കേരള പൊലീസിൽ പരാതി നൽകണോ ? എന്നാൽ അത് ഇനി വീട്ടിലിരുന്നും ആകാം; പുതിയ ആപ്പുമായി കേരള പൊലീസ്

kerala police

തിരുവനന്തപുരം: ഒരു പരാതി നല്കാൻ ഉണ്ടായിട്ടും പോലീസ് സ്റ്റേഷൻ കയറാൻ ഉള്ള മടി കൊണ്ട് മാത്രം പരാതിപ്പെടാതെ ഇരിക്കുന്നവരാണോ നിങ്ങൾ.

എന്നാൽ ഇനി മുതൽ പരാതി നൽകാനായി പോലീസ് സ്റ്റേഷനിൽ നേരിട്ട് പോവേണ്ടതില്ല.

അതിനായി ആകെ വേണ്ടത് ഒരു സ്മാർട്ട് ഫോൺ മാത്രമാണ് ലോകത്ത്  എവിടെ ഇരുന്നു കൊണ്ടും നിങ്ങൾക്ക് നിങ്ങളുടെ പരാതികൾ പോലീസിൽ അറിയിക്കാം.

  'ഞാനൊരു പോരാളിയാണ്, പ്രാർഥിക്കണം'; കാൻസർ ബാധിതയെന്ന് രേണു സുധി

അതിനായി പുതിയ ആപ്പ് പുറത്തിറക്കിയിരിക്കുകയാണ് കേരള പോലീസ്. കേരള പോലീസ് തങ്ങളുടെ ഫേസ് ബുക്ക് പോസ്റ്റുവഴിയാണ് ഇക്കാര്യം അറിയിച്ചത്.

കേരള പോലീസിന്‍റെ ഔദ്യോഗിക ആപ്പായ പോൽ ആപ്പ് വഴിയോ തുണ വെബ് പോർട്ടൽ വഴിയോ സ്റ്റേഷനിൽ പോകാതെ തന്നെ പരാതി സമർപ്പിക്കാനാവും.

ഈ സംവിധാനത്തിലൂടെ പോലീസ് സ്റ്റേഷൻ മുതൽ ഡിജിപി ഓഫീസിലേക്ക് വരെ നിങ്ങൾക് നിങ്ങളുടെ പരാതി സമർപ്പിക്കാനാകും.

പരാതി നല്കിയതിനുള്ള രസീത് പരാതിക്കാരന് ഡൗൺലോഡ് ചെയ്ത് പ്രിന്‍റ് എടുക്കാവുന്നതാണ്. സമർപ്പിച്ച പരാതിയുടെ നിലയും സ്വീകരിച്ച നടപടികളും പരിശോധിക്കാനും ഇതിലൂടെ സാധിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കന്നഡ നടി കൃഷി ഥാപന്ദയുടെ സുഹൃത്ത് ആർ.ആർ നഗറിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗാന്ധി ബസാറിൽ കടുത്ത നിയന്ത്രണങ്ങൾ; തെരുവ് കച്ചവടക്കാർക്ക് വെള്ളവര അതിർത്തിയാകും
[masterslider id="10"]

Related posts