റോഡരികിൽ ഉപേക്ഷിക്കപ്പെട്ട നവജാതശിശുവിനെ വഴിയാത്രികർ രക്ഷപ്പെടുത്തി.

ബെംഗളൂരു: ജനിച്ച് മണിക്കൂറുകൾക്കകം റോഡരികിൽ ഉപേക്ഷിക്കപ്പെട്ട ഒരു ആൺ കുഞ്ഞിനെ തെരുവുനായ്ക്കൾ കടിച്ചുകീറാൻ ശ്രമിക്കുന്നതിനിടെ വഴിയാത്രക്കാർ രക്ഷപ്പെടുത്തി. സ്വാതന്ത്ര്യ ദിനത്തിൽ കിഴക്കൻ ബെംഗളൂരുവിലെ എച്ച് ആർ ബി ആർ ലേഔട്ടിലെ ഗോല്ല യാദവ് സംഘ് കെട്ടിടത്തിന് പിന്നിലുള്ള തെരുവിൽ നിന്നാണ് ഒരു പ്ലാസ്റ്റിക് ബാഗിൽ കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. പ്ലാസ്റ്റിക്ക് ബാഗിന് ചുറ്റും ഒരു കൂട്ടം നായ്ക്കൾ കൂടി നിൽക്കുന്നത് കണ്ടാണ് വഴിയാത്രക്കാർ ബാഗ് ശ്രദ്ധിച്ചത്. കൂട്ടി കരയുന്നത് കേൾക്കുകയും കൂടെ ചെയ്തതോടെ വഴിയാത്രക്കാരിലൊരാളായ സുബ്ബായനപാളയ സ്വദേശിയായ പ്രമോദ് ബാഗ് പരിശോധിച്ചു. രക്തത്തിൽ കുതിർന്നു കിടക്കുന്ന  കുഞ്ഞിനെ കണ്ട് ഭയന്നു അയാൾ പോലീസിൽ…

Read More

ന്യുമോണിയ വാക്സിൻ ആരോഗ്യ കേന്ദ്രങ്ങളിൽ ഉടൻ ലഭ്യമാകും; ബിബിഎംപി

ബെംഗളൂരു: ഇന്ത്യയുടെ യൂണിവേഴ്സൽ ഇമ്മ്യൂണൈസേഷൻ പ്രോഗ്രാമിന്റെ (യുഐപി) ഭാഗമായി ഏറ്റവും ചെലവേറിയ വാക്സിൻ ആയ ന്യൂമോകോക്കൽ കോണഗേറ്റ് വാക്സിൻ (പിസിവി) സെപ്റ്റംബർ മുതൽ പ്രാദേശിക ബി ബി എം പി ആരോഗ്യ കേന്ദ്രങ്ങളിൽ ലഭ്യമാകും. ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) ഓരോ മാസവും 15,400 ഡോസുകൾ നൽകാൻ ലക്ഷ്യമിട്ടിട്ടുണ്ട്. കുഞ്ഞുങ്ങൾക്കാണ് ഈ വാക്‌സിൻ നൽകുന്നത്. നഗരത്തിൽ ഓരോ വർഷവും 1.2 ലക്ഷം ജനനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. കുട്ടികളിൽ ന്യുമോകോക്കൽ ന്യുമോണിയ, മെനിഞ്ചൈറ്റിസ് (ബ്രെയിൻ ഫീവർ) എന്നിവ തടയുന്ന ഈ വാക്സിൻ നഗരമേഖലയിലെ പ്രമുഖർ മാത്രമാണ് ഇതുവരെ സ്വകാര്യ മേഖലയിലെ ആശുപത്രികളിൽ നിന്നും…

Read More

‘ആരോഗ്യ നന്ദന’; കോവിഡിൽ കുട്ടികളുടെ ആരോഗ്യം സംരക്ഷിക്കാൻ സർക്കാറിന്റെ പുതിയ പദ്ധതി

ബെംഗളൂരു: കോവിഡ് മൂന്നാം തരംഗം പ്രധാനമായും കുട്ടികളെ ബാധിക്കാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകിയതോടെ, സംസ്ഥാന ആരോഗ്യ വകുപ്പ് ‘ആരോഗ്യ നന്ദന‘ എന്ന പുതിയ ശിശു പരിശോധനപദ്ധതി ആരംഭിക്കാൻ ഒരുങ്ങുകയാണ്. സംസ്ഥാനത്തെ എല്ലാ കുട്ടികളിലും കോവിഡ് ലക്ഷണങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കുന്നതോടൊപ്പം കുറഞ്ഞ പോഷകാഹാര സൂചകങ്ങൾ, പ്രതിരോധശേഷി എന്നിവ കൂടി പരിശോധിക്കുന്നതിനുള്ള ഒരു പുതിയ സംരംഭമാണിത്. മുഖ്യമന്ത്രി ബസ്വരാജ് ബൊമ്മൈ ഒരാഴ്ചയ്ക്കുള്ളിൽ പരിപാടിക്ക് തുടക്കം കുറിക്കുമെന്ന്ആരോഗ്യ ആരോഗ്യ മന്ത്രി ഡോ കെ സുധാകർ ചൊവ്വാഴ്ച പ്രഖ്യാപിച്ചു. “0-18 പ്രായ പരിധിയിൽപെട്ട 1.5 കോടിയോളം കുട്ടികളാണ് കർണാടകയിൽ ഉള്ളത്. ഈ പദ്ധതി…

Read More

കോവിഡ് കേസുകളുടെ എണ്ണം കുറഞ്ഞിട്ടും സംസ്ഥാനത്ത് മ്യൂക്കോർമൈക്കോസിസ് കേസുകൾ വർദ്ധിക്കുന്നു

ബെംഗളൂരു: പുതിയ കോവിഡ് 19 കേസുകളുടെ എണ്ണത്തിൽ ഇടിവ് ഉണ്ടായിരുന്നിട്ടും, സംസ്ഥാനത്ത്  കോവിഡിന് ശേഷമുള്ള നിരവധി മ്യൂക്കോർമൈക്കോസിസ് എന്ന ബ്ലാക്ക് ഫങ്കസ് കേസുകൾ രജിസ്റ്റർ ചെയ്യുന്നത് തുടരുന്നു. ജൂലൈ 22 മുതൽ ഓഗസ്റ്റ് 7 വരെ 156 കേസുകളും 59 മരണങ്ങളും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു. ഔദ്യോഗിക വിവരങ്ങൾ പ്രകാരം ഓഗസ്റ്റ് 7 ന് സംസ്ഥാനത്ത് മൊത്തം 3,718 കേസുകൾ ഉണ്ടായിരുന്നു, അതിൽ 51.5% കേസുകൾ (1,917 ആളുകൾ) ഇപ്പോഴും ചികിത്സയിലാണ്, 9.89 ശതമാനം അല്ലെങ്കിൽ 368 പേർ അടുത്തിടെ ടിഷ്യു നെക്രോസിസിന് കാരണമാകുന്ന സങ്കീർണത മൂലം മരിച്ചു. ഈ…

Read More

മകൻ ആത്മഹത്യ ചെയ്തു; വിവരമറിഞ്ഞ അമ്മ വാഹന അപകടത്തിൽ മരിച്ചു.

ബെംഗളൂരു: മകൻ ആത്മഹത്യ ചെയ്ത വിവരം അറിഞ്ഞ് റോഡിലേക്കി ഇറങ്ങി ഓടിയ 39 കാരിയായ യുവതി അതിവേഗത്തിൽ വന്ന കാറിനടിയിൽ പെട്ട് മരിച്ചു. ചൊവ്വാഴ്ച വിജയനഗർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. ബികോം ഒന്നാം വർഷ വിദ്യാർത്ഥിയായ മകൻ മോഹൻ ഗൗഡ (18) മരിച്ചതായി അറിഞ്ഞതോടെ  ലീലാവതി അസ്വസ്ഥയായി. ഭർത്താവ് ലോകേഷ് ഒരു റേഷൻ കട നടത്തുന്നു, കുടുംബം വിജയനഗറിലെ എംസി ലേഔട്ടിലാണ് താമസിക്കുന്നത്. മോഹൻ ഒരു പരീക്ഷ എഴുതാൻ പോയതായും സുഹൃത്തുക്കളുമായി വഴക്കിട്ടതായും അവരുടെ ഒരു ബൈക്ക് മോഷ്ടിച്ചുവെന്ന് ആരോപിച്ചതായും പോലീസ് പറഞ്ഞു. അസ്വസ്ഥനായഅദ്ദേഹം വീട്ടിൽ തിരിച്ചെത്തി ഒരു…

Read More

മെഗാ ലോക് അദാലത്ത്; ഒരു ദിവസം തീർപ്പാക്കിയ കേസുകളിൽ റെക്കോർഡ്!

