കൂളുകൾ വീണ്ടും തുറക്കാൻ ഒരുങ്ങുമ്പോൾ, മുഖ്യമന്ത്രി ബസവരാജ് ബൊമ്മയും വിദ്യാഭ്യാസ മന്ത്രി ബിസി നാഗേഷും വിദ്യാർത്ഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും, ആത്മവിശ്വാസം പകരാൻ തിങ്കളാഴ്ച്ച ബെംഗളൂരുവിലെ ഏതാനും സ്കൂളുകൾ സന്ദർശിക്കും. മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും  രണ്ട് സ്കൂളുകൾ സന്ദർശിക്കും, വിദ്യാഭ്യാസ മന്ത്രി ഉദ്യോഗസ്ഥരോടൊപ്പം രണ്ട് സ്കൂളുകളിലേക്ക് കൂടി പോകും. “സ്കൂളുകൾ വീണ്ടും തുറക്കുന്നതിനെ ഞങ്ങൾ എത്രത്തോളം ഗൗരവത്തോടെ കാണുന്നു എന്ന് വിദ്യാർത്ഥികളോട് പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. മുഖ്യമന്ത്രി നേരിട്ട് സ്കൂളുകൾ സന്ദർശിക്കുന്നത് രക്ഷിതാക്കളിലും അധ്യാപകരിലും വിദ്യാർത്ഥികളിലും ഒരു…

Read More

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഈ വർഷം എത്തുന്നത് 2 ലക്ഷത്തിൽ അധികം വിദ്യാർത്ഥികൾ.

ബെംഗളൂരു: സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഈ വർഷം മുൻ വർഷങ്ങളെ അപേക്ഷിച്ച് കൂടുതൽ വിദ്യാർത്ഥികളെത്തിച്ചേരുന്നതിനാൽ സ്ഥാപനങ്ങളും വിദ്യാഭ്യാസ വകുപ്പും കൂടുതൽ വിദ്യാർത്ഥികളെ സ്വീകരിക്കാൻ ആവശ്യമായ ക്രമീകരണങ്ങളുമായി ഒരുങ്ങിക്കഴിഞ്ഞു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കുറഞ്ഞത് രണ്ട് ലക്ഷം വിദ്യാർത്ഥികളെങ്കിലും സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയിട്ടുണ്ട്. വിജയിച്ചവരിൽ ഏറ്റവും കൂടുതൽ പേർ കൊമേഴ്സ് വിദ്യാർത്ഥികളാണ്. വർഷം തോറും സർക്കാർ കോളേജുകളിൽ ഒരു ലക്ഷം സീറ്റുകൾ ബാക്കി വരുന്നുണ്ട് . ഇതിനു പുറമേ, ഷിഫ്റ്റുകളിലായി ക്ലാസുകൾ നടത്തുകയാണെങ്കിൽ ബാക്കി വരുന്ന വിദ്യാർത്ഥികളെ ഉൾക്കൊള്ളാൻ കഴിയുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പിലെ ഒരു ഉദ്യോഗസ്ഥൻ ചൂണ്ടിക്കാട്ടി. സ്വകാര്യ കോളേജുകൾക്കും അവർ അഫിലിയേറ്റ്…

Read More

മുൻ ബിഎംടിസി ജീവനക്കാരനെയും ഭാര്യയെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.

ബെംഗളൂരു: വെള്ളിയാഴ്ച്ച ഉച്ചയോടെയാണ് വിരമിച്ച ബി എം ടി സി ജീവനക്കാരനെയും ഭാര്യയെയും സൗത്ത്ബെംഗളൂരുവിലെ വീട്ടിൽ ക്രൂരമായി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. 65 കാരനായ പി കാന്തരാജുവിനെയും 61 വയസ്സുള്ള ഭാര്യ പ്രേമതയെയും ആണ് കഴുത്തു ഞെരിച്ച്കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. ദമ്പതികളുടെ വാടകക്കാരനാണ് കൊലപാതകങ്ങൾ നടന്ന വിവരംകണ്ടെത്തിയത്. കൊലയാളികൾ ദമ്പതികൾക്ക് അറിയുന്ന ആളാണ്, കാരണം അവർ അവരെ അകത്തേക്ക് പ്രവേശിപ്പിക്കുകയുംഅവർക്ക് ചായ നൽകുകയും ചെയ്തു. എന്തെങ്കിലും മോഷ്ടിക്കപ്പെട്ടതായി വ്യക്തമല്ല എന്നും പോലീസ് പറഞ്ഞു. കുമാരസ്വാമി ലേഔട്ടിലെ യെലച്ചെനഹള്ളിക്ക് സമീപം കാശിനഗറിൽ ഉച്ചയ്ക്ക് ഒരു മണിക്കും…

Read More

വിചാരണ തടവുകാരൻ അറസ്റ്റിലായി ഒരു ദിവസം കഴിഞ്ഞ് ആശുപത്രിയിൽ മരിച്ചു.

