നമ്പർ 1 റേസ് വ്യൂ കോട്ടേജ്; മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി.

ബെംഗളൂരു: മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് 20 ദിവസങ്ങൾക്ക് ശേഷം ബസവരാജ് ബൊമ്മയ്ക്ക് ഒടുവിൽ ബെംഗളൂരുവിൽ ഔദ്യോഗിക വസതി ലഭിച്ചു. പേഴ്സണൽ ആന്റ് അഡ്മിനിസ്ട്രേറ്റീവ് റിഫോംസ് വകുപ്പ് പുറപ്പെടുവിച്ച  ഔദ്യോഗിക ഉത്തരവ് പ്രകാരം റേസ് കോഴ്സ് റോഡിലെ നമ്പർ 1, റേസ് വ്യൂ കോട്ടേജ് ആണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി.

ഉന്നത വിദ്യാഭ്യാസം, ഐടി/ബിടി മന്ത്രി ഡോ. സി.എൻ അശ്വത് നാരായൺ ആണ് വീട്ടിൽ ഇപ്പോൾ താമസിക്കുന്നത്. അദ്ദേഹം ക്രസന്റ് റോഡിൽ ഒരു ബംഗ്ലാവ് ആവശ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന് അനുയോജ്യമായ താമസ സൗകര്യം ലഭിക്കുകയും അവിടേക്ക് മാറുകയും ചെയ്താൽ, റേസ് വ്യൂ കോട്ടേജ് പെയിന്റ് ചെയ്യുകയും മുഖ്യമന്ത്രി അവിടേക്ക് താമസം മാറുകയും ചെയ്യും എന്ന് ഔദ്യോഗിക വൃത്തങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു.

  മുഖ്യമന്ത്രിയുടെ സന്ദർശനവും സത്യപ്രതിജ്ഞയും; ബംഗളൂരു നഗരത്തിൽ കടുത്ത ഗതാഗതക്കുരുക്ക്, മണിക്കൂറുകളോളം വലഞ്ഞ് യാത്രക്കാർ

ഇതോടെ, മുമ്പ് മുഖ്യമന്ത്രിമാർക്ക് അനുവദിച്ച ഔദ്യോഗിക ബംഗ്ലാവുകളായഅനുഗ്രഹയ്ക്കും‘ ‘കാവേരിക്കും പുറത്ത് താമസിക്കാൻ തീരുമാനിച്ച മുഖ്യമന്ത്രിമാരുടെ കൂട്ടത്തിൽ ബൊമ്മൈ കൂടെ ഉൾപ്പെടും. കഴിഞ്ഞ 25 വർഷങ്ങളിൽ, മിക്ക മുഖ്യമന്ത്രിമാരും – 1994 എച്ച് ഡി ദേവഗൗഡ മുതൽ ബി എസ് യെദിയൂരപ്പ വരെയുള്ള മുഖ്യമന്ത്രിമാർ ബ്രിട്ടീഷ് ഭരണകാലത്ത് നിർമ്മിച്ച രണ്ട് ബംഗ്ലാവുകളിലൊന്നാണ് തിരഞ്ഞെടുത്തുവന്നിരുന്നത്. 2018 ജെഡിഎസ്കോൺഗ്രസ് സഖ്യ സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയായിരുന്ന എച്ച് ഡി കുമാരസ്വാമി ജെപി നഗറിലെ തന്റെ സ്വകാര്യ വസതിയിൽ ആണ് താമസിച്ചിരുന്നത്. എന്നിരുന്നാലും, 2006-2007 മുഖ്യമന്ത്രിയായിരിക്കെ, കുമാരസ്വാമി തന്റെ ഒദ്യോഗിക  വസതിയായിഅനുഗ്രഹ‘ തിരഞ്ഞെടുത്തിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കയ്യിൽ മറ്റൊരു പ്ലാനുമില്ല, എങ്കിലും ആ 60,000 രൂപയുടെ ജോലി വേണ്ടെന്ന് വെച്ചു; ബെംഗളൂരുവിലെ 22-കാരിയുടെ തുറന്നുപറച്ചിൽ വൈറൽ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  90 ശതമാനം റോഡുകളിലും തെരുവ് കച്ചവടം നടത്താം, പക്ഷേ നിബന്ധനകളോടെ; ഗ്രേറ്റർ ബംഗളൂരു അതോറിറ്റി; അറിയാൻ വായിക്കാം
[masterslider id="10"]

Related posts