സംസ്ഥാനത്ത് ഇന്ധന വില കുറയ്ക്കാനുള്ള നിർദ്ദേശമില്ലെന്ന്; മുഖ്യമന്ത്രി

ബെംഗളൂരു: സംസ്ഥാനത്ത് പെട്രോൾ ഉൾപ്പെടെയുള്ള ഇന്ധനവില കുറയ്ക്കാൻ സംസ്ഥാന സർക്കാരിന് മുന്നിൽ ഒരു നിർദേശവും ഇല്ലെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു. തമിഴ്‌നാട് സർക്കാർ അടുത്തിടെ പെട്രോളിന് വില കുറയ്ക്കാനുള്ള ഏതെങ്കിലും നിർദ്ദേശം സംസ്ഥാന സർക്കാർ പരിഗണിക്കുന്നുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് ബൊമ്മൈ ഇക്കാര്യം അറിയിച്ചത്.

  പകുതി വിലയ്ക്ക് പിഴയടയ്ക്കാൻ വൻ തിരക്ക്; 14 ദിവസം കൊണ്ട് ബെംഗളൂരു ട്രാഫിക് പോലീസിന് 18 കോടി!

പെട്രോൾ വില ലിറ്ററിന് 3 രൂപ കുറക്കാൻ തമിഴ്നാട് സർക്കാർ തീരുമാനിച്ചതിന് ശേഷം, സംസ്ഥാനത്തെ ഇന്ധനവില കുറയ്ക്കണമെന്ന് പ്രതിപക്ഷ കോൺഗ്രസ് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

ടെസ്റ്റിംഗ് ക്യാമ്പുകളിൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുകൾ പണം വാങ്ങി നൽകുന്നത് സംബന്ധിച്ച റിപ്പോർട്ടിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി, അത് തന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഉചിതമായ നടപടിസ്വീകരിക്കാൻ റെയിൽവേ സ്റ്റേഷനുകളിലെയും ബസ് സ്റ്റാൻഡുകളിലെയും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുമെന്നും ബൊമ്മൈ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബന്ദിപ്പൂര്‍ കടുവകളെ കാണാം;പ്രതിദിനം 137 തവണ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'ബെംഗളൂരു വെറുമൊരു നഗരമല്ല, അതൊരു വഴിത്തിരിവാണ്'; ട്രാഫിക്കും വാടകയും സഹിച്ചും ജനങ്ങൾ ഐടി നഗരത്തിൽ തുടരുന്നതിന്റെ രഹസ്യം പങ്കുവെച്ച് ടെക്കി
[masterslider id="10"]

Related posts