ഉദയനിധി സ്റ്റാലിൻ സനാതന ധർമത്തെ പകർച്ച വ്യാധിയോട് ഉപമിച്ചു നടത്തിയ പ്രസംഗം വിവാദത്തിൽ 

udaya stalin

ചെന്നൈ: സനാതന ധർമത്തെ പകർച്ച വ്യാധിയോട് ഉപമിച്ച് കൊണ്ട് തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിൻ നടത്തിയ പ്രസംഗം വിവാദത്തിൽ.

ഡെങ്കി കൊറോണ മലേറിയ പോലെയുള്ള പകർച്ചവ്യാധികളെ സമൂഹത്തിൽ നിന്നും തുടച്ചു നീക്കിയത് പോലെ സനാതന ധർമത്തെയും ഉന്മൂലനം ചെയ്യേണ്ടത് ഉണ്ടെന്നാണ് ഉദയനിധി സ്റ്റാലിന്റെ പരാമർശം.

  തടാകത്തിൽ പൊന്തിക്കിടന്ന ചുവന്ന സ്യൂട്ട്കേസിന് ഉളളിലെ മൃതദേഹം; സുഹൃത്തിന്റെ അമ്മയെ കൊന്ന് തള്ളിയ പ്രതി പിടിയിൽ

ചെന്നൈയില്‍ വച്ച് ശനിയാഴ്ച നടന്ന സമ്മേളനത്തിനിടയിലാണ് എം കെ സ്റ്റാലിന്റെ മകനും തമിഴ്നാട് കായികമന്ത്രിയുമായ ഉദയനിധിയുടെ വിവാദ പ്രഭാഷണം.

സനാതന ധർമം സാമൂഹിക നീതിക്ക് എതിരാണ് എന്നും അദ്ദേഹം പറഞ്ഞു. അതെസമയം ഉദയനിധിയുടെ സനാതന വിരുദ്ധ പരാമർശത്തിനെതിരെ ബിജെപി രംഗത്തുവന്നിട്ടുണ്ട്.

എന്നാൽ സ്റ്റാലിൻ സർക്കാർ ഹൈന്ദവ മഠങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ശ്രമങ്ങൾ നടത്തി വരുന്നതിനിടയിലാണ് ഉദയനിധിയുടെ വാക്കുകൾ ബിജെപി ആയുധമാകുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്ക്, പൂട്ടിയിട്ട ഗേറ്റുകൾ ചാടിക്കടക്കാൻ ശ്രമിച്ച വിദ്യാർത്ഥികൾ ; കോൺഗ്രസ് റാലിയിൽ ബെംഗളൂരു സ്തംഭിച്ചപ്പോൾ കണ്ണീരോടെ നീറ്റ് ഉദ്യോഗാർത്ഥികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബന്ദിപ്പുരയിലും നാഗരഹോളയിലും ജംഗിൾ സഫാരി പുനരാരംഭിച്ചു
[masterslider id="10"]

Related posts