ബെംഗളൂരു: കർണാടക സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റി രജതജൂബിലി ആഘോഷിക്കുന്നതിന്റെ ഭാഗമായി(കെഎസ്എൽഎസ്എ) നടത്തുന്ന മെഗാ ലോക് അദാലത്ത്, ശനിയാഴ്ച രാജ്യത്ത് ഇത് വരെ ഒരു ദിവസം തീർപ്പാക്കിയ കേസുകളിൽ ഏറ്റവും കൂടുതൽ കേസുകൾ തീർപ്പാക്കി. കെഎസ്എൽഎസ്എ എക്സിക്യൂട്ടീവ് ചെയർമാൻ ജസ്റ്റിസ് അരവിന്ദ് കുമാർ ചൊവ്വാഴ്ച പുറത്തുവിട്ട ഡാറ്റപ്രകാരം, 907.65 കോടി രൂപ നഷ്ടപരിഹാരം അടച്ച് 3.88 ലക്ഷം കേസുകൾ തീർപ്പാക്കി. 25.75 കോടി രൂപ പിഴ ഈടാക്കുകയും ചെയ്തു. മുമ്പ് നടന്ന മെഗാ ലോക് അദാലത്തുകളിൽ, 2020 സെപ്റ്റംബറിൽ 1,15,938 കേസുകൾ തീർപ്പാക്കുന്നതിൽ നിന്ന് 357.71 കോടി രൂപയും  2020 ഡിസംബറിൽ…

Read More

സംസ്ഥാനത്ത് ഇന്ധന വില കുറയ്ക്കാനുള്ള നിർദ്ദേശമില്ലെന്ന്; മുഖ്യമന്ത്രി

ബെംഗളൂരു: സംസ്ഥാനത്ത് പെട്രോൾ ഉൾപ്പെടെയുള്ള ഇന്ധനവില കുറയ്ക്കാൻ സംസ്ഥാന സർക്കാരിന് മുന്നിൽ ഒരു നിർദേശവും ഇല്ലെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു. തമിഴ്‌നാട് സർക്കാർ അടുത്തിടെ പെട്രോളിന് വില കുറയ്ക്കാനുള്ള ഏതെങ്കിലും നിർദ്ദേശം സംസ്ഥാന സർക്കാർ പരിഗണിക്കുന്നുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് ബൊമ്മൈ ഇക്കാര്യം അറിയിച്ചത്. പെട്രോൾ വില ലിറ്ററിന് 3 രൂപ കുറക്കാൻ തമിഴ്നാട് സർക്കാർ തീരുമാനിച്ചതിന് ശേഷം, സംസ്ഥാനത്തെ ഇന്ധനവില കുറയ്ക്കണമെന്ന് പ്രതിപക്ഷ കോൺഗ്രസ് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ടെസ്റ്റിംഗ് ക്യാമ്പുകളിൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുകൾ പണം വാങ്ങി നൽകുന്നത് സംബന്ധിച്ച റിപ്പോർട്ടിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി,…

Read More

നമ്പർ 1 റേസ് വ്യൂ കോട്ടേജ്; മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി.