ബെംഗളൂരു: 25 കാരനായ വിചാരണ തടവുകാരൻ ബുധനാഴ്ച ശരീര വേദനയുമായി സർക്കാർ നിയന്ത്രണത്തിലുള്ള വിക്ടോറിയ ആശുപത്രിയിൽ പ്രവേശിപ്പിച്ച് മണിക്കൂറുകൾക്കുള്ളിൽ മരിച്ചതായി പോലീസ് പറഞ്ഞു. കെ പി അഗ്രഹാര നിവാസിയായ ഗജേന്ദ്ര എന്ന ഗജ (25) ഓഗസ്റ്റ് 17 ന് നിരവധി ചെയിൻ മോഷണക്കേസുകളിൽ പിടിയിലായി. ഗിരിനഗറിലും ഹനുമന്തനഗറിലും സ്വർണ്ണ ചെയിനുകൾ തട്ടിയെടുക്കുന്നതിനിടെ പോലീസ് പിടിക്കാനായി പിന്തുടർന്നപ്പോൾ ഇരുചക്രവാഹനത്തിൽ നിന്ന് വീഴുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കുന്നതിന് മുമ്പ് അദ്ദേഹത്തിന് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയിരുന്നു. പിന്നീട് അദ്ദേഹത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. രാത്രിയിൽ, കഠിനമായ ശരീര വേദനയെക്കുറിച്ച് ഗജേന്ദ്ര പരാതിപ്പെടുകയും അദ്ദേഹത്തെ…

Read More

ഭാര്യയെ കളിയാക്കിയതിനെ എതിർത്ത ഭർത്താവിനെ യുവാവ് കൊലപ്പെടുത്തി

ബെംഗളൂരു: ഭാര്യയെ കളിയാക്കരുതെന്ന് യുവാവിന് മുന്നറിയിപ്പ് നൽകിയ മെക്കാനിക്കിനെ യുവാവുംസഹോദരനും ചേർന്ന് കുത്തിക്കൊന്നു. വിജയനഗർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഫാസിൽ പാഷ (40) ആണ് മരിച്ചത്. 20 വയസുള്ള അർബാസ് പാഷയെയും ഇയാളുടെ 16 വയസ്സുള്ള ഇളയസഹോദരനെയും പോലീസ് അറസ്റ്റ് ചെയ്തു. മരണപ്പെട്ടവരും പ്രതികളും പാദരായണപുര നിവാസികളായഅയൽവാസികളാണ്. ഫാസിൽ ഹംപിനഗറിലെ ആർപി റോഡിലെ ഒരു കാർ ഗാരേജിൽ ജോലി ചെയ്തുവരുകയാണ് അർബാസ് ഒരു മെഡിസിൻ ഡെലിവറി ബോയ് ആണ്. അർബാസ് ഫാസിലിന്റെ ഭാര്യയെ കളിയാക്കിയതിന് ഫാസിൽ മുന്നറിയിപ്പ് നൽകിയെന്ന് പോലീസ് പറഞ്ഞു. ഇത്ഇരുവരും…

Read More

ക്വാറന്റീനിൽ പോയ ജീവനക്കാരെ ബിപിഒ സ്ഥാപനം പിരിച്ചുവിട്ടതായി പരാതി

ബെംഗളൂരു: ബി.ബി.എം.പിയുമായി സഹകരിച്ച് കൺട്രോൾ റൂം മാനേജുചെയ്യുന്ന സ്വകാര്യ കമ്പനിയായ ട്രാൻസാക്റ്റ് ഗ്ലോബൽ ബിപിഒ സർവീസസ് ഇന്ത്യ, ക്വാറന്റീനിൽ പോയ 11 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. കൺട്രോൾ റൂമിന്റെ ചുമതലയുള്ള ജീവനക്കാരുടെ സേവനങ്ങൾ നിർത്തലാക്കുന്നതിനെ കമ്പനി ന്യായീകരിച്ചു, ആളുകൾ അവരുടെ അടിയന്തര ഹെൽപ്പ് ലൈനിൽ വിളിക്കുന്ന സമയത്ത് ഹാജരാകാൻ ജീവനക്കാർക്ക് കഴിഞ്ഞില്ല എന്നാണ് കമ്പനി പറയുന്നത് . റിപ്പോർട്ടുകൾ പ്രകാരം ആഗസ്റ്റ് 16 ന്, കൺട്രോൾ റൂമിൽ രണ്ട് പേർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. തുടർന്ന് ബാക്കിയുള്ള ഒമ്പത് ജീവനക്കാർ വീട്ടിൽ ക്വാറന്റീനിൽ കഴിയാൻ ഏതാനും ദിവസങ്ങൾ ആവശ്യപ്പെട്ടിരുന്നു, എന്നാൽ കമ്പനി അവധി നിഷേധിച്ചു.…

Read More
Click Here to Follow Us