മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉൽപാദിപ്പിക്കാൻ ജർമൻ കമ്പനി തയ്യാര്‍..

ബെംഗളൂരു ∙ പ്രദേശവാസികളുടെ ജീവിതം ദുരിതമയമാക്കിയ മണ്ടൂരിലെ ടൺകണക്കിനു മാലിന്യത്തിൽനിന്നു വൈദ്യുതി ഉൽപാദിപ്പിക്കാൻ താൽപര്യം പ്രകടിപ്പിച്ച് ജർമൻ കമ്പനി രംഗത്ത്. ജൈവ–ഖനനത്തിലൂടെ വൈദ്യുതി ഉൽപാദിപ്പിക്കാൻ 200 കോടി രൂപയുടെ പദ്ധതിയുമായി സോന്റ ഇൻഫ്രാടെക് ലിമിറ്റഡ് ആണ് ബെംഗളൂരു മഹാനഗരസഭ(ബിബിഎംപി)യുമായി ധാരണയിലുള്ളത്.

മണ്ടൂരിലെ 30 ലക്ഷത്തോളം ടൺ മാലിന്യത്തിൽ ബയോ–മീഥൈൻ ധാരാളമുണ്ടെന്നാണ് കണ്ടെത്തൽ. വൈദ്യുതി ഉൽപാദിപ്പിക്കുന്നതിനു പുറമെ മാലിന്യത്തിൽനിന്നു ജൈവവളവും നിർമിക്കാനാകും. മണ്ടൂരിലെ മാലിന്യം തള്ളിയ ഏക്കർകണക്കിനു സ്ഥലം കമ്പനിക്കു 30 വർഷത്തേക്കു പാട്ടത്തിനു നൽകണം എന്നതാണ് പ്രധാന വ്യവസ്ഥ. എന്നാൽ അധികച്ചെലവില്ലാതെ മാലിന്യ പ്രശ്നം പരിഹരിക്കാമെന്നതിനാൽ ഇത്തരം നിബന്ധനകൾ അംഗീകരിച്ച് പദ്ധതിയുമായി മുന്നോട്ടു പോകാനാണ് ബിബിഎംപി തീരുമാനം.

  അജനീഷ് ലോകനാഥിന്റെ കന്നഡ സംഗീത നിശ ശനിയാഴ്ച; ബെംഗളൂരുവിൽ വൻ ഒരുക്കങ്ങൾ
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ കാലാവസ്ഥ വ്യതിയാനം: കുട്ടികളിൽ ഡെങ്കിപ്പനിയും ന്യൂമോണിയയും വർദ്ധിക്കുന്നു, കർശന നിർദ്ദേശങ്ങളുമായി ഡോക്ടർമാർ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts