‘സിബിഐ 5’ലെ ജഗതിയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്.

‘സിബിഐ ദ ബ്രെയിൻ’ എന്ന മമ്മൂട്ടി നായകനായ പുതിയ ചിത്രം നാളെ പ്രദര്‍ശനത്തിനെത്തിനൊരുങ്ങി കഴിഞ്ഞു. മമ്മൂട്ടിയുടെ ‘സിബിഐ’ അഞ്ചാം സിനിമയെ കുറിച്ചുള്ള വിശേഷങ്ങള്‍ ഓണ്‍ലൈനില്‍ തരംഗമായിക്കഴിഞ്ഞു. കെ മധു സംവിധാനം ചെയ്യുന്ന 

ചിത്രത്തിൽ മമ്മൂട്ടി ‘സേതുരാമയ്യര്‍’ എത്തുമ്പോൾ എല്ലാവരും ഏറെ പ്രതീക്ഷയിലൂടെയാണ് ചിത്രത്തെ നോക്കികാണുന്നത്.എന്നാൽ ‘സിബിഐ 5 ദ ബ്രെയിനി’ ചിത്രത്തിലെ ജഗതിയുടെ കഥാപാത്രത്തിന്റെ ക്യാരക്ടര്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോൾ.

  ബെംഗളൂരു കെ.ആർ സർക്കിളിൽ ബി.എം.ടി.സി ഇ-ബസ് ഓട്ടോയിലിടിച്ച്അപകടം; ഡ്രൈവർ മരിച്ചു

വാഹനാപകടത്തില്‍ പരുക്കേറ്റതിന് ശേഷം ആരോഗ്യപ്രശ്‍നങ്ങള്‍ കാരണം ജഗതി വര്‍ഷങ്ങളായി അഭിനയരംഗത്ത് ഇല്ലായിരുന്നു. അടുത്തിടെയായിരുന്നു ജഗതി ചില സിനിമകളില്‍ അഭിനയിച്ചുതുടങ്ങിയത്. എന്നാൽ ‘സിബിഐ’ സീരിസിലെ ചിത്രത്തില്‍ ജഗതി വേണമെന്ന് മമ്മൂട്ടി തന്നെ ആവശ്യപ്പെട്ടുവെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

ഇതുവരെയുള്ള ‘സിബിഐ’ ചിത്രങ്ങളിലെ അവിഭാജ്യഘടമായിരുന്നു ജഗതി ശ്രീകുമാര്‍. ജഗതിയുടെ ഒരു ഹിറ്റ് കഥാപാത്രത്തെ വീണ്ടും സ്‍ക്രീനില്‍ കാണാനാവുന്നതിന്റെ ആവേശത്തിലാണ് ആരാധകര്‍.

  എഞ്ചിനീയർമാരുടെ വണ്ടിയിൽ ഡാഷ്‌ക്യാം കുടുങ്ങും; ബെംഗളൂരു റോഡുകളെ മാറ്റാൻ ജി.ബി.എ!

 

https://www.facebook.com/jagathysreekumarofficial

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ക്യാമ്പസിൽ നടക്കാൻ ഇനി പണം നൽകണം; സുരക്ഷ കർശനമാക്കി കോളേജ്
[masterslider id="10"]

Related posts