ഇന്ദിരാ കന്റീനുകൾ ആശുപത്രികളിലേക്കും വ്യാപിപ്പിക്കുന്നു;ഇനി തെരഞ്ഞെടുപ്പ് വരെ ഇങ്ങനെ പലതും കാണേണ്ടി വരും.

ബെംഗളൂരു ∙ ജനങ്ങൾക്കു കുറഞ്ഞ വിലയിൽ ഭക്ഷണം വിളമ്പുന്ന 50 ഇന്ദിരാ കന്റീനുകൾ കൂടി ഗാന്ധി ജയന്തിക്ക് ഉദ്ഘാടനം ചെയ്യുമെന്നു മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ശേഷിച്ച 47 എണ്ണം നവംബർ ഒന്നിനു തുറക്കും. കന്റീൻ നിർമാണം സമയബന്ധിതമായി പൂർത്തിയാക്കാൻ ബെംഗളൂരു മഹാനഗരസഭയ്ക്കു നിർദേശം നൽകിയിട്ടുണ്ട്.

ബെംഗളൂരുവിലെ ബൗറിങ്, വിക്ടോറിയ, കെസി ജനറൽ ആശുപത്രികൾ ഉൾപ്പെടെ സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലും ഇത്തരം കന്റീനുകൾ തുടങ്ങാൻ പദ്ധതിയുണ്ടെന്നും സിദ്ധരാമയ്യ പറഞ്ഞു. മഹാലക്ഷ്മി ലേഔട്ട് നിയോജക മണ്ഡലത്തിൽ വിവിധ വികസന പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഭരണസൗകര്യവും മികച്ച അടിസ്ഥാന സൗകര്യ വികസനവും ലക്ഷ്യമിട്ടു ബിബിഎംപിയെ മൂന്നോ അഞ്ചോ ഭാഗങ്ങളായി തിരിക്കുന്ന കാര്യവും സർക്കാർ പരിഗണനയിലുണ്ട്. ചിലർ ഈ നീക്കത്തെ എതിർക്കുന്നുണ്ട്. എന്നാൽ ഇതിനു പിന്നിലെ സദുദ്ദേശ്യം മനസ്സിലാക്കി നഗരതാൽപര്യത്തിനായി എല്ലാവരും പദ്ധതിയെ സ്വാഗതം ചെയ്യണമെന്നും സിദ്ധരാമയ്യ ആവശ്യപ്പെട്ടു.

മഴവെള്ളക്കനാലുകളിലെ കയ്യേറ്റം ഒഴിപ്പിക്കാൻ ബിബിഎംപി നടപടി സ്വീകരിക്കുമെന്നു മുഖ്യമന്ത്രി സിദ്ധരാമയ്യ. ചെളിയും മാലിന്യവും നിറഞ്ഞ് മഴവെള്ളക്കനാലുകൾ അടയുന്നതിനാലാണു മഴക്കാലത്തു ബെംഗളൂരുവിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലാകുന്നത്. ഭൂഗർഭ ഓടകളുടെ നവീകരണത്തിനായി സർക്കാർ ആയിരം കോടി രൂപ അനുവദിച്ചിട്ടുണ്ട്. മഴക്കാലം മാറിയാലുടൻ ഇതിന്റെ ജോലികൾ തുടങ്ങും.

ചേരി നിവാസികൾക്കു നൽകിവരുന്ന സൗജന്യ ശുദ്ധജലപദ്ധതി പിന്നാക്ക വിഭാഗങ്ങൾ വസിക്കുന്ന ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കും. നിലവിൽ ദിവസേന പതിനായിരം ലീറ്റർ കുടിവെള്ളമാണു ബെംഗളൂരു വാട്ടർസപ്ലെ ആൻഡ് സൂവിജ് ബോർഡ് (ബിഡബ്ല്യുഎസ്എസ്ബി) നൽകിവരുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us