പാലോട് യുവതിയുടെ ആത്മഹത്യ; ഭർത്താവും സുഹൃത്തും അറസ്റ്റിൽ 

തിരുവനന്തപുരം: പാലോട് നവവധുവിന്റെ ആത്മഹത്യയില്‍ ഭർത്താവും സുഹൃത്തും അറസ്റ്റില്‍.

പെണ്‍കുട്ടിയുടെ ഭർത്താവായ അഭിജിത്ത്, ഇയാളുടെ സുഹൃത്ത് അജാസ് എന്നിവരാണ് അറസ്റ്റിലായത്.

ഇരുവരേയും പോലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തിരുന്നു.

ഇവർ പെണ്‍കുട്ടിയെ മാനസികമായി പീഡിപ്പിച്ചുവെന്നും മർദിച്ചതായും ചോദ്യം ചെയ്യലില്‍ പോലീസ് കണ്ടെത്തി.

തുടർന്നാണ് അറസ്റ്റിലേക്ക് കടന്നത്. കേസില്‍ അഭിജിത്ത് ഒന്നാം പ്രതിയും അജാസ് രണ്ടാംപ്രതിയുമാണ്.

അജാസ് കാറില്‍ വെച്ച്‌ തന്റെ സാനിധ്യത്തില്‍ മരിച്ച ഇന്ദുജയെ മർദിച്ചുവെന്ന് അഭിജിത്ത് പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്.

അജാസും അഭിജിത്തും നേരത്തെ തന്നെ സുഹൃത്തുക്കളായിരുന്നു.

ഇരുവരും തമ്മിലുള്ള ഫോണ്‍ റെക്കോർഡുകളും വാട്സാപ്പ് ചാറ്റ് ഹിസ്റ്ററികളും കസ്റ്റഡിയില്‍ എടുക്കും മുമ്പേ അജാസ് ക്ലിയർ ചെയ്തിരുന്നു.

തുടക്കം മുതല്‍ തന്നെ പെണ്‍കുട്ടിയുടെ മരണത്തില്‍ ഏറെ നിഗൂഢതകളായിരുന്നു.

രണ്ട് വർഷത്തോളം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു അഭിജിത്തും ഇന്ദുജയും വിവാഹതിരാകുന്നത്.

  ബെംഗളൂരുവിൽ ഐടി ജീവനക്കാരെ ഇരുമ്പ് വടികൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച് റസ്റ്റോറന്റ് ജീവനക്കാർ; കാരണം അറിയാൻ വായിക്കാം

എന്നാല്‍ ഇരുവരുടേയും വിവാഹം നിയമപരമായി രജിസ്റ്റർ ചെയ്തിട്ടില്ലെന്നാണ് ഇപ്പോള്‍ പോലീസ് വ്യക്തമാക്കുന്നത്.

അഭിജിത്തിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്.

ഇന്ദുജയെ താൻ അല്ല മർദിച്ചതെന്നും സുഹൃത്ത് അജാസാണ് മർദിച്ചതെന്നും അഭിജിത്ത് പോലീസിന് മൊഴിനല്‍കി.

അഭിജിത്തിന്റെയും ഇന്ദുജയുടേയും കോമണ്‍ ഫ്രണ്ടാണ് അജാസ്.

പെണ്‍കുട്ടി മരിക്കുന്നതിന് മൂന്ന് ദിവസം മുമ്പ് കാറില്‍ വെച്ച്‌ തന്റെ സാന്നിധ്യത്തില്‍ അജാസ് ഇന്ദുജയെ മർദിച്ചുവെന്നാണ് അഭിജിത്ത് മൊഴി നല്‍കിയിരിക്കുന്നത്.

തുടർന്ന് പരിശോധിച്ചപ്പോഴാണ്, അജാസിന്റേയും അഭിജിത്തിന്റെയും ഫോണ്‍ സംഭാഷണത്തിന്റെ റെക്കോർഡുകളും വാട്സാപ്പ് ചാറ്റുകളുമടക്കം ഡിലീറ്റ് ചെയ്തതായി കണ്ടെത്തിയത്.

ആത്മഹത്യ ചെയ്ത ദിവസം പെണ്‍കുട്ടിയെ അവസാനമായി കണ്ടത് മറ്റാരോടോ ഫോണില്‍ സംസാരിക്കുന്നതായിരുന്നുവെന്ന് അഭിജിത്തിന്റെ അമ്മൂമ്മ പോലീസിനോട് പറഞ്ഞിരുന്നു.

ഇത് അജാസിനോടായിരുന്നു എന്നാണ് പോലീസ് കണ്ടെത്തിയത്.

അജാസിനോട് സംസാരിച്ച തൊട്ടുപിന്നാലെയാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് വവരം.

  പർപ്പിൾ ലൈനിൽ വീണ്ടും യാത്രക്കാർ കുടുങ്ങി; ‘ഇത് വെറും തകരാറല്ല, വലിയ പണി വരുന്നു ?

അജാസും അഭിജിത്തും ചേർന്ന് പെണ്‍കുട്ടിയെ തങ്ങളുടെ ജീവിതത്തില്‍ നിന്ന് മാറ്റുന്നതിന് വേണ്ടി നടത്തിയ നാടകം ഒടുവില്‍ പെണ്‍കുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസ് കരുതുന്നത്.

ജാതി ചൂണ്ടിക്കാട്ടി അഭിജിത്തിന്റെ കുടുംബം ഇരുവരുടേയും വിവാഹത്തിന് എതിർത്തിരുന്നുവെന്ന് ഇന്ദുജയുടെ വീട്ടുകാർ ആരോപിച്ചിരുന്നു.

അഭിജിത്തിനെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് സുഹൃത്തിന്റേയും പങ്ക് വ്യക്തമായത്.

രണ്ടര വർഷത്തോളമായി അഭിജിത്തും ഇന്ദുജയും തമ്മില്‍ സുഹൃത്തുക്കളായിരുന്നു.

തിരുവനന്തപുരത്ത് സ്വകാര്യ ലാബില്‍ ജോലി ചെയ്തു വരികെയാണ് ഇന്ദുജയുമായി അഭിജിത്ത് അടുപ്പത്തിലാകുന്നത്.

നാല് മാസം മുമ്പ് ഇന്ദുജ അഭിജിത്തിനോടൊപ്പം ഇറങ്ങിപ്പോവുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.

ലാബിലെ ജീവനക്കാരാണ് ഇത് വീട്ടുകാരെ അറിയിക്കുന്നത്.

അന്നേദിവസം തന്നെ വീട്ടുകാർ പോലീസില്‍ പരാതി നല്‍കിയിരുന്നു.

തുടർന്ന് പാലോട് പോലീസ് സ്റ്റേഷനില്‍ ഇരുവരേയും വിളിച്ചു വരുത്തിയിരുന്നു.

ശേഷം വട്ടപ്പാറയിലുള്ള ഒരു ക്ഷേത്രത്തില്‍ വെച്ച്‌ ഇവർ വിവാഹിതരാവുകയായിരുന്നു. എന്നാല്‍ ഇത് നിയമപരമായി രജിസ്റ്റർ ചെയ്തിരുന്നില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാടകക്കാരെ പിഴിഞ്ഞെടുക്കുന്ന പുതിയ ബെംഗളൂരു ട്രെൻഡ്; വീടൊഴിയാൻ 30 ദിവസത്തെ നോട്ടീസ്, സോഷ്യൽ മീഡിയയിൽ പുകഞ്ഞ് വാടകപ്പോര്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts