ഹലാൽ മുദ്രയും വിവാദത്തിൽ 

ബെംഗളൂരു: ഹലാല്‍ മാംസ ബഹിഷ്കരണ പ്രചാരണത്തിന് പിന്നാലെ ഉല്‍പന്നങ്ങളിലെ ഹലാല്‍ മുദ്ര നിരോധിക്കണമെന്ന ആവശ്യവുമായി കര്‍ണാടകയില്‍ വീണ്ടും വിവാദം.

ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പറേഷന്‍, എയര്‍ ഇന്ത്യ, അമുല്‍ഫെഡ് ഡെയറി, മഹാരാഷ്ട്ര വിനോദസഞ്ചാര വികസന കോര്‍പറേഷന്‍ എന്നിവയെ ലക്ഷ്യമിട്ടാണ് പ്രചാരണം ആരംഭിച്ചത്.ഇവര്‍ പുറത്തിറക്കുന്ന ഉല്‍പന്നങ്ങളിലെ ഹലാല്‍ മുദ്ര നിരോധിക്കുന്നതുവരെ പ്രചാരണം തുടരുമെന്ന് സംഘടനകള്‍ അറിയിച്ചു.

  ഭീതിയായി കപ്പലിലെ ഹന്താവൈറസ് ബാധ: ലോകാരോഗ്യ സംഘടനയുടെ ആഗോള ജാഗ്രതാ നിർദേശം; മൂന്ന് മരണം സ്ഥിരീകരിച്ചു

ചിക്കന്‍ ഉല്‍പന്നങ്ങള്‍, സോഫ്റ്റ് ഡ്രിങ്കുകള്‍, ധാന്യപ്പൊടി, ചോക്ലേറ്റ് ബ്രാന്‍ഡുകള്‍ എന്നിവ ഹലാല്‍ ഉല്‍പന്നങ്ങള്‍ നല്‍കുന്നതായി ഇത് സംബന്ധിച്ച പട്ടിക പുറത്തുവിട്ട് ഹിന്ദു ജനജാഗ്രതി സമിതി സംസ്ഥാന വക്താവ് മോഹന്‍ ഗൗഡ പറഞ്ഞു. ഇതിനെതിരെ നിയമനടപടി ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ഇനി ആ പുഞ്ചിരി മിസ്സ് ചെയ്യും'; ഒരിക്കൽ പോലും ട്രിപ്പ് വൈകിപ്പിച്ചില്ല, ഒരൊറ്റ അപകടം പോലുമില്ല! കർണാടക ആർ.ടി.സിയിലെ ആ അപൂർവ്വ റെക്കോർഡുകാരന് രാജകീയ യാത്രയയപ്പ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts