എല്ലാ സീറ്റുകളിലും ഇരിക്കരുതെന്ന നിയന്ത്രണങ്ങൾ നീക്കിയിട്ടും സ്റ്റിക്കറുകൾ നീക്കാത്തത് മെട്രോ യാത്രികരിൽ ആശയകുഴപ്പം സൃഷ്ടിക്കുന്നു.

ബെംഗളൂരു: കർണാടകയിൽ അൺലോക്ക് 3.0 പ്രഖ്യാപിച്ച ജൂലൈ 5 മുതൽ മെട്രോ ട്രെയിനുകളിൽ 100% സീറ്റുകൾ യാത്രക്കാർക്ക്  അനുവദിച്ചിട്ടും, എല്ലാ ട്രെയിനുകളിലും സീറ്റിംഗിനെ വിലക്കുന്ന സ്റ്റിക്കറുകളുടെ തുടർച്ചയായ സാന്നിധ്യം നിരവധി യാത്രക്കാരെ ആശയക്കുഴപ്പത്തിലാക്കുന്നു. സ്റ്റിക്കറുകൾ ഒട്ടിച്ച സീറ്റുകളിൽ ആളുകൾ ബാഗുകൾ വെച്ച് ഇരിക്കുമ്പോൾ മറ്റൊരു കൂട്ടർ സീറ്റുകൾ കൈവശപ്പെടുത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെടുന്നു.

  ബെംഗളൂരുവിൽ ഓസോൺ സാന്നിധ്യം: ശ്വസിക്കുന്നത് വായുവല്ല, വിഷപ്പുക! അതീവ ഗുരുതരമെന്ന് പഠനറിപ്പോർട്ട്; ആശങ്കയോടെ ആരോഗ്യമേഖല

ആറ് കോച്ചുകളുള്ള ട്രെയിനിൽ 300 യാത്രക്കാർക്ക് ഇരിക്കാനാകും, എന്നാൽ കോവിഡ് -19 രണ്ടാം തരംഗത്തിന് ശേഷം ജൂൺ 21 ന് മെട്രോ പുനരാരംഭിക്കുമ്പോൾ 150 പേർക്ക് മാത്രമേ ഇരിക്കാൻ അനുവാദമുണ്ടായിരുന്നുള്ളു. രണ്ടാഴ്ച കഴിഞ്ഞ് നിയന്ത്രണം നീക്കി എങ്കിലും സ്റ്റിക്കറുകൾ നീക്കാത്തതാണ് യാത്രക്കാരിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നത്.

നിയന്ത്രണം ഇളവുചെയ്തതായി പറയുമ്പോഴും,  സ്റ്റിക്കറുകൾ ചൂണ്ടിക്കാണിച്ച് ഇളവുകൾ ഇല്ല എന്നാണ് പലയാത്രികരും അവകാശപ്പെടുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  യാത്രക്കാർക്ക് ആശ്വാസം: ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുളള സ്പെഷൽ ട്രെയിൻ സർവീസുകൾ നീട്ടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അരമണിക്കൂറിൽ സർവ്വതും തീർത്തു; ബെം​ഗളൂരുവിൽ പച്ചക്കറി വാങ്ങാൻ പോയ സമയം പൂട്ടിയിട്ട ഫ്ലാറ്റിൽ കവർച്ച
[masterslider id="10"]

Related posts