ബെംഗളൂരു: മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് 20 ദിവസങ്ങൾക്ക് ശേഷം ബസവരാജ് ബൊമ്മയ്ക്ക് ഒടുവിൽ ബെംഗളൂരുവിൽ ഔദ്യോഗിക വസതി ലഭിച്ചു. പേഴ്സണൽ ആന്റ് അഡ്മിനിസ്ട്രേറ്റീവ് റിഫോംസ് വകുപ്പ് പുറപ്പെടുവിച്ച  ഔദ്യോഗിക ഉത്തരവ് പ്രകാരം റേസ് കോഴ്സ് റോഡിലെ നമ്പർ 1, റേസ് വ്യൂ കോട്ടേജ് ആണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി. ഉന്നത വിദ്യാഭ്യാസം, ഐടി/ബിടി മന്ത്രി ഡോ. സി.എൻ അശ്വത് നാരായൺ ആണ് ഈ വീട്ടിൽ ഇപ്പോൾ താമസിക്കുന്നത്. അദ്ദേഹം ക്രസന്റ് റോഡിൽ ഒരു ബംഗ്ലാവ് ആവശ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന് അനുയോജ്യമായ താമസ സൗകര്യം ലഭിക്കുകയും അവിടേക്ക് മാറുകയും ചെയ്താൽ, റേസ് വ്യൂ കോട്ടേജ്…

Read More

വീടുകൾ കയറിയുള്ള സർവേ ഫലം കാണുന്നു;കോവിഡ് രോഗലക്ഷണങ്ങൾ ഉള്ള കൂടുതൽ പേരെ കണ്ടെത്തി

ബെംഗളൂരു: കോവിഡ് 19 രോഗം പിടിപെടുന്നതിന് സാധ്യതയുള്ള കേസുകൾ തിരിച്ചറിയുന്നതിനായി നഗരത്തിൽ നടത്തുന്ന ഡോർ ടു ഡോർ സർവേ ഫലം കാണുന്നു.  ബെംഗളൂരു അർബൻ ജില്ലാ ഉദ്യോഗസ്ഥർ ഇൻഫ്ലുവൻസ പോലുള്ള അസുഖം (ഐ എൽ ഐ)അല്ലെങ്കിൽ കടുത്ത അക്യൂട്ട് റെസ്പിറേറ്ററി അണുബാധ രോഗലക്ഷണമുള്ള 18,669 ആളുകളെ ഡോർ ടു ഡോർ സർവ്വേയിലൂടെ കണ്ടെത്തി. ബൃഹത് ബെംഗളൂരു മഹാനഗര പാലികെ പരിധിയിൽ ജൂൺ 1 മുതൽ ഓഗസ്റ്റ് 15 വരെയുള്ള കാലയളവിൽ ലഭ്യമായ ഡാറ്റ പ്രകാരമാണിത്. ഇതിൽ 1,909 പേർക്ക്  ആർടി–പിസിആർ, റാപ്പിഡ് ആന്റിജൻ ടെസ്റ്റുകൾക്ക് ശേഷം കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു .…

Read More

ബെംഗളൂരുവിൽ 45+ പ്രായത്തിലുള്ളവരിൽ കോവിഡ് രണ്ടാം ഡോസ് വാക്‌സിൻ എടുത്തത് 44.8% പേർ മാത്രം

ബെംഗളൂരു: നഗരത്തിൽ 45+ പ്രായക്കാർക്കുള്ള പ്രതിരോധ കുത്തിവയ്പ്പ് 44.83% മാത്രമാണ് ഇത് വരെ നടത്തിയിട്ടുള്ളത്. മറ്റ് അസുഖങ്ങൾ ഉള്ളവരുടെ ഏറ്റവും വലിയ വിഭാഗമാണ് ഈ 45 വയസ്സിന് മുകളിലുള്ളത്. ഏപ്രിൽ 1 മുതൽ സംസ്ഥാനത്ത് 45 ൽ കൂടുതൽ പ്രായമുള്ളവർക്കുള്ള പ്രതിരോധ കുത്തിവയ്പ്പ് ആരംഭിച്ചിരുന്നു. ബിബിഎംപി ഡാറ്റ അനുസരിച്ച്, ഈ പ്രായത്തിലുള്ള 25,60,826 ജനസംഖ്യയിൽ ഇതുവരെ 21,90,307 പേർ ആദ്യഡോസ് വാക്സിൻ എടുത്തിട്ടുണ്ട്. ഇത് 85.53% ആണ് അതായത് ഈ വിഭാഗത്തിലെ3,70,519 (അല്ലെങ്കിൽ 14.47%) ആളുകൾ ഇതുവരെ ആദ്യ ഡോസ് എടുത്തിട്ടില്ല. ആരോഗ്യവകുപ്പ് ഈ വിഭാഗത്തിൽ ഉള്ളവർക്ക്…

Read More
Click Here to Follow Us