വീണ്ടും പുരസ്കാര നിറവിൽ ബെംഗളൂരു മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരൻ സുധാകരൻ രാമന്തളി.

ബെംഗളൂരു: കർണാടക സാഹിത്യ അക്കാദമിയുടെ വിവർത്തന സാഹിത്യത്തിനുള്ള ഈ വർഷത്തെ പുരസ്കാരം നിരവധി കന്നഡ സാഹിത്യ കൃതികൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുള്ള മലയാളി സാഹിത്യകാരൻ സുധാകരൻ രാമന്തളിക്ക്.

http://h4k.d79.myftpupload.com/archives/30378

ജ്ഞാനപീo ജേതാവ് ചന്ദ്രശേഖര കമ്പാറിൻ്റെ “ശിവന ഡങ്കുറ”എന്ന നോവൽ ശിവൻ്റെ കടുന്തുടി എന്ന പേരിൽ വിവർത്തനം ചെയ്ത് പ്രസിദ്ധീകരിച്ചതിനാണ് ഈ പുരസ്കാരം.

കമ്പാറിൻ്റെ തൻ്റെ ശിഖര സൂര്യ (ശിഖര സൂര്യൻ) സുധാകരൻ രാമന്തളി വിവർത്തനം ചെയ്തിരുന്നു. ഈ കൃതി കഴിഞ്ഞ വർഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിരുന്നു.

  അറിഞ്ഞോ വാട്‌സ്ആപ്പ് വെബിൽ എത്തിയ പുതിയ മാറ്റങ്ങള്‍

കണ്ണൂർ രാമന്തളി സ്വദേശിയായ എഴുത്തുകാരൻ മുൻപ് എച്ച് എ എല്ലിൽ ഉദ്യോഗസ്ഥനായിരുന്നു, പിന്നീട് വിദേശത്തും ജോലി ചെയ്തിട്ടുണ്ട്.

http://h4k.d79.myftpupload.com/archives/72964

കൈരളി നിലയം വിദ്യാലയങ്ങളുടെയും കൈരളി കലാ സമിതിയുടെയും അധ്യക്ഷനാണ്.

27 ഓളം കൃതികൾ കന്നഡയിൽ നിന്ന് മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്, 3 മലയാള ലേഖനങ്ങളും 2 കഥാസമാഹാരങ്ങളും പുറത്തിറക്കിയിട്ടുണ്ട്.

  12 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്

പുരസ്കാര നിറവിൽ നിൽക്കുന്ന എഴുത്തുകാരന് ബെംഗളൂരു വാർത്തയുടെ ഹൃദയം നിറഞ്ഞ ആശംസകൾ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗ്യാസ് സിലിണ്ടർ വീട്ടുപടിക്കൽ എത്തിക്കാൻ അധിക പണം നൽകേണ്ട; കർശന നടപടിയുമായി സർക്കാർ
[masterslider id="10"]

Related posts

Click Here to Follow Us