കണ്ണൂരിലേക്കുള്ള കർണാടക ആർ.ടി.സി ബസുകൾ താത്കാലികമായി റദ്ദാക്കി.

ബെംഗളൂരു: കർണാടകയിലെ കുടക് ജില്ലയിൽ നിലവിൽ രാത്രി കാല കർഫ്യു നീട്ടിയതിനെ തുടർന്ന് മാക്കൂട്ടം വഴി കണ്ണൂരിലേക്കുള്ള കർണാടക ആർ.ടി.സി.യുടെ ബസുകൾ അധികൃതർ ഈ മാസം 31 വരെ റദ്ദാക്കി. എന്നാൽ കർണാടക ആർ.ടി.സി ബസുകൾ സുൽത്താൻ ബത്തേരി വഴി സർവീസ് നടത്തുന്നതിനെ കുറിച്ചുള്ള അന്തിമ തീരുമാനമാനം ഇനിയുമായിട്ടില്ല.

നിലവിൽ റദ്ദാക്കിയ ബസുകളിൽ യാത്രചെയ്യാനായി മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്ക് ടിക്കറ്റ് തുക മുഴുവനായി തിരികെ ലഭിക്കും. കേരളത്തിലെ മറ്റ്‌ ജില്ലകളിലേക്കുള്ള കർണാടക ആർ.ടി.സി ബസ് സർവീസ് പതിവ് പോലെ നടക്കും.

  മാറ്റിവെക്കുന്ന വിവാഹങ്ങളും മാതൃത്വവും; ബെംഗളൂരുവിൽ അവിവാഹിതരായ യുവതികൾക്കിടയിൽ 'എഗ്ഗ് ഫ്രീസിങ്' നിരക്ക് വർദ്ധിക്കുന്നു

ഓണം പ്രമാണിച്ച് കർണാടക ആർ.ടി.സി കണ്ണൂരിലേക്കുള്ള ബസുകൾ റൂട്ട്‌ മാറ്റി സർവീസ് നടത്താൻ ശ്രമിക്കുന്നതായി കർണാടക ആർ.ടി.സി. അധികൃതർ അറിയിച്ചു. കണ്ണൂരിലേക്കുള്ള കേരള ആർ.ടി.സി ബസുകൾ 18, 19, 20 തീയതികളിൽ ഗുണ്ടൽപ്പെട്ട് – മുത്തങ്ങ – സുൽത്താൻ ബത്തേരി വഴി സർവീസ് നടത്തും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മ മെട്രോ ഗ്രീൻ ലൈനിൽ സർവീസ് തടസപ്പെട്ടു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ടിക്കറ്റ് വരുമാനം പോരാ; യാത്രക്കാർക്കിടയിലേക്ക് പുതിയ പരീക്ഷണവുമായി ബിഎംടിസി!
[masterslider id="10"]

Related posts